ഇടുക്കിയില്‍ കിടപ്പുരോഗിയായ ഭര്‍ത്താവിന്റെ കഴുത്ത് മുറിച്ച ശേഷം ഭാര്യ ജീവനൊടുക്കി... ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍

ഇടുക്കിയില്‍ കിടപ്പുരോഗിയായ ഭര്‍ത്താവിന്റെ കഴുത്ത് മുറിച്ച ശേഷം ഭാര്യ ജീവനൊടുക്കി. ഇടുക്കി കുളമാവ് കരിപ്പിലങ്ങാടിയിലാണ് സംഭവം.
കുളപ്പുറത്ത് സുകുമാരന്റെ ഭാര്യ മിനിയാണ് മരിച്ചത്. കഴിഞ്ഞ മൂന്നു വര്‍ഷമായി കിടപ്പിലാണ് അല്‍ഷിമേഴ്സ് രോഗിയായ സുകുമാരന്‍. കഴുത്തില്‍ സാരമായി പരിക്കേറ്റ സുകുമാരന്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
https://www.facebook.com/Malayalivartha
























