Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..


80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

എൻ എസ് എസ് ഇൽ സുകുമാരൻ നായർക്ക് എതിരെ പടയൊരുക്കം: ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കാൻ സാധ്യത....

21 FEBRUARY 2023 04:12 PM IST
മലയാളി വാര്‍ത്ത

More Stories...

തൂഫാനു പിന്തുണതേടി രമേശ് ചെന്നിത്തല കര്‍ണാടകയില്‍

മണ്ണിടിച്ചില്‍ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ധനസഹായം; പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കും

അമ്പലപ്പുഴ സ്‌കൂളിന് സമീപം അടച്ചിട്ട മുറിയില്‍ നിന്ന് എട്ടുലക്ഷം രൂപയോളം വിലവരുന്ന ഹാന്‍സ് പൊലീസ് പിടികൂടി

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!

നായർ സർവീസ് സൊസൈറ്റി ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്ക് എതിരായി ഹൈക്കോടതിയിലും എൻ സി എൽ ടി യിലും ഹർജി. 2013 ഇൽ പാർലമെന്റ് പാസ്സാക്കിയ കമ്പനീസ് ആക്ടിന്റെ പൂർണമായ ലംഘനമാണ് സുകുമാരൻ നായർ നടത്തിക്കൊണ്ടിരിക്കുന്നത് എന്നാരോപിച്ചാണ് ഹർജി. ഹർജിയിൽ സുകുമാരൻ നായർക്ക്‌ എതിരെ അഴിമതി, സ്വജനപക്ഷപാതം, ധൂർത്ത് തുടങ്ങി ഗുരുതര ആരോപണങ്ങൾ ആണ് ഉള്ളത്.

ഇതേ ആരോപണങ്ങൾ ഉന്നയിച്ച് എൻ എസ് എസ് മുൻ ഡയറക്ടർ ബോർഡ് അംഗങ്ങളും താലൂക്ക്‌ യൂണിയൻ പ്രസിഡന്റുമാരും അടക്കം കഴിഞ്ഞദിവസം പത്രസമ്മേളനം നടത്തിയെങ്കിലും പ്രമുഖ മാധ്യമങ്ങൾ എല്ലാം വാർത്ത മുക്കുകയായിരുന്നു. അതിനു കാരണവും സുകുമാരൻ നായർ തന്റെ വ്യക്തിപരമായ നേട്ടത്തിന് വേണ്ടി പല മുൻനിര മാധ്യമങ്ങളുടെയും തലപ്പത്തിരിക്കുന്ന പലരുടെയും ഭാര്യമാർക്കും മക്കൾക്കും ബന്ധുജനങ്ങൾക്കും എൻ എസ് എസ് സ്ഥാപനങ്ങളിൽ അനധികൃതമായി നിയമനം നൽകിയതുകൊണ്ടാണ് എന്നാണ് ആരോപണം.

കന്യാകുമാരിയിലെ കോടികൾ വിലമതിക്കുന്ന നായർ സർവീസ് സൊസൈറ്റിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന സ്ഥലം പോലും സുകുമാരൻ നായർ വിറ്റു മുടിച്ചു എന്നാണ് ആരോപണം. കഴിഞ്ഞ 50 വർഷമായി ഒരുതരത്തിലും പുരോഗതിയിലേക്കു നായർ സർവീസ് സൊസൈറ്റിയെ നയിക്കാൻ സുകുമാരൻ നായർക്ക്‌ കഴിഞ്ഞിട്ടില്ല എന്നുമാത്രമല്ല മന്നത്ത് ആചാര്യൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്ത സ്വത്തുവകകൾ പലതും സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി വിറ്റു തുലയ്ക്കുകയും ചെയ്തു. സുകുമാരൻ നായരുടെ കുടുംബത്തിൽ എൻ എസ് എസ് സ്ഥാപനങ്ങളിൽ ജോലി ഇല്ലാത്തത് വിരലിൽ എണ്ണാവുന്ന ആളുകൾക്ക്‌ മാത്രം ആണ്.

നായർ സർവീസ് സൊസൈറ്റിക്ക്‌ വിദ്യാഭ്യാസ സ്ഥാപനങ്ങളടക്കം നിരവധി സ്ഥാപനങ്ങൾ ഉണ്ടെങ്കിലും സമുദായ അംഗങ്ങളുടെ മക്കൾ വിദ്യാഭ്യാസത്തിനും ജോലിക്കുമായി മറ്റു സ്ഥാപനങ്ങളെയാണ് പലപ്പോഴും ആശ്രയിക്കേണ്ടി വരുന്നത്. ഇത് സമുദായ അംഗങ്ങൾക്കിടയിൽ സുകുമാരൻ നായരോടുള്ള അമർഷം വർധിപ്പിക്കുന്നതിനും കാരണം ആയിട്ടുണ്ട്.

ചരിത്രത്തിൽ നേരിട്ടിട്ടില്ലാത്ത തരം പ്രതിസന്ധിയാണ് സുകുമാരൻ നായർ ഇപ്പോൾ നേരിടുന്നത്. കമ്പനീസ് ആക്ട് പ്രകാരമുള്ള 14 ഓളം നിയമങ്ങളുടെ വയലേഷൻ ആണ് സുകുമാരൻ നായർ നടത്തിയിരിക്കുന്നത്. ഇപ്പോൾ ഉയരുന്ന വെല്ലുവിളികളെ നേരിടാൻ 84 വയസ് കഴിഞ്ഞ സുകുമാരൻ നായർക്ക്‌ ഇനി ഒരു ബാല്യം ഉണ്ടോ എന്നാണ് സമുദായംഗങ്ങൾ ഉറ്റുനോക്കുന്നത്.എന്നാൽ കേസിനാസ്പദമായ ആരോപണങ്ങൾക്ക്‌ ഒന്നും മറുപടി നൽകാതെ ഈ വിഷയത്തോട് വൈകാരികമായി മാത്രം ആണ് സുകുമാരൻ നായർ പ്രതികരിച്ചിട്ടുള്ളത്. കഴിവുള്ളവരെയും തന്റെ ചൊല്പടിക്ക്‌ നിൽക്കാത്തവരെയും സുകുമാരൻ നായർ ഡയറക്ടർ ബോർഡിലോ യൂണിയൻ പ്രസിഡന്റുമാരായോ വെക്കാറില്ല.അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം ആണ് റെജിസ്ട്രാർ ആയിരുന്ന പി എൻ സുരേഷിന്റെ രാജി എഴുതി വാങ്ങിച്ചത്.

സുകുമാരൻ നായർക്ക്‌ എതിരായി നടത്തിയ പത്ര സമ്മേളനത്തിൽ മുൻ എൻഎസ്എസ് വൈസ് പ്രസിഡണ്ടും രജിസ്ട്രാറും ആയിരുന്ന പ്രൊ. വി പി ഹരിദാസ്,മുൻ ഡയറക്ടർ ബോർഡ് അംഗം ഡോ സി ആർ വിനോദ് കുമാർ, മന്നത്ത് പത്മനാഭന്റെ കൊച്ചുമകൻ ശ്രീ ശങ്കർ മന്നത്ത്
തുടങ്ങിയവർ പങ്കെടുത്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൂഫാനു പിന്തുണതേടി രമേശ് ചെന്നിത്തല കര്‍ണാടകയില്‍  (2 hours ago)

ഇന്ന് രാത്രി ഇറാനില്‍ അതിശക്തമായ ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്  (2 hours ago)

തൃണമൂല്‍ കോണ്‍ഗ്രസിന്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകളിലെ 440 കോടി രൂപയുടെ അക്കൗണ്ടുകള്‍ ഇഡി മരവിപ്പിച്ചു  (2 hours ago)

ഡല്‍ഹിയില്‍ നിര്‍മ്മാണത്തില്‍ ഇരുന്ന കെട്ടിടം തകര്‍ന്നുവീണ് ഒരു മരണം  (2 hours ago)

വനിതാ ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും കയ്യേറ്റം ചെയ്ത മൂന്ന് ശിവസേന പ്രവര്‍ത്തകര്‍ അറസ്റ്റില്‍  (2 hours ago)

മണ്ണിടിച്ചില്‍ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ധനസഹായം; പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കും  (3 hours ago)

താന്‍ ജനിച്ച എഗ്മൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ മുഖ്യമന്ത്രി വിജയ്‌യുടെ മിന്നല്‍ സന്ദര്‍ശനം  (4 hours ago)

അമ്പലപ്പുഴ സ്‌കൂളിന് സമീപം അടച്ചിട്ട മുറിയില്‍ നിന്ന് എട്ടുലക്ഷം രൂപയോളം വിലവരുന്ന ഹാന്‍സ് പൊലീസ് പിടികൂടി  (4 hours ago)

ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ഓട്ടോറിക്ഷയില്‍ പ്രസവിച്ച യുവതിയുടെ നാല് കുട്ടികളും മരിച്ചു  (4 hours ago)

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....  (8 hours ago)

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!  (8 hours ago)

തലശ്ശേരി വ്യാപാരി വ്യവസായി വെൽഫയർ സഹകരണ സംഘം തട്ടിപ്പിൽ സെക്രട്ടറി ജോജിഷിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു  (8 hours ago)

കടുത്ത തലവേദനയെത്തുടർന്ന് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച ഇരിങ്ങൽ സ്വദേശി വിഷ്ണുവിന്റെ (20) അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകും  (8 hours ago)

പുതിയ സൈനിക നീക്കങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും പൂര്‍ണ്ണ ഉത്തരവാദി അമേരിക്കയാണെന്ന് ഇറാന്‍.  (8 hours ago)

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ട  (8 hours ago)

Malayali Vartha Recommends