Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..


80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കാത്തിരുന്ന് കാണാം... അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതുകക്ഷികളടക്കം പാര്‍ട്ടികളെ ഒരു കുടക്കീഴിലാക്കി ബിജെപിക്കെതിരെ ഐക്യനിര രൂപീകരിക്കാന്‍ കോണ്‍ഗ്രസ് മുന്‍കയ്യെടുക്കണമെന്നു കരടുരാഷ്ട്രീയ പ്രമേയം; ഒരു തവണ കൂടി ബിജെപി അധികാരത്തിലെത്തിയാല്‍ കോണ്‍ഗ്രസിന്റെ തകര്‍ച്ചയ്ക്ക് കാരണമാകും

22 FEBRUARY 2023 10:02 AM IST
മലയാളി വാര്‍ത്ത

More Stories...

തൂഫാനു പിന്തുണതേടി രമേശ് ചെന്നിത്തല കര്‍ണാടകയില്‍

മണ്ണിടിച്ചില്‍ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ധനസഹായം; പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കും

അമ്പലപ്പുഴ സ്‌കൂളിന് സമീപം അടച്ചിട്ട മുറിയില്‍ നിന്ന് എട്ടുലക്ഷം രൂപയോളം വിലവരുന്ന ഹാന്‍സ് പൊലീസ് പിടികൂടി

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!

അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എങ്ങനേയും അധികാരത്തിലെത്താനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. അല്ലെങ്കില്‍ കോണ്‍ഗ്രസിന്റെ നിലനില്‍പ്പ് തന്നെ അപകടത്തിലാകും. കേരളത്തില്‍ കോണ്‍ഗ്രസും ഇടതുപക്ഷവും തമ്മില്‍ പൊരിഞ്ഞ പോരാണ്. എങ്കിലും കേന്ദ്രത്തില്‍ അവരുടേയും പിന്തുണ ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതുകക്ഷികളടക്കം പാര്‍ട്ടികളെ ഒരു കുടക്കീഴിലാക്കി ബിജെപിക്കെതിരെ ഐക്യനിര രൂപീകരിക്കാന്‍ കോണ്‍ഗ്രസ് മുന്‍കയ്യെടുക്കണമെന്നു പ്ലീനറി സമ്മേളനത്തിനുള്ള കരടുരാഷ്ട്രീയ പ്രമേയം നിര്‍ദേശിച്ചു.

ഒരു തവണ കൂടി ബിജെപി അധികാരത്തിലെത്തിയാല്‍ ജനാധിപത്യത്തിന്റെയും കോണ്‍ഗ്രസിന്റെയും തകര്‍ച്ചയ്ക്ക് അതു വഴിവയ്ക്കുമെന്ന ആശങ്ക പ്രമേയ രൂപീകരണയോഗത്തില്‍ നേതാക്കള്‍ പങ്കുവച്ചു. ഹിറ്റ്ലര്‍ ഭരിച്ച ജര്‍മനിയിലേതു പോലെ ഇന്ത്യയെ മതാധിഷ്ഠിതമാക്കാനുള്ള ശ്രമം നടക്കുന്നു.



കോണ്‍ഗ്രസിന് ഒറ്റയ്ക്ക് അധികാരത്തിലേറാനുള്ള രാഷ്ട്രീയ സാഹചര്യം നിലവിലില്ല. സഖ്യത്തിനു മാത്രമേ അതിനു സാധിക്കൂ. ബിജെപിയെ തടയാന്‍ യാഥാര്‍ഥ്യബോധത്തോടെയുള്ള സഖ്യങ്ങള്‍ക്കു കോണ്‍ഗ്രസ് രൂപം നല്‍കണം. പ്രതിപക്ഷത്തെ കോര്‍ത്തിണക്കാന്‍ കോണ്‍ഗ്രസല്ലാതെ മറ്റൊരു പാര്‍ട്ടിക്കും സാധിക്കില്ലെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.

എന്‍എസ്യു ഐ, യൂത്ത് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ് എന്നിവയെ പുനരുജ്ജീവിപ്പിക്കണമെന്നും നിര്‍ദേശമുയര്‍ന്നു. വീരപ്പ മൊയ്ലിയുടെ നേതൃത്വത്തിലുള്ള രാഷ്ട്രീയ പ്രമേയ രൂപീകരണ സമിതിയില്‍ മുല്ലപ്പള്ളി രാമചന്ദ്രനടക്കമുള്ളവര്‍ അംഗങ്ങളാണ്.



ഭാരത് ജോഡോ യാത്രയുടെ തുടര്‍ച്ചയായി രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കിഴക്ക് നിന്ന് പടിഞ്ഞാറേക്കു മറ്റൊരു യാത്ര നടത്തുന്ന കാര്യം റായ്പുരിലെ പ്ലീനറി സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യും. അംഗീകാരം ലഭിച്ചാല്‍ വരും മാസങ്ങളില്‍ യാത്ര നടത്തും. അരുണാചലില്‍നിന്ന് മഹാത്മാഗാന്ധിയുടെ ജന്മസ്ഥലമായ ഗുജറാത്തിലെ പോര്‍ബന്തറിലേക്കായിരിക്കും യാത്ര.

2024 ല്‍ ബിജെപിയെ ജനങ്ങള്‍ പാഠം പഠിപ്പിക്കും. അടുത്തവര്‍ഷം സഖ്യസര്‍ക്കാര്‍ രാജ്യത്ത് അധികാരത്തില്‍ വരും. കോണ്‍ഗ്രസ് അതിനു നേതൃത്വം നല്‍കുമെന്നും കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു.



അതേസമയം രാഹുല്‍ ഗാന്ധിയുടെ മുന്‍ ഗണ്‍മാന്‍ കെ എം ബൈജുവിനെ പുതിയ പുനഃ സംഘടനയില്‍ എ ഐ സി സി അംഗമാക്കി. രാഹുലിന്റെ അടുത്ത ആളായ ഇയാളെ പ്രത്യേക താത്പര്യമെടുത്താണ് എ ഐ സി സി യില്‍ പ്രതിഷ്ഠിച്ചത്. കോട്ടയം കൂരോപ്പട സ്വദേശിയാണ്. രാഹുലുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ കേരളത്തില്‍ നിന്നുമുള്ള എഐസിസി പട്ടികയില്‍ ഇയാളെ ഉള്‍പ്പെടുത്താന്‍ വലിയ സമ്മര്‍ദ്ദം നടത്തിയിരുന്നു.

കെ സുധാകരന്‍ പക്ഷത്തിന്റെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വാങ്ങുകയായിരുന്നുവെന്നാണ് വിവരം. ഇതേ തുടര്‍ന്നാണ് ഡല്‍ഹിയില്‍ നിന്ന് അവസാന പേരുകാരനായി ബൈജുവിനെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്. ഡല്‍ഹിയില്‍ കോണ്‍ഗ്രസില്‍ കാലങ്ങളായി പ്രാദേശിക തലത്തിലടക്കം പ്രവര്‍ത്തിക്കുന്ന മലയാളികളെ തഴഞ്ഞാണ് ബൈജുവിനെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത് .



കെ വി തോമസ് ,ഗുലാം നബി ആസാദ് തുടങ്ങി നിരവധി പേര് പല അവസരങ്ങളില്‍ കെ എം ബൈജുവിന്റെ അവിഹിതമായ സ്വാധീനത്തെ ക്കുറിച്ചു പരാമര്‍ശിച്ചിട്ടുണ്ട്. ഗുലാം നബി ആസാദ് രാജി വെച്ചപ്പോള്‍ ബൈജുവിനെതിരെ പ്രസ്താവന ഇറക്കിയിരുന്നു. രാഹുല്‍ ഗാന്ധിയുടെ ഓഫീസിലെ രാഷ്ട്രീയം നിയന്ത്രിക്കുന്നത് ചില സെക്യൂരിറ്റികള്‍ ആണെന്ന് അദ്ദേഹം പ്രസ്താവന നടത്തിയിരുന്നു. കേരളത്തിലെ സാധ്യത ഇല്ലാതായപ്പോള്‍ ഡല്‍ഹിയില്‍ നിന്ന് അവസാന പേരുകാരനായിട്ട് ബൈജുവിനെ പട്ടികയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൂഫാനു പിന്തുണതേടി രമേശ് ചെന്നിത്തല കര്‍ണാടകയില്‍  (3 hours ago)

ഇന്ന് രാത്രി ഇറാനില്‍ അതിശക്തമായ ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്  (3 hours ago)

തൃണമൂല്‍ കോണ്‍ഗ്രസിന്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകളിലെ 440 കോടി രൂപയുടെ അക്കൗണ്ടുകള്‍ ഇഡി മരവിപ്പിച്ചു  (3 hours ago)

ഡല്‍ഹിയില്‍ നിര്‍മ്മാണത്തില്‍ ഇരുന്ന കെട്ടിടം തകര്‍ന്നുവീണ് ഒരു മരണം  (4 hours ago)

വനിതാ ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും കയ്യേറ്റം ചെയ്ത മൂന്ന് ശിവസേന പ്രവര്‍ത്തകര്‍ അറസ്റ്റില്‍  (4 hours ago)

മണ്ണിടിച്ചില്‍ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ധനസഹായം; പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കും  (4 hours ago)

താന്‍ ജനിച്ച എഗ്മൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ മുഖ്യമന്ത്രി വിജയ്‌യുടെ മിന്നല്‍ സന്ദര്‍ശനം  (5 hours ago)

അമ്പലപ്പുഴ സ്‌കൂളിന് സമീപം അടച്ചിട്ട മുറിയില്‍ നിന്ന് എട്ടുലക്ഷം രൂപയോളം വിലവരുന്ന ഹാന്‍സ് പൊലീസ് പിടികൂടി  (6 hours ago)

ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ഓട്ടോറിക്ഷയില്‍ പ്രസവിച്ച യുവതിയുടെ നാല് കുട്ടികളും മരിച്ചു  (6 hours ago)

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....  (9 hours ago)

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!  (9 hours ago)

തലശ്ശേരി വ്യാപാരി വ്യവസായി വെൽഫയർ സഹകരണ സംഘം തട്ടിപ്പിൽ സെക്രട്ടറി ജോജിഷിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു  (9 hours ago)

കടുത്ത തലവേദനയെത്തുടർന്ന് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച ഇരിങ്ങൽ സ്വദേശി വിഷ്ണുവിന്റെ (20) അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകും  (9 hours ago)

പുതിയ സൈനിക നീക്കങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും പൂര്‍ണ്ണ ഉത്തരവാദി അമേരിക്കയാണെന്ന് ഇറാന്‍.  (10 hours ago)

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ട  (10 hours ago)

Malayali Vartha Recommends