കണ്ണൂര്‍ വളപട്ടണത്ത് ട്രെയിന്‍ തട്ടി രണ്ടു മരണം.... മരിച്ചവരില്‍ ഒരാളെ തിരിച്ചറിഞ്ഞു, സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു

കണ്ണൂര്‍വളപട്ടണത്ത് രണ്ടുപേര്‍ ട്രെയിന്‍ തട്ടി മരിച്ചു. മരിച്ചവരില്‍ ഒരാളെ തിരിച്ചറിഞ്ഞു. ആരോളി സ്വദേശി പ്രസാദാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു.
ഇന്ന് രാവിലെ വളപട്ടണം പാലത്തിന് സമീപത്തുവച്ചാണ് അപകടം നടന്നത്. മരിച്ച രണ്ടാമന്‍ ധര്‍മശാല സ്വദേശിയാണെന്നാണ് വിവരം. ഇവരുടേത് ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ അന്വേഷണം തുടങ്ങി.
https://www.facebook.com/Malayalivartha
























