എതിരെ വന്ന ബൈക്കിൽ തട്ടാതിരിക്കാൻ സ്കൂൾ ബസ് വെട്ടിച്ചു; റോഡരികിൽ നിർത്തിയിട്ടിരുന്ന സിപിഎം ജില്ലാ സെക്രട്ടറിയുടെ കാറിൽ ബസ് തട്ടി; മൂന്നു ദിവസം സ്കൂൾ ബസ് പോലീസ് സ്റ്റേഷനിൽ പിടിച്ചിട്ടു!!! പരാതിയുമായി സ്കൂൾ അധികൃതർ

പാർട്ടി സെക്രട്ടറിയുടെ കാറിൽ മറ്റൊരു വണ്ടി തട്ടിയാൽ എന്ത് സംഭവിക്കും? എന്ത് സംഭവിക്കുമെന്ന് നമുക്ക് കാണിച്ചു തരികയാണ് ഇടുക്കിയിൽ നടന്ന ഒരു സംഭവം.... വളരെ വിചിത്രമായ ഒരു വിവരം തന്നെയാണ് ഇടുക്കിയിൽ നിന്നും പുറത്തു വരുന്നത്....
പാർട്ടി സെക്രട്ടറിയുടെ കാറിൽ തട്ടിയ സ്കൂൾ ബസ്സിന് വമ്പൻ ശിക്ഷ. സിപിഎം ജില്ലാ സെക്രട്ടറിയുടെ കാറിൽ തട്ടിയതിന്റെ പേരിൽ സ്കൂൾ ബസ് പോലീസ് സ്റ്റേഷനിൽ മൂന്നു ദിവസം പിടിച്ചിട്ടു. ഇടുക്കിയിലാണ് ഇത്തരത്തിൽ ഒരു സംഭവം നടന്നിരിക്കുന്നത്. ബസ് പോലീസ് സ്റ്റേഷനിലായതിനാൽ ബസ്സില്ലാതെ കുട്ടികൾ വലയുന്ന അവസ്ഥ വരെ ഉണ്ടായി. സ്കൂൾ ബസ് ഇല്ലാത്തതിനാൽ കുട്ടികളെ സ്കൂളിൽ എത്തിച്ചത് ടാക്സി വാഹനത്തിലാണ്. ഇടുക്കി ശാന്തി ഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവർൺമെന്റ് ഹൈസ്കൂളിന്റെ ബസ്സിനാണ് ഈ ദുർഗതി വന്നത്. തങ്കമണി പോലീസ് സ്റ്റേഷനിലായിരുന്നു ബസ്സിനെ പിടിച്ചിട്ടത്.
സിപിഎം ജില്ലാ സെക്രട്ടറി സി വി വർഗീസിന്റെ വാഹനത്തിലാണ് സ്കൂൾ ബസ് തട്ടിയത്. ഇതിന്റെ ശിക്ഷ എന്നോണമാണ് പോലീസ് സ്റ്റേഷനിൽ പിടിച്ചിട്ടത്. കേസ് പോലും രജിസ്റ്റർ ചെയ്യാതെയായിരുന്നു പോലീസിന്റെ ഈ നീക്കം. കഴിഞ്ഞ ദിവസം രാത്രി പോലും വാഹനം വിട്ടു നൽകിയിരുന്നില്ല എന്നതും ഏറെ ശ്രദ്ധേയമായ കാര്യമാണ്. വെള്ളിയാഴ്ച രാവിലെ പ്രകാശിനു സമീപത്താണ് വാഹനം തട്ടിയത്.
ബസ് ഇങ്ങനെ പോയിക്കൊണ്ടിരുന്നപ്പോൾ എതിരെ ഒരു ബൈക്ക് വന്നു അതിൽ ഇടിക്കാതിരിക്കാൻ സ്കൂൾ ബസ് വെട്ടിച്ചു. അങ്ങനെയാണ് നേതാവിന്റെ കാറിൽ ബസ് ഇടിച്ചത്. റോഡ് അരികിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു ജില്ലാ സെക്രട്ടറിയുടെ കാർ. അതിലായിരുന്നു വണ്ടി തട്ടിയത്. ഈ വിഷയവുമായി ബന്ധപ്പെട്ട് ചർച്ച നടത്തി അപ്പോൾ തന്നെ ജില്ലാ സെക്രട്ടറി സ്കൂൾ ബസ് പോകാൻ അനുവദിക്കുകയും ചെയ്തു എന്നാണ് കിട്ടുന്ന വിവരം. എന്നാൽ പിന്നീട് സ്കൂളിന്റെ പിടിഎ ഭാരവാഹിയെ വിളിച്ച് വാഹനം നന്നാക്കാൻ ചെലവാകുന്ന തുക നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
മാത്രമല്ല ആ വാഹനം ചീത്തയായതിനാൽ കരം ഒരു വാഹനം ഉപയോഗിക്കുന്നുണ്ട് അതിന്റെ ചെലവും നൽകണം എന്നായിരുന്നു സെക്രട്ടറി ആവശ്യപ്പെട്ടത്. പിന്നീട് തങ്കമണി പോലീസിനെ ബന്ധപ്പെട്ട് ബസ് കസ്റ്റഡിയിൽ എടുപ്പിക്കുകയും ചെയ്തു.ഇത്തരത്തിലുള്ള വിവരമാണ് ഈ വിഷയവുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത്.
എന്നാൽ പോലീസ് സ്റ്റേഷനിൽ അപകടം സംഭവിച്ച കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് തങ്കമണി സി ഐ വ്യക്തമാക്കി കഴിഞ്ഞദിവസം സ്കൂൾ അധികൃതരും പാർട്ടി അംഗം കൂടിയായ പി ടി എ പ്രസിഡന്റും ഭാരവാഹികളും ജില്ലാ സെക്രട്ടറിയും നേരിൽ കാണാൻ എത്തിയിരുന്നു. അപ്പോൾ മോശമായി പെരുമാറ്റം ഉണ്ടായി എന്ന ഒരു ആരോപണവും ഉയരുന്നുണ്ട്. എന്തായാലും നിർണായകമായ ഒരു സംഭവം തന്നെയാണ് ഇടുക്കിയിൽ ഉണ്ടായിരിക്കുന്നത്. സിപിഎം ജില്ലാ സെക്രട്ടറിയുടെ കാറിൽ തട്ടിയതിന്റെ പേരിൽ ഒരു സ്കൂൾ ബസ്സിനെ പോലീസ് സ്റ്റേഷനിൽ പിടിച്ചിട്ടിരിക്കുന്ന ഒരു അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. നമുക്ക് കിട്ടുന്ന വിവരങ്ങൾ അനുസരിച്ച് അങ്ങനെ വേണം ഇതിനെ വിലയിരുത്താൻ.
https://www.facebook.com/Malayalivartha


























