പത്തനംതിട്ടയില്‍ ഏനാദിമംഗലത്ത് വീട്ടമ്മ വെട്ടേറ്റുമരിച്ച കേസില്‍ രണ്ട് ആണ്‍മക്കള്‍ അറസ്റ്റില്‍.... മക്കള്‍ നടത്തിയ ആക്രമണത്തിന്റെ തിരിച്ചടിയായിരുന്നു കൊലപാതകം....

പത്തനംതിട്ടയില്‍ ഏനാദിമംഗലത്ത് വീട്ടമ്മ വെട്ടേറ്റുമരിച്ച കേസില്‍ ഇവരുടെ മക്കളായ സൂര്യലാല്‍, ചന്ദ്രലാല്‍ എന്നിവര്‍ അറസ്റ്റില്‍. സൂര്യലാലും ചന്ദ്രലാലും നടത്തിയ ആക്രമണത്തിന്റെ തിരിച്ചടിയായിരുന്നു കൊലപാതകം. നായകളുമായെത്തി ഇവര്‍ ആക്രമണം നടത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. മണ്ണെടുപ്പുമായി ബന്ധപ്പെട്ട് ഇരുസംഘങ്ങള്‍ക്കിടയിലുണ്ടായ സംഘര്‍ഷമാണു കൊലപാതകത്തില്‍ കലാശിച്ചത്. സൂര്യലാല്‍ കാപ്പാ കേസില്‍ പ്രതിയാണ്.
മണ്ണെടുപ്പിനെ എതിര്‍ത്ത സംഘത്തില്‍ ഉള്‍പ്പെട്ട ഒരാളുടെ ഒന്നര വയസ്സുള്ള കുട്ടിയെ പട്ടിയെക്കൊണ്ട് കടിപ്പിച്ചവരാണ് അറസ്റ്റിലായവര്‍. ഇതിന്റെ വൈരാഗ്യം തീര്‍ക്കാനാണ് അനീഷിന്റെ നേതൃത്വത്തില്‍ മുളയങ്കോടുള്ള ചെറുപ്പക്കാര്‍ സുജാതയുടെ വീട് ആക്രമിച്ചത്.
സൂര്യലാലിനെയും ചന്ദ്രലാലിനെയും മര്‍ദ്ദിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സംഘം എത്തിയത്. എന്നാല്‍ ഇവരെത്തുമ്പോള്‍ രണ്ടു പേരും വീട്ടിലില്ലായിരുന്നു.
വീട് തല്ലിത്തകര്‍ക്കുന്നതിനിടയിലാണ് സുജാതയുടെ തലയ്ക്ക് കമ്പി വടികൊണ്ട് അടിയേറ്റത്. 15-ഓളം ആളുകളാണ് വീട് ആക്രമിച്ച സംഘത്തിലുള്ളത്.
കൂടുതല്‍ പ്രതികളെ ഉടന്‍ കസ്റ്റഡിയിലെടുത്തേക്കും. മണ്ണെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ സൂര്യലാലിനെയും ചന്ദ്രലാലിനെയും പ്രതിയാക്കി ഏനാത്ത് പൊലീസാണ് കേസെടുത്തത്
. അടൂര്‍ പൊലീസാണ് സുജാതയുടെ കൊലപാതകത്തിന് കേസെടുത്തിരിക്കുന്നത്. രണ്ട് സംഭവങ്ങള്‍ക്കും പരസ്പരം ബന്ധമുള്ളതിനാല്‍ അടൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പത്ത് പേരുടെ പ്രത്യേക സംഘമാകും തുടരന്വേഷണം നടത്തുക.
മണ്ണെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തിന്റെ തുടര്‍ച്ചയായി സൂര്യലാലിനെയും ചന്ദ്രലാലിനെയും തിരഞ്ഞു വീട്ടിലെത്തിയ അക്രമികള്‍, സുജാതയെ ആക്രമിക്കുകയായിരുന്നു. തോര്‍ത്തുകൊണ്ട് മുഖം മറച്ചാണ് അക്രമികള്‍ എത്തിയത് . കേസിലെ സാക്ഷിയായ സുജാതയുടെ അയല്‍വാസി നന്ദിനിയുടെ മൊഴിയാണ് പ്രതികളിലേക്കെത്താനായി പൊലീസിനെ സഹായിച്ചത്.
"
https://www.facebook.com/Malayalivartha
























