കഴിഞ്ഞ മൂന്ന് കൊല്ലങ്ങൾക്കിടയിൽ 200 ലേറെ ആശുപത്രി ആക്രമണങ്ങൾ; ഈ കൊല്ലം ഇതുവരെ പത്തിലേറെ; ഏറ്റവും കുറഞ്ഞത് ഒരു മാസം 5 ആരോഗ്യ പ്രവർത്തകർക്ക് നേരെ ആക്രമങ്ങൾ; ഒരൊറ്റ കാരണം മാത്രം ചൂണ്ടിക്കാണിക്കാം; സീറോ ടോളറൻസ് ടു ഹോസ്പിറ്റൽ അറ്റാക്ക്; തുറന്നടിച്ച് ഡോ. സുൽഫി നൂഹു

ആശുപത്രി വളപ്പിൽ വച്ച് രാത്രി വനിതാ ഡോക്ടർക്ക് നേരെ. കഴിഞ്ഞ മൂന്ന് കൊല്ലങ്ങൾക്കിടയിൽ 200 ലേറെ ആശുപത്രി ആക്രമണങ്ങൾ. ഈ കൊല്ലം ഇതുവരെ പത്തിലേറെ . ഏറ്റവും കുറഞ്ഞത് ഒരു മാസം 5 ആരോഗ്യ പ്രവർത്തകർക്ക് നേരെ ആക്രമങ്ങൾ. ഒരൊറ്റ കാരണം മാത്രം ചൂണ്ടിക്കാണിക്കാം.സീറോ ടോളറൻസ് ടു ഹോസ്പിറ്റൽ അറ്റാക്ക്.തുറന്നടിച്ച് ഡോ സുൽഫി നൂഹു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
മാസത്തിൽ അഞ്ച് ! ഇത് ചികിത്സയുമായി ബന്ധപ്പെട്ട ആക്രമണം ആയിരിക്കില്ല.എങ്കിലും ആശുപത്രി വളപ്പിൽ വച്ച് രാത്രി വനിതാ ഡോക്ടർക്ക് നേരെ. കഴിഞ്ഞ മൂന്ന് കൊല്ലങ്ങൾക്കിടയിൽ 200 ലേറെ ആശുപത്രി ആക്രമണങ്ങൾ. ഈ കൊല്ലം ഇതുവരെ പത്തിലേറെ . ഏറ്റവും കുറഞ്ഞത് ഒരു മാസം 5 ആരോഗ്യ പ്രവർത്തകർക്ക് നേരെ ആക്രമങ്ങൾ. ഒരൊറ്റ കാരണം മാത്രം ചൂണ്ടിക്കാണിക്കാം. 99% ആക്രമണങ്ങളിലും ഏറ്റവും പ്രാധാന്യമുള്ളത് ഒരൊറ്റ കാര്യം മാത്രം. തിരിച്ച് തല്ല് കിട്ടില്ല എന്നുള്ള ഉറപ്പ്.
തിരിച്ച് തല്ലുന്നത് പ്രൊഫഷണൽ നൈതികതയ്ക്ക് ചേർന്നതല്ല എന്നുള്ളതുകൊണ്ട് അതവിടെ നിൽക്കട്ടെ. ശക്തമായ നിയമ സംരക്ഷണം മറ്റെല്ലാ പരിഷ്കൃത രാജ്യങ്ങളിലും നിലവിലുള്ളത് പോലെ തന്നെ അത്യാവശ്യം നിയമം മാറ്റണം. ഉടനെ. ഇന്നലെയും കൂടി ആരോഗ്യവകുപ്പ് സെക്രട്ടറിയുമായി ചർച്ച നടത്തി. വേഗം വളരെ വളരെ വേഗം പരിഷ്കരണം അത്യാവശ്യമാണ്. അത് കൃത്യമായി നടപ്പിലാക്കണം. ഈ കേസിൽ അല്ല എങ്കിൽ കുടിയും മറ്റൊരു കാര്യവും കൂടെ പറഞ്ഞു വെക്കട്ടെ!
കേസ് പിൻവലിക്കാൻ ഒരു രാഷ്ട്രീയ പാർട്ടി നേതാക്കളും ദയവായി വിളിക്കരുത്. രാഷ്ട്രീയ നേതാക്കളോട് വലിയ ബഹുമാനം. വിളിച്ച രാഷ്ട്രീയ നേതാക്കളോട് സ്വന്തം പാർട്ടി ഓഫീസ് തല്ലി പൊളിച്ചിട്ട് കേസ് പിൻവലിക്കാൻ നിങ്ങൾ ആവശ്യപ്പെടുമൊ എന്ന മറു ചോദ്യം എറിഞ്ഞു. സീറോ ടോളറൻസ് ടു ഹോസ്പിറ്റൽ അറ്റാക്ക്.
https://www.facebook.com/Malayalivartha



























