ഹരിജന്‍ യുവതിയെ കൂട്ട ബലാല്‍സംഗം ചെയ്ത കേസ്: കരടി ബൈജു അടക്കം 4 പ്രതികള്‍, കോടതിയില്‍ ഹാജരാകാതെ ഒളിവില്‍ പോയ 2 പ്രതികളെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചു, അറസ്റ്റ് വാറണ്ടും ജപ്തി വാറണ്ടും, മാര്‍ച്ച് 1 നകം അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ ജില്ലാ കോടതി ഉത്തരവ്

ഹരിജന്‍ യുവതിയെ സംഘം ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ കുപ്രസിദ്ധ ഗുണ്ട കരടി ബൈജു അടക്കം 4 പ്രതികളുള്ള കേസില്‍ കോടതിയില്‍ ഹാജരാകാതെ ഒളിവില്‍ പോയ 2 പ്രതികളെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചു.
പോത്തന്‍കോട് കൂട്ട ബലാല്‍സംഗക്കേസിലെ മൂന്നും നാലും പ്രതികളായ ഇവര്‍ക്കെതിരെ അറസ്റ്റ് വാറണ്ടും ജപ്തി വാറണ്ടും പുറപ്പെടുവിച്ചു. മാര്‍ച്ച് 1 നകം അറസ്റ്റ് ചെയ്ത് ഹാജരാക്കാനും തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി പി.വി. ബാലകൃഷ്ണന്‍ ഉത്തരവിട്ടു. പ്രതികളെ ഹാജരാക്കാന്‍ പോത്തന്‍കോട് പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറോടാണ് കോടതി ഉത്തരവിട്ടത്.
കരടി ബൈജു എന്ന ബൈജു , യഹിയ , വെള്ളച്ചി രതീഷ് എന്ന രതീഷ് , പരുന്തു ബിജു എന്ന ബിജുലാല്‍ എന്നിവരാണ് കൂട്ട ബലാല്‍സംഗക്കേസിലെ ഒന്നു മുതല്‍ നാലു വരെയുള്ള പ്രതികള്‍.
2013 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആറ്റിങ്ങല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ നിന്നും 2019 ഫെബ്രുവരി 1 നാണ് വിചാരണക്കായി കേസ് കമ്മിറ്റ് ചെയ്ത് സെഷന്‍സ് കോടതിക്കയച്ചത്.
"
https://www.facebook.com/Malayalivartha
























