എറണാകുളം നഗരമധ്യത്തില്‍ വീണ്ടും കേബിള്‍ കുരുങ്ങി അപകടം.... ബൈക്ക് യാത്രികനായ അഭിഭാഷകന്റെ കഴുത്തിലാണ് കേബിള്‍ കുടുങ്ങി പരുക്കേറ്റത്, ഇന്ന് രാവിലെ എംജി റോഡിലായിരുന്നു അപകടം

എറണാകുളം നഗരമധ്യത്തില്‍ വീണ്ടും കേബിള്‍ കുരുങ്ങി അപകടം. ബൈക്ക് യാത്രികനായ അഭിഭാഷകന്റെ കഴുത്തിലാണ് കേബിള്‍ കുടുങ്ങിയത്. ബൈക്ക് മറിഞ്ഞ് അഭിഭാഷകനായ കുര്യന് പരുക്കേറ്റു.
ഇന്ന് രാവിലെ എംജി റോഡിലായിരുന്നു അപകടം നടന്നത്. പരുക്കേറ്റ കുര്യനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന് കഴുത്തില്‍ മുറിവും കാലിന് പൊട്ടലുമുണ്ടായി.
അതേസമയം കൊച്ചിയില്‍ കേബിള്‍ കുടുങ്ങി അപകടം വര്‍ദ്ധിച്ചതോടെ മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ കഴിഞ്ഞ ചൊവ്വാഴ്ച യോഗം ചേരുകയും അപകടകരമാം വിധത്തിലുള്ള കേബിളുകള്‍ എത്രയും വേഗം മാറ്റണമെന്ന് മന്ത്രി നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ടായിരുന്നു. എന്നാല്‍ ഇതിന് തൊട്ടു പിന്നാലെയാണിപ്പോള്‍ വീണ്ടും അപകടം സംഭവിച്ചിരിക്കുന്നത്.
"
https://www.facebook.com/Malayalivartha























