Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..


80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ഇന്ത്യ തേടുന്ന കൊടുംഭീകരൻ! പാക്കിൽ വെടിയേറ്റ് തലചിതറി... പോയിന്റ് ബ്ലാങ്കിൽ തീർത്തത് RAW?

22 FEBRUARY 2023 08:58 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത... 3 ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തൂഫാനു പിന്തുണതേടി രമേശ് ചെന്നിത്തല കര്‍ണാടകയില്‍

മണ്ണിടിച്ചില്‍ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ധനസഹായം; പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കും

അമ്പലപ്പുഴ സ്‌കൂളിന് സമീപം അടച്ചിട്ട മുറിയില്‍ നിന്ന് എട്ടുലക്ഷം രൂപയോളം വിലവരുന്ന ഹാന്‍സ് പൊലീസ് പിടികൂടി

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....

ഇന്ത്യ തേടുന്ന കൊടും ഭീകരൻ പാകിസ്ഥാനിൽ കൊല്ലപ്പെട്ടു. അജ്ഞാത സംഘത്തിന്റെ ആക്രമണത്തിലാണ് പാക് തലസ്ഥാനത്ത് വച്ച് ഹിസ്ബുൾ കമാൻഡർ ബഷീർ അഹമ്മദ് പിർ എന്ന ഇംതിയാസ് ആലം കൊല്ലപ്പെട്ടത്. 2022 ഒക്ടോബറിൽ ഇയാളെ ഭീകരനായി ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. ഹിസ്ബുൾ മുജാഹിദ്ദീന്റെ 'ലോഞ്ചിംഗ് കമാൻഡർ' എന്നാണ് ഇയാളെ വിശേഷിപ്പിച്ചിരുന്നത്.

കഴിഞ്ഞ ദിവസമാണ് റാവൽപിണ്ടിയിൽ ഒരു കടയ്ക്ക് മുന്നിൽ നിൽക്കുകയായിരുന്ന ഭീകരനെ പോയിന്റ് ബ്ലാങ്കിൻ അജ്ഞാതൻ വെടിവച്ച് കൊലപ്പെടുത്തിയത്. കഴിഞ്ഞ ഒക്ടോബറിൽ ബഷീർ അഹമ്മദ് പീറിനെ ഇന്ത്യ മോസ്റ്റ് വാണ്ടഡ് ഭീകരരിൽ ഒരാളായി പ്രഖ്യാപിച്ചിരുന്നു. കശ്മീരിൽ ഭീകര പ്രവർത്തനങ്ങൾ നടത്താൻ ആളും പണവും മറ്റ് സംവിധാനങ്ങളും ഒരുക്കുന്നതിൽ ബഷീർ അഹമ്മദ് പീർ പ്രധാന പങ്കു വഹിക്കുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്ത്യ പ്രഖ്യാപനം നടത്തിയത്. പാകിസ്ഥാനിൽ നിന്നും ഭീകരരെ ഇന്ത്യയിലേക്ക് റിക്രൂട്ട് ചെയ്യുന്നതിൽ പ്രധാനിയായിരുന്നു ഇയാൾ. ഫെബ്രുവരി 20 ന് വൈകുന്നേരം ഇസ്ലാമാബാദിലെ റാവൽപിണ്ടി ഏരിയയിൽ വച്ചാണ് ആലം കൊല്ലപ്പെട്ടത്.

എന്നാൽ ഭീകരൻ ബഷീർ അഹമ്മദ് പീർ എന്ന ഇംതിയാസ് ആലത്തിന്റെ സംസ്‌കാര ചടങ്ങുകൾക്ക് നേതൃത്വം നൽകിയത് കൊടും ഭീകരൻ. റാവൽപിണ്ടിയിലെ പാകിസ്താൻ ആർമിയുടെ ശ്മശാന സ്ഥലത്ത് നടന്ന ചടങ്ങിൽ കൊടും ഭീകരനായ സയ്യിദ് സലാഹുദ്ദീനും സംഘവുമാണ് പങ്കെടുത്തത്. സയ്യിദിന്റെ നേതൃത്വത്തിലായിരുന്നു സംസ്‌കാര ചടങ്ങിന്റെ പ്രാർത്ഥനകൾ നടത്തിയത്. പാക് സേനയുടെ സാന്നിദ്ധ്യത്തിലാണ് ലോകം തിരഞ്ഞുകൊണ്ടിരിക്കുന്ന കൊടും ഭീകരൻ പരസ്യമായി ചടങ്ങിൽ പങ്കെടുത്തത്.

ഒരു കൂസലുമില്ലാതെ മറ്റ് ഐഎസ് ഭീകരർക്കൊപ്പം നിൽക്കുന്ന സയ്യിദിന്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. റാവൽപിണ്ടിയിൽ കൊടും ഭീകരന്റെ സാന്നിദ്ധ്യം തെളിയിക്കുന്നത് പാക് സൈന്യം ഈ തീവ്രവാദ ഗ്രൂപ്പുകളെ സഹായിക്കുന്നു എന്ന് തന്നെയാണെന്ന വിമർശനം ഇതോടെ ഉയർന്നു കഴിഞ്ഞു.

ഹിസ്ബുൾ മുജാഹിദ്ദീൻ തലവൻ സയ്യിദ് സലാഹുദ്ദീന്റെ അടുത്തയാളാണ് ആലം. വടക്കൻ കാശ്മീരിലെ കുപ്വാര ജില്ലയിലെ ബാബർപോറയിൽ ജനിച്ച ഇയാൾ 2000 മുതൽ പാകിസ്ഥാനിൽ നിന്നാണ് ഇന്ത്യാ വിരുദ്ധ പ്രവർത്തികൾ നിയന്ത്രിച്ചിരുന്നത്. ജമ്മു കാശ്മീരിൽ ശരിയത്ത് നിയമം നടപ്പാക്കാനായി ഇയാൾ യുവാക്കളെ പ്രേരിപ്പിച്ചിരുന്നു. ഇതിനായി പാക് അധീന കാശ്മീരിൽ നിന്നുള്ള ഭീകര ക്യാമ്പുകളും ലോഞ്ച് പാഡുകളും ഏകോപിപ്പിച്ചിരുന്നു.

ലഷ്‌കർ ഇ തോയ്ബ , ഹിസ്ബുൾ മുജാഹിദ്ദീൻ തുടങ്ങിയ ഭീകര സംഘടനകൾക്ക് വേണ്ടി സൈബർ പ്രവർത്തനങ്ങൾ നടത്തുന്നതിലും ഇയാൾ പ്രധാന പങ്കു വഹിച്ചിരുന്നു. റിക്രൂട്ട്‌മെന്റും ഭീകര പരിശീലനവും ഒപ്പം ചാവേറുകളുടെ ഏകോപനത്തിന്റെ ചുമതലയും ബഷീർ അഹമ്മദ് പീർ വഹിച്ചിരുന്നു.

ഹിസ്ബുൾ മുജാഹിദ്ദീന്റെ സ്ഥാപക അംഗമായിരുന്നു ഇംതിയാസ്, ഭീകര സംഘടനയിലെ മൂന്നാം കമാൻഡറായിരുന്നു. പോയിന്റ് ബ്ലാങ്ക് റേഞ്ചിൽ നിന്നാണ് ഭീകരന് വെടിയേറ്റത്. തുടർന്ന് ഇയാളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. പാകിസ്ഥാൻ ആസ്ഥാനമായുള്ള തീവ്രവാദ ഗ്രൂപ്പുകൾ തമ്മിലുള്ള പ്രശ്നങ്ങളാണ് വെടിവയ്പ്പിൽ കലാശിച്ചതെന്ന് റിപ്പോർട്ടുകളുണ്ട്.

പാകിസ്ഥാന്റെ മോശം സാമ്പത്തിക സാഹചര്യങ്ങൾ കാരണം പഴയതു പോലെ ഐ എസ് ഐയ്ക്ക് ഭീകരർക്ക് ഫണ്ട് എത്തിക്കുവാൻ കഴിയുന്നില്ല. 2007ൽ പാകിസ്ഥാനിൽ വച്ച് ഇംതിയാസ് ആലം അറസ്റ്റ് ചെയ്യപ്പെട്ടിരുന്നുവെങ്കിലും ഐഎസ്‌ഐ ഇടപെട്ട് പിന്നീട് വിട്ടയച്ചിരുന്നു. ഇയാൾ കൊല്ലപ്പെട്ടതിന് പിന്നാലെ സയ്യിദ് സലാഹുദ്ദീൻ ഉൾപ്പെടെയുള്ള ഇന്ത്യ തിരയുന്ന ഭീകരരെ എല്ലാം കനത്ത സുരക്ഷ നൽകി ഐഎസ്‌ഐ ഒളിപ്പിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത... 3 ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (6 minutes ago)

തൂഫാനു പിന്തുണതേടി രമേശ് ചെന്നിത്തല കര്‍ണാടകയില്‍  (4 hours ago)

ഇന്ന് രാത്രി ഇറാനില്‍ അതിശക്തമായ ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്  (4 hours ago)

തൃണമൂല്‍ കോണ്‍ഗ്രസിന്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകളിലെ 440 കോടി രൂപയുടെ അക്കൗണ്ടുകള്‍ ഇഡി മരവിപ്പിച്ചു  (4 hours ago)

ഡല്‍ഹിയില്‍ നിര്‍മ്മാണത്തില്‍ ഇരുന്ന കെട്ടിടം തകര്‍ന്നുവീണ് ഒരു മരണം  (5 hours ago)

വനിതാ ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും കയ്യേറ്റം ചെയ്ത മൂന്ന് ശിവസേന പ്രവര്‍ത്തകര്‍ അറസ്റ്റില്‍  (5 hours ago)

മണ്ണിടിച്ചില്‍ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ധനസഹായം; പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കും  (5 hours ago)

താന്‍ ജനിച്ച എഗ്മൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ മുഖ്യമന്ത്രി വിജയ്‌യുടെ മിന്നല്‍ സന്ദര്‍ശനം  (6 hours ago)

അമ്പലപ്പുഴ സ്‌കൂളിന് സമീപം അടച്ചിട്ട മുറിയില്‍ നിന്ന് എട്ടുലക്ഷം രൂപയോളം വിലവരുന്ന ഹാന്‍സ് പൊലീസ് പിടികൂടി  (7 hours ago)

ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ഓട്ടോറിക്ഷയില്‍ പ്രസവിച്ച യുവതിയുടെ നാല് കുട്ടികളും മരിച്ചു  (7 hours ago)

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....  (10 hours ago)

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!  (10 hours ago)

തലശ്ശേരി വ്യാപാരി വ്യവസായി വെൽഫയർ സഹകരണ സംഘം തട്ടിപ്പിൽ സെക്രട്ടറി ജോജിഷിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു  (10 hours ago)

കടുത്ത തലവേദനയെത്തുടർന്ന് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച ഇരിങ്ങൽ സ്വദേശി വിഷ്ണുവിന്റെ (20) അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകും  (10 hours ago)

പുതിയ സൈനിക നീക്കങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും പൂര്‍ണ്ണ ഉത്തരവാദി അമേരിക്കയാണെന്ന് ഇറാന്‍.  (11 hours ago)

Malayali Vartha Recommends