നിയമസഭ പാസാക്കിയ ശേഷിക്കുന്ന ബില്ലുകളില്‍ തീരുമാനമെടുക്കുന്നതിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നാളെ ബന്ധപ്പെട്ട മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും...

നിയമസഭ പാസാക്കിയ ശേഷിക്കുന്ന ബില്ലുകളില്‍ തീരുമാനമെടുക്കുന്നതിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വ്യാഴാഴ്ച ബന്ധപ്പെട്ട മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും. വൈകുന്നേരം ഏഴിനാണ് ഗവര്‍ണര്‍ തിരുവനന്തപുരത്ത് എത്തുക. അതിനു ശേഷമാകും കൂടിക്കാഴ്ച. മന്ത്രിമാരായ ആര്‍. ബിന്ദു, പി. രാജീവ്, വി.എന്‍. വാസവന്‍, ജെ. ചിഞ്ചുറാണി എന്നിവരുമായി കൂടിക്കാഴ്ചക്ക് ഗവര്‍ണര്‍ ചീഫ് താല്‍പര്യമറിയിച്ചു.
നിലവില്‍ ഒപ്പിടാത്ത ബില്ലുകളില്‍ പകുതിയെങ്കിലും ഗവര്‍ണര്‍ ഇതിനുശേഷം അംഗീകരിച്ചേക്കും. അതേസമയം സര്‍വകലാശാല ചാന്‍സലര്‍ സ്ഥാനത്ത് ഗവര്‍ണറെ നീക്കുന്ന രണ്ട് ബില്ലുകളിലും വി.സി സെര്‍ച്ച് കമ്മിറ്റിയില്‍ ഗവര്‍ണറുടെ സ്വാധീനമില്ലാതാക്കുന്ന ബില്ലുകളിലും ഗവര്‍ണര്‍ ഒപ്പുവെച്ചേക്കില്ല.
നിയമസഭ പാസാക്കിയ ബില്ലുകള്‍ ഒപ്പിടണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തേ ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഗവര്‍ണര്‍ തുടര്‍നടപടി സ്വീകരിക്കുന്നത്.
ഗവര്‍ണറുമായി സമവായം സൃഷ്ടിക്കാന്‍ മന്ത്രിമാരായ പി. രാജീവും ബിന്ദുവും കൊച്ചിയില്‍ അദ്ദേഹത്തെ കാണാനായി അനുമതി ചോദിച്ചിരുന്നെങ്കിലും ഗവര്‍ണര്‍ തയാറായിരുന്നില്ല. ബില്ലുകളുമായി ബന്ധപ്പെട്ട മന്ത്രിമാരും വകുപ്പ് സെക്രട്ടറിമാരും രാജ്ഭവനിലെത്തി വിശദീകരിക്കണമെന്ന് നിലപാടെടുത്ത് ഗവര്‍ണര്‍.
https://www.facebook.com/Malayalivartha
























