സംസ്ഥാനത്ത് സൗജന്യ റേഷന്‍ ലഭിക്കുന്ന മുന്‍ഗണനാ പട്ടികയില്‍ പുതിയതായി ഇടം നേടി അരലക്ഷം പേര്‍ ...

സംസ്ഥാനത്ത് സൗജന്യ റേഷന്‍ ലഭിക്കുന്ന മുന്‍ഗണനാ പട്ടികയില്‍ പുതിയതായി 50,461കുടുംബങ്ങള്‍ കൂടി ഇടംതേടി. ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം മാറുന്ന സാമ്പത്തിക ഘടകങ്ങള്‍ക്കനുസരിച്ച് റേഷന്‍ കാര്‍ഡുകളുടെ മുന്‍ഗണനാപട്ടിക പുതുക്കി നിശ്ചയിച്ചപ്പോഴാണ് ഇത്രയും പേര്‍ക്ക് മുന്‍ഗണനാ കാര്‍ഡ് കിട്ടുന്നത്.
ഇതിനായി ഓണ്‍ലൈന്‍ മുഖേനയുള്ള അപേക്ഷകരില്‍ അര്‍ഹരായവരെ ഉള്‍പ്പെടുത്തിയാണ് കാര്‍ഡ് അനുവദിച്ചിട്ടുള്ളത്.തദ്ദേശസ്വയംഭരണ വകുപ്പ് തയ്യാറാക്കിയ അതിദരിദ്രരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നവര്‍ക്ക് എ.എ.വൈ കാര്‍ഡ് നല്‍കുന്ന നടപടികളും തുടങ്ങിയിട്ടുണ്ട്.
പുതിയ കാര്‍ഡുകളുടെ വിതരണോദ്ഘാടനം ഇന്ന് 3.30ന് അയ്യങ്കാളി ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. റേഷന്‍ കാര്‍ഡുടമകളേയും അംഗങ്ങളേയും ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കല്‍ ദൗത്യം നൂറുശതമാനം പൂര്‍ത്തിയാക്കിയ ആദ്യ സംസ്ഥാനമായി കേരളം മാറിയതായി മുഖ്യമന്ത്രി പ്രഖ്യാപിക്കുകയും ചെയ്യും'.
.റേഷന്‍ വ്യാപാരി ക്ഷേമനിധി ബോര്‍ഡിന്റെ വെബ് പോര്‍ട്ടല്‍ മന്ത്രി ആന്റണി രാജു സ്വിച്ച്ഓണ്‍ ചെയ്യും. മന്ത്രി ജി.ആര്‍.അനില്‍ അദ്ധ്യക്ഷനാകും
"
https://www.facebook.com/Malayalivartha






















