Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

എല്ലാ മെഡിക്കൽ കോളേജുകളിലും ഹൗസ്‌കീപ്പിംഗിന് പ്രത്യേക വിഭാഗം: മന്ത്രി വീണാ ജോർജ്... സുസ്ഥിര ഗുണനിലവാരം മെച്ചപ്പെടുത്തൽ പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കണം

22 FEBRUARY 2023 09:19 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളേജുകളിലും ഹൗസ് കീപ്പിംഗിന് പ്രത്യേക വിഭാഗം ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. മെഡിക്കൽ കോളേജുകളിൽ നടപ്പിലാക്കുന്ന സുസ്ഥിര ഗുണനിലവാരം മെച്ചപ്പെടുത്തൽ പദ്ധതിയുടെ ഭാഗമായാണ് തീരുമാനം. ഓരോ ആശുപത്രിയുടേയും അന്തരീക്ഷം വളരെ പ്രധാനമാണ്.

ആശുപത്രിയുടെ അകത്തും പുറത്തുമുള്ള ശുചിത്വം, ശുചിമുറികളുടെ ശുചിത്വം, അണുബാധ പ്രതിരോധ പ്രവർത്തനങ്ങൾ, ചെറിയ അറ്റകുറ്റപണികൾ കാലതാമസമില്ലാതെ പരിഹരിക്കുക എന്നിവ ഹൗസ് കീപ്പിംഗ് വിഭാഗത്തിന്റെ മേൽനോട്ടത്തിൽ നടത്തണമെന്നും മന്ത്രി നിർദേശം നൽകി. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽമാർ, സൂപ്രണ്ടുമാർ, നോഡൽ ഓഫീസർമാർ തുടങ്ങിയവരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

മെഡിക്കൽ കോളേജുകളുടെ സുസ്ഥിര ഗുണനിലവാരം മെച്ചപ്പെടുത്തൽ പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാൻ മന്ത്രി നിർദേശം നൽകി. ആദ്യഘട്ടമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടപ്പിലാക്കിയ ക്വാളിറ്റി ഇംപ്രൂവ്മെന്റ് ഇനിഷേറ്റീവ് പദ്ധതി ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട്, എറണാകുളം മെഡിക്കൽ കോളേജുകളിലേക്ക് വ്യാപിപ്പിക്കാൻ തീരുമാനിച്ചിരുന്നു.

മെഡിക്കൽ കോളേജുകളിൽ ജനസൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുക, ചികിത്സയുടെയും സേവനങ്ങളുടെയും ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് ആരോഗ്യ പ്രവർത്തകർക്ക് മികച്ച അന്തരീക്ഷം സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഗുണനിലവാരം മെച്ചപ്പെടുത്താൻ പദ്ധതി നടപ്പിലാക്കി വരുന്നത്.

അത്യാഹിത വിഭാഗം മുതൽ ഗ്യാപ്പ് അനാലിസിസ് നടത്തി പോരായ്മകൾ പരിഹരിച്ച് സേവനം മെച്ചപ്പെടുത്തണം. അത്യാഹിത വിഭാഗത്തിൽ ട്രയാജ് സംവിധാനം നടപ്പിലാക്കണം. ജീവനക്കാരുടെ കുറവുകൾ പരിഹരിച്ച് സുരക്ഷിതവും രോഗീസൗഹൃദമായ അന്തരീക്ഷം ഉറപ്പാക്കണം. ലാബുകളുടെ പ്രവർത്തനം മികച്ചതാക്കണം.

ഉപകരണങ്ങളുടെ കാര്യക്ഷമത ഉറപ്പാക്കുകയും കൃത്യസമയത്ത് കേടുപാടുകൾ തീർക്കുകയും വേണം. ഡ്യൂട്ടി സമയത്ത് ജീവനക്കാർ ഉണ്ടെന്ന് ഉറപ്പ് വരുത്തണം. സ്‌കാനിംഗ് സംവിധാനവും റേഡിയോളജി വിഭാഗത്തിന്റെ പ്രവർത്തനങ്ങളും കാര്യക്ഷമമാക്കണം. എല്ലാവരും കാഷ്വാലിറ്റി പ്രോട്ടോകോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. രോഗീപരിചരണവുമായി ബന്ധപ്പെട്ടുണ്ടാകുന്ന വിഷയങ്ങൾ യഥാസമയം റിപ്പോർട്ട് ചെയ്ത് പരിഹാരം തേടുന്നതിന് നടപടി സ്വീകരിക്കണം. ഗവേഷണം പ്രോത്സാഹിപ്പിക്കണം.

28.10.2021ൽ മന്ത്രി വീണാ ജോർജ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സന്ദർശനം നടത്തിയിരുന്നു. തുടർന്ന് മുഖ്യമന്ത്രിയുടെ കൂടി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ക്വാളിറ്റി മാനേജ്മെന്റ് ഇനിഷ്വേറ്റീവ് ആരംഭിച്ചത്. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ, സൂപ്രണ്ട്, എമർജൻസി മെഡിസിൻ വിഭാഗം മേധാവി അല്ലെങ്കിൽ കാഷ്വാലിറ്റി വിഭാഗം മേധാവി എന്നിവരുൾപ്പെടെ രണ്ടോ മൂന്നോ വകുപ്പ് മേധാവികൾ ചേർന്നുള്ള സ്ഥാപനതലത്തിലെ ഇംപ്ലിമേന്റേഷൻ കമ്മിറ്റിയാണ് ഇത് നടപ്പിലാക്കുന്നത്.

മറ്റ് മെഡിക്കൽ കോളേജുകളിലെ രണ്ട് ഡോക്ടർമാരും കമ്മിറ്റിയിലുണ്ടാകും. കൂടാതെ സംസ്ഥാനതല കമ്മിറ്റി അംഗങ്ങൾ മെഡിക്കൽ കോളേജുകൾ സന്ദർശിച്ച് മാർഗനിർദേശം നൽകി വരുന്നു. മെഡിക്കൽ കോളേജുകളെ ഉന്നത നിലവാരത്തിലേക്ക് ഉയർത്താനായി ദേശീയ ഗുണനിലവാര സർട്ടിഫിക്കേഷനുകളില്ലാത്ത സ്ഥാപനങ്ങൾക്ക് അവ നേടിയെടുക്കാനുള്ള നടപടികൾ സ്വീകരിക്കാനും മന്ത്രി നിർദേശം നൽകി.

ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽമാർ, സൂപ്രണ്ടുമാർ, ആർഎംഒമാർ, നോഡൽ ഓഫീസർമാർ എന്നിവർ പങ്കെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്  (2 hours ago)

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്  (2 hours ago)

ഭൂമിയില്‍ നിന്ന് ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യര്‍ എന്ന റെക്കോര്‍ഡിട്ട് നാലംഗ സംഘം  (2 hours ago)

തിരുവനന്തപുരത്ത് മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍  (2 hours ago)

ഏത് സാഹചര്യമുണ്ടായാലും ലുലു ജീവനക്കാരുടെ ശമ്പളം മുടങ്ങില്ലെന്ന് യൂസഫലി  (3 hours ago)

സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയില്‍നിന്ന് ആര്‍.ശ്രീലേഖ ഇറങ്ങിപ്പോയി? കള്ളവാര്‍ത്ത സൃഷ്ടിക്കുന്നത് ലജ്ജാകരമാണെന്നു ശ്രീലേഖ  (3 hours ago)

തൂത്തുക്കുടി സാത്താന്‍കുളത്തെ അച്ഛന്റെയും മകന്റെയും കസ്റ്റഡിക്കൊല; 9 പൊലീസുകാര്‍ക്ക് വധശിക്ഷ  (3 hours ago)

നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയില്‍  (4 hours ago)

ശബരിമല യുവതി പ്രവേശന വിധിയില്‍ പുനപരിശോധന ഹര്‍ജികളെ അനുകൂലിക്കുന്നവരുടെ പട്ടികയിലേക്ക് മാറ്റണമെന്ന് കേരള സര്‍ക്കാര്‍  (4 hours ago)

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (7 hours ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (7 hours ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (7 hours ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (7 hours ago)

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍  (7 hours ago)

Malayali Vartha Recommends