കോട്ടയത്ത് പിന്നോട്ടെടുത്ത ടിപ്പർ ലോറി സ്‌കൂട്ടറിലിടിച്ച് ശുചീകരണ തൊഴിലാളി മരിച്ചു; റോഡിൽ വീണ തൊഴിലാളിയുടെ ശരീരത്തിലൂടെ ടിപ്പർ ലോറി കയറിയിറങ്ങി

കോട്ടയത്ത് പിന്നോട്ട് എടുത്ത ടിപ്പർ ലോറി സ്‌കൂട്ടറിലിടിച്ച് കുറവിലങ്ങാട് പഞ്ചായത്തിലെ ശുചികരണ തൊഴിലാളി തൽക്ഷണം മരിച്ചു . കുറവിലങ്ങാട് പള്ളിയമ്പ് സ്വദേശി കണ്ണംകുളത്തേൽ ബേബി (56) ആണ് മരിച്ചത് വൈകുന്നേരം 8 മണിയോടെ കുറവിലങ്ങാട് ബൈപാസ് റോഡിൽ ഷാപ്പിനു സമീപമായിരുന്നു അപകടം.
കുറവിലങ്ങാട് ടൗണിലെ ശുചീകരണത്തിനു ശേഷം സ്‌ക്കൂട്ടറിൽ വീട്ടിലേക്ക് പോകുന്നതിനിടെ നിർത്തിയിട്ടിരുന്ന ടിപ്പർ ലോറി പെട്ടന്ന് പിറകോട്ട് എടുത്തതാണ് അപകട കാരണം. ലോറി ബേബിയുടെ ശരീരത്തിലൂടെ കയറിയങ്ങി. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ബേബിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
അപകടത്തിൽപ്പെട്ട ലോറി കുറവിലങ്ങാട് പൊലീസ് കസ്റ്റഡിയിൽ എടുത്തു. മരിച്ചയാളുടെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി. അപകടത്തിൽ കുറവിലങ്ങാട് പൊലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha






















