Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുകെയിൽ നാലാമത്തെ കൺമണിക്ക് ജന്മം നൽകി വീട്ടിലേക്ക് മടങ്ങിയ യുവതിയ്ക്ക് മണിക്കൂറുകൾക്കകം അസ്വസ്ഥത... ഒടുവിൽ മരണം.... സങ്കടമടക്കാനാവാതെ  ഉറ്റവർ


ജയം പിടിച്ചു വാങ്ങി... സ്പാനിഷ് പടയ്ക്ക് സെമി ടിക്കറ്റ്; ജയിച്ചെങ്കിലും ആ റെക്കോർഡ് തകർന്നു, വീണ്ടും രക്ഷകനായി മികേൽ മെറീനോ, ബെൽജിയത്തെ വീഴ്ത്തി സ്‌പെയ്ൻ; സെമിയിൽ ഫ്രാൻസിനെതിരെ


കണ്ണൂരിൽ കാർ മരത്തിലിടിച്ച് നാലു പേർക്ക് ദാരുണാന്ത്യം... ഒരാൾ ആശുപത്രിയിൽ ചികിത്സയിൽ


ശബരിമലയിലെ പുതിയ ചീഫ് പോലീസ് കോ-ഓര്‍ഡിനേറ്ററായി ക്രമസമാധാനച്ചുമതലയുള്ള എഡിജിപി പി വിജയനെ സര്‍ക്കാര്‍ നിയോഗിച്ചു...


കേ​ര​ള​ത്തി​ലേ​ക്കു​ള്ള​ ​മ​യ​ക്കു​മ​രു​ന്ന് ​വ​ര​വ് ​പൂ​ർ​ണ​മാ​യി​ ​ഇ​ല്ലാ​താ​ക്കും... ല​ഹ​രി​വേ​ട്ട​യ്ക്ക് ​സ്ഥി​രം​ ​സം​വി​ധാ​ന​മാ​യി​ ​പ്ര​ത്യേ​ക​ ​ദൗ​ത്യ​സം​ഘം​ ​രൂ​പീ​ക​രി​ക്കു​മെ​ന്നും​ ​ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നടന്ന വ്യാപക തട്ടിപ്പ് നാടിനെ ഞെട്ടിക്കുന്നതിനൊപ്പം ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുമുണ്ട്. കേരളത്തെ സംബന്ധിച്ചിടത്തോളം അത്രത്തോളം മൂല്യമുള്ള ഈ നിധിയില്‍ തട്ടിപ്പുകാര്‍ കയ്യിട്ടുവാരിയതിന്റെ കാരണം അതു സൂക്ഷിക്കേണ്ടവരുടെ നോട്ടക്കുറവും അശ്രദ്ധയും നിരുത്തരവാദിത്തവും തന്നെയല്ലേ?

25 FEBRUARY 2023 04:16 PM IST
മലയാളി വാര്‍ത്ത

More Stories...

  കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന 'ജീവന്‍ ദീപം ഒരുമ' പദ്ധതി...വാര്‍ഷിക പ്രീമിയം 200 രൂപ

ശബരിമല തന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കണ്ഠരര് രാജീവരര് ദേവസ്വം ബോർഡിന് കത്ത് നൽകി...

കൂടെ യാത്ര ചെയ്ത നാലു പേരും മരണപ്പെട്ടതറിയാതെ അയാൾ!! അവർ അര മണിക്കൂറിലെത്തും ഷാനിനേയും കൂട്ടുകാരേയും കാത്ത് നിന്ന കുടുംബംത്തിലേക്ക് എത്തിയത് ആ ദുരന്ത വാർത്ത!! കണ്ണൂർ ചാലോട് കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മലയാളികളുൾപ്പെടെ 4 പേരും മരിച്ചു...

തുറവൂർ മഹാക്ഷേത്ര ഭക്തജന സമിതിയുടെ ആസ്തികൾ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് ഹൈക്കോടതി

ഭ്രമണപഥത്തിലേക്ക് വിക്ഷേപിച്ച റോക്കറ്റിന്റെ ഒന്നാം ഘട്ടം വിജയകരമായി തിരിച്ചിറക്കി... ബഹിരാകാശ ഗവേഷണ രംഗത്ത് നിര്‍ണായക നേട്ടവുമായി ചൈന

ബീഡി തൊഴിലാളിയായ ജനാര്‍ദ്ദനന്‍ ചേട്ടന്‍ വെളളപ്പൊക്ക ദുരന്ത സമയത്ത് കേരളീയര്‍ക്ക് പ്രചോദനത്തിന്റെ ദൈവദൂതനായിരുന്നു. അകാലത്തില്‍ അന്തരിച്ച ഭാര്യ വര്‍ഷങ്ങളോളം ബീഡി തിറുത്തതിന് ലഭിച്ച ഗ്രാറ്റിവിറ്റി തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്കി പിണറായി വിജയനും സിപിഎമ്മിനും കൈതാങ്ങായി മാറിയ ജനാര്‍ദ്ദനന്‍ ചേട്ടന്‍ ഇനി തലയില്‍ കൈവെച്ച് ശപിക്കുകയാണ്. ജനാര്‍ദ്ദനന്‍ ചേട്ടനെ പോലെ ആയിരങ്ങളാണ് ലോകത്തിന്റെ നാനാഭാഗത്തു നിന്നും തങ്ങളുടെ അധ്വാനത്തിന്റെ ഒരു വിഭാഗം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്കി. സേന്േഹനിധിയായ ആട്ടിന്‍കുട്ടിയെ വിറ്റും, കുടുക്കകള്‍ പൊട്ടിച്ചും അവാര്‍ഡ് തുകകള്‍ നല്കിയും ദുരിതാശ്വാസ നിധിയെ ജനകീയി ആശ്വാസമാക്കി മാറ്റി .

വെള്ളപൊക്ക ദുരിതാശ്വാസ ഫണ്ട് വെട്ടിച്ച് സിപിഎമ്മും പാര്‍ട്ടി സഖാക്കളും തഴച്ചു വളര്‍ന്നതിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ലോകായുക്ത വിധി പറയാനായി മാറ്റി വെച്ചിരിക്കുന്നത്. അതു പോലെ ആയിരം മുതല്‍ കോടികള്‍ വരെ ദുരിതം അനുഭവിക്കുന്നവര്‍ക്കായി നല്കിയ വിദേശ മലയാളികള്‍ പിണറായിയ്ക്കും ഇടതു പക്ഷത്തിനും വോട്ട് ചെയ്തതില്‍ പശ്ചാതാപം രേഖപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ്. ഇത്രയധികം അഴിമതിയും ധൂര്‍ത്തും സ്വജനപക്ഷപാതവും നടത്തിയ ഭരണം കേരളം നാളിതുവരെ കണ്ടിട്ടില്ലെന്നാണ് വിദേശ മലയാളികളും പറയുന്നത്. എല്ലാം മാധ്യന സൃഷ്ടിയെന്ന് പറഞ്ഞൊഴിയാന്‍ കഴിയാത്ത തരത്തിലുള്ള തെളിവുകളാണ് വിജിലന്‍സ് പുറത്തു കൊണ്ടു വന്നരിക്കുന്നത്. ദുരിതാശ്വാസ നിധി തട്ടിപ്പില്‍ സിപഎംന്റെ നേതാക്കളും പ്രവര്‍ത്തകരും പ്രതികളാകുമെന്ന് വന്നാല്‍ വിജിലന്‍സിന് മൂക്കുകയറിട്ട് നിറുത്തുമോയെന്നതാണ് ഇപ്പോളത്തെ സംശയം.

സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പ്രവാസി വ്യവസായി കെ.ജി. ഏബ്രഹാം രംഗത്തെത്തി. പ്രളയ ദുരിതാശ്വാസത്തിനായി പ്രവാസികളില്‍നിന്ന് സ്വരൂപിച്ച പണം അര്‍ഹരില്‍ എത്തിയില്ലെന്നും ഇടതുപക്ഷത്തിന് വോട്ടു ചെയ്തതില്‍ പശ്ചാത്തപിക്കുന്നുവെന്നും കെ.ജി. ഏബ്രഹാം പറയുന്നു.ഇനി രാഷ്ട്രീയ നേതാക്കള്‍ക്കു സംഭാവന നല്‍കില്ല. പ്രളയ ദുരിതാശ്വാസത്തിനായി പ്രവാസികളില്‍നിന്നു സ്വരൂപിച്ച ഫണ്ട് അര്‍ഹരില്‍ എത്തിയില്ല. രാഷ്ട്രീയക്കാര്‍ പ്രവാസികളെ ചൂഷണം ചെയ്യുകയാണ്. ഇടതുപക്ഷത്തിനു വോട്ട് ചെയ്തതില്‍ പശ്ചാത്താപിക്കുന്നു. പ്രവാസികള്‍ നാട്ടില്‍ നിക്ഷേപിക്കുന്ന പണത്തിന് സുരക്ഷിതത്വമില്ല. അടച്ചിട്ട വീടുകള്‍ക്ക് അധിക നികുതി ചുമത്തിയത് അഹങ്കാരമാണ്''  പിണറായി സര്‍ക്കാരിന് വിദേശ മലയാളികളുടേതുള്‍പ്പടെ വലിയ സഹായ ങ്ങള്‍ ചെയ്തു കൊടുത്തിട്ടുള്ള ആളാണ് കെ.ജി. എബ്രഹാം എന്ന വ്യവസായി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നടന്ന വ്യാപക തട്ടിപ്പ് നാടിനെ ഞെട്ടിക്കുന്നതിനൊപ്പം ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുമുണ്ട്. കേരളത്തെ സംബന്ധിച്ചിടത്തോളം അത്രത്തോളം മൂല്യമുള്ള ഈ നിധിയില്‍ തട്ടിപ്പുകാര്‍ കയ്യിട്ടുവാരിയതിന്റെ കാരണം അതു സൂക്ഷിക്കേണ്ടവരുടെ നോട്ടക്കുറവും അശ്രദ്ധയും നിരുത്തരവാദിത്തവും തന്നെയല്ലേ? പിണറായി വിജയനും അദ്ദേഹത്തിന്റെ ഓഫീസും സ്വര്‍ണ്ണക്കടത്ത് , ഡോളര്‍ കടതത് സംഭവങ്ങള്‍ ഒ്ന്നും അറിഞ്ഞില്ലെന്ന് പറഞ്ഞ് കയ്യൊഴിയുംപോലെ ഇത് ഒഴിയാനാകില്ല. കാരണം എല്ലാം ഫയലിലും മുഖ്യമന്ത്രി തന്നെയാണ് ഒപ്പിട്ടിരിക്കുന്നത്.

ദുരിതാശ്വാസനിധിയില്‍ നടന്നതു വന്‍ തട്ടിപ്പാണെന്നു ബോധ്യപ്പെട്ടെന്നും വ്യാപ്തി കണ്ടെത്താന്‍ അപേക്ഷകരുടെ വീടുകളിലും കൂടുതല്‍ റവന്യു ഓഫിസുകളിലും പരിശോധന നടത്തുമെന്നും ഡോക്ടര്‍മാരെ ചോദ്യം ചെയ്യുമെന്നും വിജിലന്‍സ് പറയുന്നു. സമര്‍പ്പിക്കുന്ന മെഡിക്കല്‍, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ പലതും വ്യാജമെന്നാണു പ്രധാന കണ്ടെത്തല്‍. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഡോക്ടര്‍മാരും ഏജന്റുമാരും ഉള്‍പ്പെടുന്ന സംഘം തട്ടിപ്പിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. കാര്യമായ രോഗങ്ങളില്ലാത്തവരും രാഷ്ട്രീയ ശുപാര്‍ശയുമായി എത്തിയവരും ഉള്‍പ്പെടെ വ്യാപകമായി സഹായം തട്ടിയതായി കണ്ടെത്തുകയുണ്ടായി. ഒരു ഡോക്ടര്‍ ഒറ്റയടിക്ക് 1500 മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയതായാണു കണ്ടെത്തിയത്.

ദുരിതാശ്വാസനിധിയില്‍നിന്ന് അനര്‍ഹര്‍ക്കു ധനസഹായം ലഭ്യമാക്കാന്‍ ശ്രമിച്ചവര്‍ക്കും അതിനു കൂട്ടുനിന്നവര്‍ക്കുമെതിരെ ദാക്ഷിണ്യമില്ലാതെ നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുകയുണ്ടായി.. കൃത്രിമം കാട്ടിയവരെയെല്ലാം നിയമത്തിനു മുന്നില്‍കൊണ്ടുവരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും പറയുന്നുണ്ട്.

പിണറായി വിജയനെ കൂടാതെ മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രധാന ചുമതലകളിലിരിക്കുന്നവരൊക്കെ സിപിഎ സംസ്ഥാന കമ്മിറ്റി അംഗങ്ങളും അതിന് മുകളിലുള്ളവരുമാണ്. അക്കാദമിക് , ഭരണ രംഗങ്ങളില്‍ മെച്ചപ്പെട്ട കഴിവുള്ളവരെയാണ് സിപിഎം മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ നല്കിയിത്. എന്നിട്ടും ദുരിതാശ്വാസ നിധിയില്‍ നടന്ന തട്ടിപ്പുകള്‍ അറിയാതെ പറ്റിയ പിഴവെന്ന് പറഞ്ഞൊഴിയാനാകില്ല. അങ്ങനെയെങ്കില്‍ ഇത്രയും കഴിവ് കെട്ട സകല വിദ്വാന്‍മാരെയും മാറ്റി മുഖ്യന്‍ പുതിയ ആള്‍ക്കാരെ നിയമിക്കുകയാകും ഉചിതം.           

     
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ടാം വിവാഹത്തെ കുറിച്ച് ചോദിച്ചത് ഇഷ്ടപ്പെട്ടില്ല!! മകനെ കൊ.ല.പ്പെടുത്തി ശരീ.രം ക.ശാപ് കത്തി.കൊണ്ട് കൊ.ത്തി നു.റുക്കി തെളിവ് മുല്ലപ്പെരിയാറിലൊഴുക്കി  (13 minutes ago)

പ്രവാസി പെൻഷൻ വിതരണം മുടങ്ങിയെന്ന് പി.എ മുഹമ്മദ് റിയാസ് എംഎൽഎ  (35 minutes ago)

  കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന 'ജീവന്‍ ദീപം ഒരുമ' പദ്ധതി...വാര്‍ഷിക പ്രീമിയം 200 രൂപ  (43 minutes ago)

ശബരിമല തന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കണ്ഠരര് രാജീവരര് ദേവസ്വം ബോർഡിന് കത്ത് നൽകി...  (53 minutes ago)

ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരം ആലപിക്കുന്നതിൽ മാർഗ്ഗരേഖകൾ നിശ്ചയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം...  (1 hour ago)

കൂടെ യാത്ര ചെയ്ത നാലു പേരും മരണപ്പെട്ടതറിയാതെ അയാൾ!! അവർ അര മണിക്കൂറിലെത്തും ഷാനിനേയും കൂട്ടുകാരേയും കാത്ത് നിന്ന കുടുംബംത്തിലേക്ക് എത്തിയത് ആ ദുരന്ത വാർത്ത!!  (1 hour ago)

തുറവൂർ മഹാക്ഷേത്ര ഭക്തജന സമിതിയുടെ ആസ്തികൾ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് ഹൈക്കോടതി  (1 hour ago)

വിംബിൾഡൺ ടെന്നിസ് വനിതാ സിംഗിൾസ് ഫൈനലിൽ ചെക്ക് റിപ്പബ്ളിക്കിന്റെ താരങ്ങളായ ലിൻഡ നോസ്കോവയും കരോളിന മുച്ചോവയും ഏറ്റുമുട്ടും...  (2 hours ago)

രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂസിലൻഡിൽ...  (2 hours ago)

അയത്തുള്ളയുടെ മൃതസംസ്‌കാരത്തില്‍ പങ്കെടുത്തില്ല; മുജ്തബ് ഖൊമേനിയും കൊല്ലപ്പെട്ടു? ചികിത്സയിലാണെന്ന് ഇറാന്റെ വാദം  (2 hours ago)

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്.... പവന് 360 രൂപയുടെ കുറവ്  (2 hours ago)

ഭ്രമണപഥത്തിലേക്ക് വിക്ഷേപിച്ച റോക്കറ്റിന്റെ ഒന്നാം ഘട്ടം വിജയകരമായി തിരിച്ചിറക്കി... ബഹിരാകാശ ഗവേഷണ രംഗത്ത് നിര്‍ണായക നേട്ടവുമായി ചൈന  (2 hours ago)

കണ്ണീർക്കാഴ്ചയായി... ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം  (3 hours ago)

ക്ഷേത്ര ദർശനത്തിനെത്തിയവർ താമസിച്ച മുറിയിൽ നിന്നും കളഞ്ഞുകിട്ടിയ രണ്ടര പവൻ തൂക്കം വരുന്ന സ്വർണമാല ഉടമയ്ക്ക് തിരികെ നൽകി മാതൃകയായി ഗുരുവായൂർ ദേവസ്വം റെസ്റ്റ് ഹൗസ് ജീവനക്കാർ  (3 hours ago)

യുകെയിൽ നാലാമത്തെ കൺമണിക്ക് ജന്മം നൽകി വീട്ടിലേക്ക് മടങ്ങിയ യുവതിയ്ക്ക് മണിക്കൂറുകൾക്കകം അസ്വസ്ഥത... ഒടുവിൽ മരണം.... സങ്കടമടക്കാനാവാതെ  ഉറ്റവർ  (3 hours ago)

Malayali Vartha Recommends