വ്യാജ രേഖ ചമച്ച് മുഖ്യന്റെ നിധിയിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്തു... സംസ്ഥാന വ്യാപകമായി മിന്നല്‍ പരിശോധന

വ്യാജ രേഖകളുണ്ടാക്കി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും പണം തട്ടിക്കുന്നതായി റിപ്പോർട്ട് പുറത്ത് വിട്ട് വിജിലന്‍സ്. എന്നാൽ ഇതിന് ചുക്കാൻ പിടിക്കുന്നതും ഭരണ തലങ്ങളിൽ ഉള്ളവർ തന്നെയാണ്. ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് ഇത്തരത്തില്‍ തട്ടിപ്പ് നടത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്തെ കളക്ടറേറ്റുകള്‍ കേന്ദ്രീകരിച്ച് വിജിലന്‍സ് തെരച്ചില്‍ നടത്തി വരികയാണ് എന്നുള്ള സൂചനയും ലഭ്യമായിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കായി കളക്ടറേറ്റുകള്‍ കേന്ദ്രീകരിച്ചാണ് അപേക്ഷ സ്വീകരിക്കുന്നത്. എന്നാല്‍ ഏജന്റുമാര്‍ മുഖേന വ്യാജ രേഖകള്‍ ഹാജരാക്കി പണം തട്ടുന്നതായാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. ഇതിനെ തുടര്‍ന്ന് ഓപ്പറേഷന്‍ CMRDF എന്ന പേരിലാണ് സംസ്ഥാന വ്യാപകമായി വിജിലന്‍സ് മിന്നല്‍ തെരച്ചില്‍ നടത്തി വരുന്നത്.
ഇന്ന് രാവിലെ 11 മുതലാണ് വിജിലന്‍സ് മിന്നല്‍ പരിശോധന തുടങ്ങിയത്. ഉദ്യോഗസ്ഥരെ സ്വാധീനിച്ചും ഏജന്റുമാര്‍ മുഖേനയും ദുരിതാശ്വാസ നിധി തട്ടിയെടുക്കുന്നുവെന്നാണ് ആരോപണം. തട്ടിപ്പിനായി ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും, ഇത്തരം ഏജന്റുമാര്‍ മുഖേന സമര്‍പ്പിക്കുന്ന അപേക്ഷകളിലെ രേഖകള്‍ വ്യാജമാണെന്നും പരാതിയുണ്ട്.
വ്യാജ മെഡിക്കല്‍, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ ഹാജരാക്കിയാണ് തട്ടിപ്പ്. ചിലയിടങ്ങളില്‍ അര്‍ഹരായ അപേക്ഷകരുടെ പേരില്‍ ഏജന്റുകള്‍ തുക കൈപ്പറ്റുകയുമാണ് പതിവ്. ആരോപണങ്ങള്‍ വര്‍ധിച്ചതോടെ വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാമം പരിശോധനക്ക് ഉത്തരവിടുകയായിരുന്നു
അനര്‍ഹരായ ആളുകളുടെ പേരില്‍ അപേക്ഷ സമര്‍പ്പിക്കുന്നതാണ് തട്ടിപ്പ് രീതി. ഇതിനായി വ്യാജ രേഖകളും നല്‍കും ഫോണ്‍ നമ്പറും ബാക്ക് അക്കൗണ്ട് നമ്പറും നല്‍കുന്നത് ഏജന്റിന്റേത് ആകും. പണം ലഭിച്ച ശേഷം ഒരു വിഹിതം തട്ടിപ്പിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കും അപേക്ഷ സമര്‍പ്പിച്ച വ്യക്തിക്കും നല്‍കുകയുമാണ് ചെയ്യുന്നത്.
സാധാരണയായി കളക്ടറ്റേുകള്‍ കേന്ദ്രീകരിച്ച് സ്വീകരിക്കുന്ന അപേക്ഷകള്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ച് അര്‍ഹരെ കണ്ടെത്തി സെക്രട്ടറിയേറ്റിലേക്ക് അയയ്ക്കുകയാണ് പതിവ്. തുടര്‍ന്ന് പണവും അക്കൗണ്ടിലേക്ക് എത്തും. എന്നാല്‍ CMRDF കൈകാര്യം ചെയ്യുന്ന കളക്ടറേറ്റിലെ ഉദ്യേഗസ്ഥര്‍ ഏജന്റുമാരുമായി ചേര്‍ന്ന് പണം വാങ്ങി വ്യാജ വരുമാന സര്‍ട്ടിഫിക്കറ്റുകളടക്കം നല്‍കി പണം തട്ടുകയാണെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍.
സംസ്ഥാന വ്യാപകമായി വലിയൊരു തട്ടിപ്പുസംഘമാണ് ഇത്തരത്തിൽ പ്രവർത്തിക്കുന്നത് എന്ന് വേണം അനുമാനിക്കാൻ. മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ ഇത്രയും വലിയ തട്ടിപ്പുകൾ നടന്നിട്ടും അതൊന്നും അറിയാതെയാണ് അദ്ദേഹം മുന്നോട്ട് നീങ്ങുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് പോലും പല തട്ടിപ്പുകൾ വിധേയമായിട്ടുണ്ട് എന്ന് ബോധ്യമാകുന്നതിനിടയിലാണ് ഈ വാർത്ത കൂടി പുറത്ത് വന്നിരിക്കുന്നത്.
https://www.facebook.com/Malayalivartha
























