തൃശൂര്‍പൂരം ഉള്‍പ്പെടെ കേരളത്തിലെയും അയല്‍സംസ്ഥാനങ്ങളിലെയും ഉത്സവ എഴുന്നള്ളത്തുകളില്‍ നിറസ്സാന്നിധ്യമായിരുന്ന 'ചെര്‍പ്പുളശ്ശേരി അയ്യപ്പന്‍' ചരിഞ്ഞു

തൃശൂര്‍പൂരം ഉള്‍പ്പെടെ കേരളത്തിലെയും അയല്‍സംസ്ഥാനങ്ങളിലെയും ഉത്സവ എഴുന്നള്ളത്തുകളില്‍ നിറസ്സാന്നിധ്യമായിരുന്ന 'ചെര്‍പ്പുളശ്ശേരി അയ്യപ്പന്‍' ചരിഞ്ഞു.
രാജപ്രഭവീട്ടില്‍ പ്രഭാവതിയുടെ ഉടമസ്ഥതയിലുള്ളതാണ് 54 വയസ്സുളള ചെര്‍പ്പുളശ്ശേരി അയ്യപ്പന്‍ . ബിഹാറില്‍നിന്ന് കൊല്ലം ഷാജി കേരളത്തിലെത്തിച്ച ലക്ഷണമൊത്ത ആനയെ 14 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ചെര്‍പ്പുളശ്ശേരിയിലെ ഉടമ വാങ്ങിയത്.
അവസാനമായി എഴുന്നള്ളിച്ചത് രണ്ടാഴ്ചമുമ്പ് എറണാകുളം ശിവക്ഷേത്രത്തിലെ ഉത്സവത്തിനാണ് . ക്ഷീണത്തെ തുടര്‍ന്ന് ഏതാനും ദിവസങ്ങളായി ചികിത്സയിലായിരുന്നു. ഇന്നലെ ഉച്ചയോടെ കൂടുതല്‍ ക്ഷീണിതനായ അയ്യപ്പനെ തൃശ്ശൂരില്‍ നിന്നെത്തിയ ഡോക്ടര്‍മാരാണ് ചികിത്സിച്ചത്. ഇതേ തുടര്‍ന്ന് രാത്രി എട്ടരയോടെ ചരിയുകയായിരുന്നു.
" f
https://www.facebook.com/Malayalivartha


























