എല്ലാം പച്ചക്കള്ളം... തന്റെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തന്റെ അറിവോ സമ്മതമോ കൂടാതെ

തന്റെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തന്റെ അറിവോ സമ്മതമോ കൂടാതെയാണെന്നും താന്‍ ആരോഗ്യവതിയായി വീട്ടില്‍തന്നെയുണ്ടെന്നും ചിന്നു. മുന്‍ ഡിവൈഎഫ്‌ഐ നേതാവ് അമ്പാടി ഉണ്ണി തന്നെ മര്‍ദ്ദിച്ചിട്ടില്ലെന്ന് ഫേസ്ബുക്ക് കുറിപ്പുമായി ഹരിപ്പാട് സംഭവത്തില്‍ പെട്ട വനിതാ എസ്എഫ്‌ഐ നേതാവ് ചിന്നു.
കഴിഞ്ഞ ദിവസം നടന്നത് അപകടമാണെന്ന സൂചനയും ഇവര്‍ കുറിപ്പിലൂടെ പങ്കുവയ്ക്കുന്നു. ഇതിന്റെ പേരില്‍ ഡിവൈഎഫ്‌ഐയെയും തന്റെ പ്രസ്ഥാനമായ എസ്എഫ്‌ഐയെയും സിപിഎമ്മിനെയും ചിലര്‍ ബോധപൂര്‍വമായി വലിച്ചിഴക്കുകയാണെന്നും ചിന്നു ആരോപിച്ചു. ഡിവൈഎഫ്‌ഐ ബ്‌ളോക്ക് ജോയിന്റ് സെക്രട്ടറിയായ അമ്പാടി ഉണ്ണിയും സംഘവും ബൈക്ക് ഇടിച്ചുവീഴ്ത്തി പെണ്‍കുട്ടിയെ മര്‍ദ്ദിച്ചെന്നായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്ന വാര്‍ത്ത. ഇതാണ് ഇപ്പോള്‍ ചിന്നു നിഷേധിച്ചിരിക്കുന്നത്.
എന്നാല്‍ സംഭവത്തിന് പിന്നാലെ ഇന്നലെ അമ്പാടി ഉണ്ണിയെ ഡിവൈഎഫ്‌ഐ സംഘടനയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കിയിരുന്നു. വനിതാ എസ്.ഐ ആശുപത്രിയിലെത്തി യുവതിയുടെ മൊഴിയെടുത്തപ്പോള്‍ കേസിന് പോകാന്‍ താല്‍പര്യമില്ലെന്ന് ഇവര്‍ പൊലീസിനെ അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha























