റേഷന്‍ കട തകര്‍ക്കുന്ന ആനയെ പിടികൂടാന്‍ തീരുമാനമായി... പിന്നാലെ കാട്ടാന ശല്യത്തിന് പരിഹാരം കാണാനായി പൂപ്പാറയില്‍ കോണ്‍ഗ്രസ് നടത്തി വന്നിരുന്ന നിരാഹാര സമരം അവസാനിപ്പിച്ചു

ഇടുക്കിയില്‍ റേഷന്‍ കട തകര്‍ക്കുന്ന ആനയെ പിടികൂടാന്‍ തീരുമാനമായതിനു പിന്നാലെ പിന്നാലെ കാട്ടാന ശല്യത്തിന് പരിഹാരം കാണാനായി പൂപ്പാറയില്‍ കോണ്‍ഗ്രസ് നടത്തി വന്നിരുന്ന നിരാഹാര സമരം അവസാനിപ്പിച്ചു. ഇടുക്കിയിലെ ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളില്‍ ജനങ്ങളുടെ സൈ്വര്യ ജീവിതത്തിന് തടസ്സം നില്‍ക്കുന്ന അരിക്കൊമ്പനെ പിടികൂടാനായി ചീഫ് ലൈഫ് വാര്‍ഡന്‍ ആണ് ഉത്തരവിറക്കിയത്. കാട്ടാന പ്രശ്‌നം പരിഹരിക്കാനായുള്ള ചീഫ് വെറ്റിനറി സര്‍ജനായ ഡോ. അരുണ്‍ സഖറിയയുടെ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് നടപടിയുണ്ടായത്.
ഇടുക്കി മൂന്നാര്‍ ഡിവിഷന്റെ പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് വരുന്ന അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടാനായി ഉത്തരവായതായി വനം മന്ത്രി എ കെ ശശീന്ദ്രനും അറിയിച്ചു.ഉത്തരവിന് പിന്നാലെ കാട്ടാന ശല്യത്തിന് പരിഹാരം കാണാനായി പൂപ്പാറയില്‍ കോണ്‍ഗ്രസ് നടത്തി വന്നിരുന്ന നിരാഹാര സമരം അവസാനിപ്പിച്ചു.
മുപ്പത് വയസ് പ്രായം തോന്നിക്കുന്ന അരിക്കൊമ്പന്‍ കഴിഞ്ഞ മാസം മാത്രം മൂന്ന് കടകള്‍ തകര്‍ക്കുകയും റേഷനരി അടക്കം കവരുകയും ചെയ്തിരുന്നു. അതേസമയം ദൗത്യസംഘത്തിന്റെ തീരുമാന പ്രകാരം ചീഫ് വെറ്ററിനറി സര്‍ജനായ ഡോ. അരുണ്‍ സഖറിയയുടെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് മൂന്നാര്‍ ഡി.എഫ്.ഒയ്ക്ക് ലഭിച്ചത്. അദ്ദേഹം റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം ഹൈറേഞ്ച് സര്‍ക്കിള്‍ സി.സി.എഫിന് കൈമാറി. അദ്ദേഹത്തിന്റെ പരിശോധനയ്ക്ക് ശേഷം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ പക്കല്‍ റിപ്പോര്‍ട്ട് എത്തിച്ചു. ഉപദ്രവകാരിയായ അരിക്കൊമ്പനെ തളച്ച് സ്ഥലത്ത് നിന്ന് മാറ്റണമെന്നായിരുന്നു റിപ്പോര്‍ട്ടില്‍ പ്രസ്താവിച്ചിരുന്നത്.
നിരന്തരം റേഷന്‍ കട തകര്‍ക്കുന്ന ആനയെ പിടികൂടി കാട്ടിലേയ്ക്ക് തിരികെ വിടുകയോ ജിഎസ്എം കോളര്‍ ഘടിപ്പിച്ച് നിരീക്ഷിക്കാനോ ആണ് ചീഫ് ലൈഫ് വാര്‍ഡന്റെ ഉത്തരവ്. പ്രദേശത്തെ ഭൂമിശാസ്ത്ര ഘടന വെല്ലുവിളി സൃഷ്ടിക്കുന്നതിനാല്‍ ആനയെ വാഹനത്തില്‍ കയറ്റി മാറ്റാനാകാത്ത സ്ഥിതിയുണ്ടായാലായിരിക്കും ജിഎസ്എം റേഡിയോ കോളര്‍ ഘടിപ്പിച്ച് നിരീക്ഷിക്കുന്നത്, കൂടാതെ ആനയെ കൂട്ടിലേയ്ക്ക് മാറ്റേണ്ട സാഹചര്യമുണ്ടായാല്‍ കോടനാട് ആനക്കൂട്ടിലേയ്ക്ക് മാറ്റാമെന്നും ഉത്തരവില്‍ പറയുന്നു. കഴിഞ്ഞ ദിവസം ചിന്നക്കനാല്‍ 301 കോളനിയിയുള്ള എമിലിയുടെ വീട് തകര്‍ത്ത് കാട്ടാന വീണ്ടും ഭീതി വിതച്ചതിനിടയിലാണ് മയക്കുവെടി വെച്ച് പിടിക്കാനായി ഉത്തരവായത്. ആന വീട് തകര്‍ക്കുന്നത് കണ്ട് ഭയന്ന് ഓടുന്നതിനിടയില്‍ രണ്ട് പേര്‍ക്ക് വീണ് പരിക്ക് പറ്റിയിരുന്നു.
https://www.facebook.com/Malayalivartha























