ജമാഅത്തെ ഇസ്ലാമി- ആര്‍ എസ് എസ് ചര്‍ച്ചക്ക് പിന്നില്‍

ജമാഅത്തെ ഇസ്ലാമി- ആര്‍ എസ് എസ് ചര്‍ച്ചക്ക് പിന്നില്‍ യു ഡി എഫിനും പങ്കുണ്ടെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തികഞ്ഞ അസംബന്ധമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇരിക്കുന്ന പദവിക്ക് യോജിക്കാത്ത ആരോപണമാണ് മുഖ്യമന്ത്രി ഉന്നയിച്ചത്.
ശ്രീ എം എന്ന ആത്മീയാചാര്യന്റെ ഇടനിലയില്‍ ആര്‍ എസ് എസ് നേതാക്കളുമായി രഹസ്യ ചര്‍ച്ച നടത്തിയത് പിണറായി വിജയനാണ്. 42 വര്‍ഷം ജമാഅത്തെ ഇസ്ലാമിയുടെ തോളില്‍ കൈയിട്ട് നടന്നവരാണ് സി പി എം.
ഇപ്പോള്‍ എത്തിപ്പെട്ടിരിക്കുന്ന പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ വിഷയം മാറ്റുകയാണ് മുഖ്യമന്ത്രി. സമരത്തെ അടിച്ചമര്‍ത്താമെന്ന് കരുതണ്ട. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുന്നവര്‍ ആത്മഹത്യ സ്‌ക്വാഡുകള്‍ അല്ല. അവര്‍ കോണ്‍ഗ്രസിന്റെ പുലിക്കുട്ടികളാണെന്നും വി ഡി സതീശന്‍ പറഞ്ഞു.
കോണ്‍ഗ്രസ്, മുസ്ലീംലീഗ്, വെല്‍ഫയര്‍ പാര്‍ട്ടി എന്ന ത്രയ സഖ്യം ആര്‍ എസു എസുമായി സഖ്യമുണ്ടാക്കാന്‍ ചര്‍ച്ച നടത്തുവെന്നാണ് പിണറായി വിജയന്റെ സഖ്യം അര്‍ത്ഥമാക്കുന്നത്. മുഷ്‌ക്കര സംഘം മുഷ്‌ക്കുള്ളവരുടെ സംഘമെന്ന് സൈദ്ധാന്തിക നിലവാരത്തില്‍ വിലയിരുത്താം. എന്നാലീ ത്രയ സഖ്യത്തില്‍ ആര്‍ എസ് എസിനെ ഉള്‍പ്പെടുത്തിയിട്ടില്ല. സഖ്യത്തിലേയ്ക്ക് ആര്‍ എസ് എസിനെ കൊണ്ടു വരാനാണ് ശ്രമിക്കുന്നതെന്നാണ് മുഖ്യന്റെ വിലിയിരുത്തല്‍
https://www.facebook.com/Malayalivartha























