Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..


80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

സുധാകരൻ വളർത്തുന്നത് ചാവേറുകളെ..മുഖ്യന് പിന്നാലെ വിറളിപൂണ്ട് ഗോവിന്ദൻ..മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിക്കുന്നത് ചാവേർ സംഘം..മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്നിൽ ചാടി ഇവർ മരിക്കാൻ ശ്രമിക്കുകയാണെന്നും, ഇവരെ രക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്..

22 FEBRUARY 2023 05:23 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത... 3 ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തൂഫാനു പിന്തുണതേടി രമേശ് ചെന്നിത്തല കര്‍ണാടകയില്‍

മണ്ണിടിച്ചില്‍ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ധനസഹായം; പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കും

അമ്പലപ്പുഴ സ്‌കൂളിന് സമീപം അടച്ചിട്ട മുറിയില്‍ നിന്ന് എട്ടുലക്ഷം രൂപയോളം വിലവരുന്ന ഹാന്‍സ് പൊലീസ് പിടികൂടി

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....

പ്രതിപക്ഷങ്ങൾ സമരങ്ങൾ ശക്തമാക്കിയതോടെ ആകെ വിറളി പൂണ്ട് നടക്കുകയാണ് നമ്മുടെ ഇടത് പക്ഷ നേതാക്കൾ. മുഖ്യന് പിന്നാലെ സംസ്ഥാന പാര്ട്ടി സെക്രട്ടറിക്കും ഇപ്പോൾ ഉറക്കമില്ലാത്ത അവസ്ഥയായിരിക്കുകയാണ്, അതുകൊണ്ട് തന്നെ വായിൽ തോന്നിയതൊക്കെ വിളിച്ചു പറയാൻ ഗോവിന്ദൻ മാഷും മുൻപിൽ തന്നെയുണ്ട്..സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍, മാഷാണ്. കായിക അധ്യാപകനായതാണ് മാഷെന്ന പേരുവീഴാന്‍ ഇടയാക്കിയത്. നില്പിലും നടപ്പിലും വാക്കിലും വാചാലതയിലുമെല്ലാം കായിക അധ്യാപകന്റെ ഗമയും ഗെറ്റപ്പുമുണ്ട്. എന്നുവച്ച് എന്തും പറയാനുള്ള ലൈസൻസ് ഒന്നും ഇവിടെ ഒരാൾക്കുമില്ലെന്നുള്ളത് പാർട്ടി സെക്രട്ടറി ഇടയ്ക്കൊക്കെ മറക്കും..ഇപ്പോഴിതാ വീണ്ടും കയ്യിനു പോയിരിക്കുകയാണ്...മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിക്കുന്നത് ചാവേർ സംഘമെന്ന് സിപിഎം സംസ്ഥാന ജനറൽ സെക്രട്ടറി എം വി ഗോവിന്ദൻ.

 

മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്നിൽ ചാടി ഇവർ മരിക്കാൻ ശ്രമിക്കുകയാണെന്നും ഇവരെ രക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനകീയ പ്രതിരോധ യാത്രയിൽ നിന്ന് ആരും വിട്ട് നിന്നിട്ടില്ലെന്നും, ഇ പി ജയരാജൻ ജാഥയിൽ പങ്കെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു..കണ്ണൂരിൽ ആര്‍എസ്എസ് - സിപിഎം ചര്‍ച്ചയില്‍ രഹസ്യമില്ലെന്നും എം വി ഗോവിന്ദന്‍ വിശദീകരിച്ചു. സംഘര്‍ഷമുള്ള സമയത്ത് ലഘൂകരിക്കാനാണ് ശ്രമിച്ചതെന്ന് പറഞ്ഞ അദ്ദേഹം, ആർഎസ്എസ് - ജമാഅത്തെ ഇസ്ലാമി ചർച്ചയില്‍പ്രതിപക്ഷത്തിന് നേരെ കടുത്ത വിമർശനമാണ് ഉയർത്തിയത്. ആർഎസ്എസ് - ജമാഅത്തെ ഇസ്ലാമി ചർച്ച ഡൽഹിയിൽ എവിടെയോ നടത്തിയത് എന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. ജാഥ ഉദ്ഘാടന വേദിയിൽ മുഖ്യമന്ത്രി കോൺഗ്രസിനോട് ചോദിച്ചത് പ്രസക്തമായ കാര്യമാണ്. ആർഎസ്എസ്, ജമാഅത്തെ ഇസ്ലാമി, കോൺഗ്രസ് കൂട്ടുകെട്ട് ഞങ്ങൾ തുറന്ന് കാട്ടും.

കുറുക്കൻ കോഴിയുടെ അടുത്ത് പോയി ചർച്ച നടത്തുന്ന സ്ഥിതിയാണിതെന്നും എം വി ഗോവിന്ദന്‍ കുറ്റപ്പെടുത്തി.പിണറായി വിജയന് പാര്‍ട്ടി ബ്ലാങ്ക് ചെക്കാണ് നല്‍കിയിരിക്കുന്നത് എന്ന് പറയുന്നതില്‍ യാതൊരു അടിസ്ഥാനവുമില്ല. സര്‍ക്കാരിന്റെ നയപരമായ കാര്യങ്ങളൊക്കെ ഇടതുമുന്നണിയാണ് കൈകാര്യം ചെയ്യുക. സര്‍ക്കാരിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രിയും മന്ത്രിമാരും തീരുമാനിക്കുമെന്നും ഗോവിന്ദന്‍ പറഞ്ഞു.'മുഖ്യമന്ത്രിക്ക് അതീവ സുരക്ഷയില്ല, സുരക്ഷ മാത്രമേയുള്ളൂ. അത് വേണ്ടതാണ്. യഥാര്‍ത്ഥത്തില്‍ പിണറായി വിജയനുള്ള സുരക്ഷയല്ല അത്. ചാവേറുകളെ പോലെ ചില ആളുകള്‍ കൊടിപിടിച്ച് കാറിന് മുന്നിലേക്ക് ചാടുന്നുണ്ട്. അവരെ രക്ഷിക്കാനാണ് സുരക്ഷ. ജനകീയ സമരമല്ല നടക്കുന്നത്. അഞ്ചോ പത്തോ ആളുകള്‍ അവിടെയും ഇവിടെയും നിന്നിട്ട് കാറിന്റെ മുന്നിലേക്ക് ചാടുക. അപ്പോള്‍ സ്വാഭാവികമായി നല്ല സുരക്ഷ നല്‍കേണ്ടി വരും. പിണറായി വിജയന്റെ കാറിന്റെ മുന്നിലേക്ക് ചാടാന്‍ പോകുന്ന ഈ ചാവേറുകള്‍ക്കാണ് ശരിയായ രീതിയിലുള്ളസുരക്ഷ' സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.

 

അതെ സമയം ആര്‍എസ്‍എസുമായി സിപിഎം ചര്‍ച്ച നടത്തിയത് മറച്ചുവച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. കണ്ണൂരിലെ ഉള്‍പ്പെടെ സംഘര്‍ഷങ്ങള്‍ പരിഹരിക്കാനായിരുന്നു സിപിഎം – ആർഎസ്എസ് ചര്‍ച്ചകള്‍. ഉഭയകക്ഷി ചര്‍ച്ചകളിലൂടെ സമാധാനശ്രമങ്ങള്‍ മുന്നോട്ടുകൊണ്ടു പോകാനായി. ആര്‍എസ്എസ്- ജമാഅത്തെ ഇസ്‌ലാമി ചര്‍ച്ചയെ മുസ്‌ലിം സമുദായം അനുകൂലിക്കുന്നില്ല. കോഴി കുറുക്കന്റെ അടുത്തു ചര്‍ച്ചയ്ക്കുപോയി എന്ന നിലയിലാണ് അവര്‍ വിശേഷിപ്പിച്ചതെന്നും എം.വി.ഗോവിന്ദന്‍ കണ്ണൂരില്‍ പറഞ്ഞു.നമ്മൾ കണ്ണൂരിൽ നടത്തിയ നിരവധി യോഗങ്ങളുണ്ട്. അതിൽ സർവകക്ഷി യോഗങ്ങളുണ്ട്, ഉഭയകക്ഷി യോഗങ്ങളുമുണ്ട്. അതുകൊണ്ടെല്ലാം ഉദ്ദേശിച്ചിട്ടുള്ളത് ഒറ്റക്കാര്യം മാത്രമാണ്. കണ്ണൂർ ജില്ലിയിലും കേരളത്തിലും സമാധാനം സ്ഥാപിക്കുന്നതിനായി ഫലപ്രദമായി രാഷ്ട്രീയ പാർട്ടികളുടെയും പ്രസ്ഥാനങ്ങളുടെയും ഇടപെടലുണ്ടാകുക. അതിൽ മറ്റു രഹസ്യങ്ങളുടെ പ്രശ്നമൊന്നുമില്ല. രഹസ്യമായി യോഗം ചേർന്നിട്ടുമില്ല. പരസ്യമായിത്തന്നെയാണ് എല്ലാ യോഗങ്ങളും ചേർന്നിട്ടുള്ളത്’ – ഗോവിന്ദൻ പറ‍ഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത... 3 ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (5 minutes ago)

തൂഫാനു പിന്തുണതേടി രമേശ് ചെന്നിത്തല കര്‍ണാടകയില്‍  (4 hours ago)

ഇന്ന് രാത്രി ഇറാനില്‍ അതിശക്തമായ ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്  (4 hours ago)

തൃണമൂല്‍ കോണ്‍ഗ്രസിന്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകളിലെ 440 കോടി രൂപയുടെ അക്കൗണ്ടുകള്‍ ഇഡി മരവിപ്പിച്ചു  (4 hours ago)

ഡല്‍ഹിയില്‍ നിര്‍മ്മാണത്തില്‍ ഇരുന്ന കെട്ടിടം തകര്‍ന്നുവീണ് ഒരു മരണം  (5 hours ago)

വനിതാ ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും കയ്യേറ്റം ചെയ്ത മൂന്ന് ശിവസേന പ്രവര്‍ത്തകര്‍ അറസ്റ്റില്‍  (5 hours ago)

മണ്ണിടിച്ചില്‍ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ധനസഹായം; പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കും  (5 hours ago)

താന്‍ ജനിച്ച എഗ്മൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ മുഖ്യമന്ത്രി വിജയ്‌യുടെ മിന്നല്‍ സന്ദര്‍ശനം  (6 hours ago)

അമ്പലപ്പുഴ സ്‌കൂളിന് സമീപം അടച്ചിട്ട മുറിയില്‍ നിന്ന് എട്ടുലക്ഷം രൂപയോളം വിലവരുന്ന ഹാന്‍സ് പൊലീസ് പിടികൂടി  (7 hours ago)

ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ഓട്ടോറിക്ഷയില്‍ പ്രസവിച്ച യുവതിയുടെ നാല് കുട്ടികളും മരിച്ചു  (7 hours ago)

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....  (10 hours ago)

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!  (10 hours ago)

തലശ്ശേരി വ്യാപാരി വ്യവസായി വെൽഫയർ സഹകരണ സംഘം തട്ടിപ്പിൽ സെക്രട്ടറി ജോജിഷിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു  (10 hours ago)

കടുത്ത തലവേദനയെത്തുടർന്ന് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച ഇരിങ്ങൽ സ്വദേശി വിഷ്ണുവിന്റെ (20) അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകും  (10 hours ago)

പുതിയ സൈനിക നീക്കങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും പൂര്‍ണ്ണ ഉത്തരവാദി അമേരിക്കയാണെന്ന് ഇറാന്‍.  (11 hours ago)

Malayali Vartha Recommends