കരള്‍രോഗത്തെ തുടര്‍ന്ന് അന്തരിച്ച നടിയും ഹാസ്യതാരവുമായ സുബി സുരേഷിന്റെ സംസ്‌കാരം നാളെ ..

കരള്‍രോഗത്തെ തുടര്‍ന്ന് അന്തരിച്ച നടിയും ഹാസ്യതാരവുമായ സുബി സുരേഷിന്റെ സംസ്‌കാരം നാളെ ..ചേരാനല്ലൂരിലെ പൊതുശ്മശാനത്തില്‍ നാളെ വൈകിട്ട് മൂന്നു മണിക്ക് ശേഷമാണ് സംസ്‌കാരം നടക്കുക. രാവിലെ എട്ടു മണിക്ക് വരാപ്പുഴയിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് വരാപ്പുഴ പുത്തന്‍പള്ളിയിലെ ഓഡിറ്റോറിയത്തില്‍ 10 മണി മുതല്‍ മുന്നു മണിവരെ പൊതുദര്‍ശനം നടക്കും.
ഇന്നു രാവിലെ കളമശേരി രാജഗിരി ആശുപത്രിയിലാണ് സുബി സുരേഷ് അന്തരിച്ചത്. 41 വയസ്സായിരുന്നു. കഴിഞ്ഞ മാസം 28 മുതല്‍ ഇവിടെ ചികിത്സയിലായിരുന്നു. വൃക്കയിലേക്ക് അണുബാധ പടരുകയും ഹൃദയത്തിന്റെ പ്രവര്‍ത്തനവും അവതാളത്തിലാവുകയുമായിരുന്നു.
ശനിയാഴ്ചയോടെ രോഗം മൂര്‍ച്ഛിക്കുകയും മരുന്നുകളോട് പ്രതികരിക്കാതിരിക്കുകയും ചെയ്തിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്.
ഇന്നു രാവിലെയാണ് മരണം സ്ഥിരീകരിച്ചത്. രാജഗിരി ആശുപത്രിയിലെ ഐസിയുവില്‍ നിന്ന മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റാന്‍ നടപടി സ്വീകരിച്ചു. എറണാകുളം തൃപ്പൂണിത്തുറയിലാണ് സുബി സുരേഷിന്റെ ജനനം. ചെറുപ്പം മുതല്‍ കലാരംഗത്ത് സജീവമായിരുന്ന സുബി സ്‌കൂള്‍ പഠനകാലത്ത തന്നെ നൃത്ത ഇനങ്ങളില്‍ മികവ് തെളിയിച്ചിട്ടുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha
























