പല സർക്കാർ പദ്ധതികളുടെയും സുപ്രധാന വിവരങ്ങൾ ശിവശങ്കർ സ്വപ്ന സ്വപ്നയ്ക്ക് കൈമാറി; ശിവശങ്കർ ഉൾപ്പെട്ട സർക്കാർ പദ്ധതികളിലേക്ക് അന്വേഷണം വ്യാപിപ്പിക്കും; സീൽഡ് കവറിൽ സുപ്രധാന വിവരങ്ങൾ കൈമാറി ഇ ഡി

നാലു ദിവസം കൂടി ഇ ഡിയുടെ കസ്റ്റഡിയിൽ കിട്ടിയ ശിവശങ്കറിനെ എന്ത് ചെയ്യും? കസ്റ്റഡി കാലാവധി റിപ്പോർട്ടിന്റെ സംഷിപ്കത രൂപം പുറത്ത് വന്നിരിക്കുകയാണ്. സീൽഡ് കവറിലാണ് ഇ ഡി സുപ്രധാന വിവരങ്ങൾ കൈമാറിയത് . അതിൽ പറയുന്നത് പ്രധാനമായ കാര്യങ്ങൾ തന്നെയാണ്. അതിൽ ഏറ്റവും ശ്രദ്ധേയമായത് ശിവശങ്കർ ഉൾപ്പെട്ട കൂടുതൽ പദ്ധതികളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുവാൻ ഒരുങ്ങുകയാണ് ഇ ഡി. പല സർക്കാർ പദ്ധതികളുടെയും സുപ്രധാന വിവരങ്ങൾ ശിവശങ്കറും സ്വപ്നയും സംസാരിച്ചുവെന്നും ശിവശങ്കർ സ്വപ്നയ്ക്ക് കൈമാറി എന്ന വിവരം ഇ ഡി ആ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
ലൈഫ് മിഷനിലെ മുഴുവൻ നടപടികളും ശിവശങ്കന്റെ നിർദ്ദേശപ്രകാരമാണ് എന്ന് മുൻ സി ഇ ഒ യു വി ജോസ് മൊഴി കൊടുത്തിട്ടുണ്ട്. ഇതിന്റെ കൂടെ അടിസ്ഥാനത്തിലാണ് ശിവശങ്കർ ഉൾപ്പെട്ട എല്ലാ പദ്ധതികളിലേക്കും അന്വേഷണം വ്യാപിപ്പിക്കാൻ ഇ ഡി ഒരുങ്ങുന്നത്. ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി നീട്ടിയ റിപ്പോർട്ടിലാണ് ഈ പരാമർശങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളത്.
മാത്രമല്ല ഈ കേസുമായി ബന്ധപ്പെട്ട് ഇതുവരെ കണ്ടെത്തിയതിൽ നിന്നും കൂടുതൽ വിവരങ്ങൾ കണ്ടെത്താൻ സാധിച്ചുവെന്നും വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല ശിവശങ്കറിന് ഈ കേസിലുള്ള ബന്ധം ആഴത്തിലുള്ളതാണ് എന്നും ഇഡി വ്യക്തമാക്കി. ആ റിപ്പോർട്ടിൽ പറയുന്ന പ്രധാനപ്പെട്ട കാര്യം എം ശിവശങ്കർ ഏതൊക്കെ പദ്ധതികളിൽ കൈകടത്തിയിട്ടുണ്ടോ അതായത് ഉൾപ്പെട്ടിട്ടുണ്ടോ അതെല്ലാം അന്വേഷണ പരിധിയിലേക്ക് കൊണ്ടുവരാനുള്ള നീക്കമാണ് ഈ ഡി ഇപ്പോൾ നടത്തുന്നത് എന്നാണ്.
ശിവശങ്കർ പറഞ്ഞിട്ടാണ് സ്വപ്നക്ക് ജോലി നൽകിയത് എന്ന് പ്രൈസ് എം ഡി ജയശങ്കർ മൊഴി ഇ ഡി നൽകിയിട്ടുണ്ട്. ഈയൊരു മൊഴിയും കസ്റ്റഡിയിൽ കാലാവധി നീട്ടുന്ന റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. നമ്മൾ നേരത്തെ അറിഞ്ഞതുപോലെ ലൈഫ് മിഷൻ എല്ലാ ഇടപാടുകളും ശിവശങ്കറിന്റെ നിർദ്ദേശപ്രകാരമാണ് എന്ന് യു വി ജോസ് മൊഴി കൊടുത്തിട്ടുണ്ട്. ആ കാര്യവും ഈ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
യു വി ജോസിന്റെ മൊഴി ശിവശങ്കറിന് പൂർണമായും എതിരാണ്. യൂണിറ്റാക്കിന് കരാർ നൽകിയത് ശിവശങ്കറിന്റെ ആവശ്യപ്രകാരമാണെന്നും റെഡ് ക്രസന്റ്മായി ബന്ധപ്പെട്ടും യൂണിറ്റാക്കുമായി ബന്ധപ്പെട്ട് തന്നെ വിളിച്ചുവരുത്തി സംസാരിച്ചുവെന്നും യു വി ജോസ് മൊഴി . ഇതിന്റെ കൂടെ അടിസ്ഥാനത്തിലാണ് കസ്റ്റഡി കാലാവധി നീട്ടിയത്. എന്തായാ ലും കൂടുതൽ ആൾക്കാരെ കൂടി ചോദ്യം ചെയ്യാൻ കൊണ്ടുവരുമെന്നാണ് അറിയുവാൻ സാധിക്കുന്നത്.
https://www.facebook.com/Malayalivartha























