കോഴിക്കോട് ബൈക്ക് നിയന്ത്രണം വിട്ട് റോഡിലേക്ക് തെറിച്ച് വീണ് യുവാവിന് ദാരുണാന്ത്യം

കോഴിക്കോട് ബൈക്ക് നിയന്ത്രണം വിട്ട് റോഡിലേക്ക് തെറിച്ച് വീണ് യുവാവിന് ദാരുണാന്ത്യംകോഴിക്കോട് ബൈക്ക് നിയന്ത്രണം വിട്ട് റോഡിലേക്ക് തെറിച്ചു വീണ് 23കാരന് ദാരുണാന്ത്യം.
കോളിക്കല്‍ ആശാരിക്കണ്ടി അബ്ദുല്‍ നാസറിന്റെ മകന്‍ അനീസ് ആണ് മരിച്ചത്. കോളിക്കലില്‍ പിതാവിനൊപ്പം ബേക്കറി നടത്തി വരികയായിരുന്നു അനീസ്.
ചൊവ്വാഴ്ച രാവിലെ ബാലുശ്ശേരി എകരൂല്‍ കരുമലയില്‍ വെച്ചായിരുന്നു അപകടം നടന്നത്. രാവിലെ അപകടം നടന്ന ഉടന്‍ തന്നെ ഗുരുതരാവസ്ഥയിലായിരുന്ന അനീസിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ ചികിത്സയിലിരിക്കെ വൈകുന്നരേത്തോടെ അനീസ് മരണത്തിന് കീഴടങ്ങി.
https://www.facebook.com/Malayalivartha
























