സ്വന്തം ജാതിവാൽ മുറിച്ചു കളഞ്ഞ് ധീരമായ നിലപാടെടുത്ത സമൂഹത്തിന് മാതൃകയായ ഒരു അഭിനേത്രിയെ ഒരു പെൺകുട്ടിയെ പൊതുസമൂഹത്തിനുമുന്നിൽ അവഹേളിച്ച് നികൃഷ്ടമായ ആൺ കോമാളിത്തം പ്രദർശിപ്പിച്ചിട്ടല്ല പ്രതിക്കരിക്കേണ്ടത്; ഷൈന്‍ ടോം ചാക്കോയ്ക്കെതിരെ ഹരീഷ് പേരടി

;ബൂമറാങ്' സിനിമയുടെ പ്രമോഷന് പങ്കെടുക്കാത്ത നടി സംയുക്തയ്‌ക്കെതിരേ നടന്‍ ഷൈന്‍ ടോം ചാക്കോ വിമർശനമു ന്നയിച്ചിരുന്നു. മാധ്യമങ്ങള്‍ക്കു മുന്നിലായിരുന്നു പരസ്യപ്രതികരണം നടത്തിയത് . ഒരു ജോലി ഏറ്റെടുത്താല്‍ അത് പൂര്‍ണമാക്കാനുള്ള കടമ നമുക്കുണ്ട്. സിനിമയുടെ പ്രമോഷന് എന്തുകൊണ്ട് അവര്‍ വന്നില്ല. പേരിനൊപ്പം ജാതിപ്പേരായ മേനോന്‍ ഒഴിവാക്കിയിട്ട് കാര്യമില്ല എന്നാണ് ഷൈൻ ടോം ചാക്കോ പറഞ്ഞത്. ഇപ്പോൾ ഇതാ നടനെ വിമർശിച്ച് നടൻ ഹരീഷ് പേരടി രംഗത്ത് വന്നിരിക്കുകയാണ്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
ജോലി സംബന്ധമായ കരാറുകൾ തെറ്റിച്ചിട്ടുണ്ടെങ്കിൽ അതിനെ നിയമപരമായോ,തൊഴിൽ സംഘടനകളുമായി ചർച്ചചെയ്തോ ആണ് പരിഹരിക്കപെടേണ്ടത്... അല്ലാതെ സ്വന്തം ജാതിവാൽ മുറിച്ചു കളഞ്ഞ് ധീരമായ നിലപാടെടുത്ത.. സമൂഹത്തിന് മാതൃകയായ ഒരു അഭിനേത്രിയെ, ഒരു പെൺകുട്ടിയെ പൊതുസമൂഹത്തിനുമുന്നിൽ അവഹേളിച്ച്.. നികൃഷ്ടമായ ആൺ കോമാളിത്തം പ്രദർശിപ്പിച്ചിട്ടല്ല... സംയുക്ത യുക്തി ബോധമുള്ള പെണ്ണാവുമ്പോൾ.. ഷൈൻ.. ഷൈനിങ്ങില്ലാത്ത വെറും ടോം ചാക്കോയെന്ന കേവലം ആൺ മാത്രമാകുന്നു.. ഷൈൻ തിരുത്തുമെന്ന പ്രതീക്ഷയോടെ
https://www.facebook.com/Malayalivartha
























