ഒമാനിൽ ഹൃദയാഘാതം മൂലം പ്രവാസി മരിച്ചു, സലാലയില്‍ മരണപ്പെട്ടത് മലപ്പുറം സ്വദേശി

ഒമാനിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു. ചേളാരി സുപ്പര്‍ ബസാറിലെ ചോലയില്‍ വീട്ടില്‍ അഷറഫ് (50) സലാലയില്‍വെച്ചാണ് മരിച്ചത്. ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ ഇദ്ദേഹം സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇതിനു പിന്നാലെയായിരുന്നു മരണം.
കഴിഞ്ഞ രണ്ട് വര്‍ഷത്തിലധികമായി സലാല സാദയിലെ അല്‍ കാഫില ബേക്കറിയില്‍ ജോലി ചെയ്ത് വരികയായിരുന്നു. നേരത്തെ ദീര്‍ഘകാലം സൗദി അറേബ്യയിലും പ്രവാസിയായിരുന്നു. ഭാര്യ: അഫ്‌സത്ത്. മക്കള്‍: ആദില്‍ അദ്‌നാന്‍, അഫ്‌നാന്‍, ഷന്‍സ. മൃതദേഹം സലാലയില്‍ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha
























