കേരള സാങ്കേതിക സർവകലാശാല വിസി സ്ഥാനത്തേക്കുള്ള പേരുകൾ സംസ്ഥാന സർക്കാർ സർവകലാശാല ചാൻസലർക്ക് നൽകി; കേരള ഹൈക്കോടതി ഉത്തരവ് അനുസരിച്ചാണ് ഇത്തരത്തിലൊരു നടപടി

താത്കാലിക വിസി സിസ തോമസിനെ മാറ്റിയ ശേഷം പുതിയ ആൾക്കാരെ നിയമിക്കാനുള്ളതാണ് ആ പേരുകൾ. മൂന്ന് പേരുൾപ്പെട്ട പാനലാണ് സംസ്ഥാനം ചാൻസലർക്ക് തീരുമാനത്തിനായി നൽകിയിരിക്കുന്നത്. കേരള ഹൈക്കോടതി ഉത്തരവ് അനുസരിച്ചാണ് ഇത്തരത്തിലൊരു നടപടി സ്വീകരിച്ചിരിക്കുന്നത്.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടർ ഡോ വൃന്ദ വി നായർ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ ബൈജു ഭായ്, രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പ്രിൻസിപ്പൽ ഡോ സതീഷ് കുമാർ എന്നിവരുടെ പേര് അടങ്ങിയ പാനൽ ആണ് ചാൻസിലർക്ക് നൽകിയിരിക്കുന്നത്.
നിയമോപദേശം കിട്ടിയാൽ മാത്രം പാനലിൽ ഗവർണർ തീരുമാനം എടുക്കും. നമുക്കറിയാം ഏത് സാഹചര്യത്തിലാണ് ഡോക്ടർ സിസ തോമസിനെ ആസ്ഥാനത്ത് ഗവർണർ നിയമിച്ചതെന്ന് . നേരത്തെ സർക്കാർ നൽകിയ പേരുകൾ തള്ളിയാണ് ഗവർണർ സിസ തോമസിനെ നിയമിച്ചത്. ഡോക്ടർ രാജശ്രീയെ സുപ്രീംകോടതി നേരിട്ട് അയോഗ്യയാക്കിയ സാഹചര്യത്തിലായിരുന്നു ഗവർണർ നേരിട്ട് സിസയെ നിയമിച്ചത്.അതിനുശേഷം ഇടത് സംഘടനകൾ അടക്കമുള്ളവർ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു.
സിസ തോമസിനെ പ്രവർത്തിക്കാൻ അനുവദിക്കില്ല എന്ന വെല്ലുവിളികൾ നിലവിൽ തന്നെയുണ്ട്. തനിക്ക് പ്രവർത്തിക്കാൻ കഴിയുന്നില്ല എന്ന പരാതി സിസ തോമസ് ഗവർണറോട് ഉന്നയിച്ചിട്ടുണ്ട്. ഇടയ്ക്കായിരുന്നു ഗവർണറെ അക്ഷരാർഥത്തിൽ വെട്ടിലാക്കിക്കൊണ്ട് ഹൈക്കോടതി ഒരു വിഷയത്തിൽ നിർണായകമായ പരാമർശനം നടത്തിയത്. ചാൻസലർക്ക് സർക്കാരിനെ മറികടന്ന് സാങ്കേതിക സർവകലാശാലയ്ക്ക് താത്കാലിക വി.സി.യെ നിയമിക്കാൻ കഴിയില്ലെന്ന് തറപ്പിച്ച് പറഞ്ഞിരിക്കുകയാണ് ഹൈക്കോടതി.
https://www.facebook.com/Malayalivartha
























