സ്വപ്ന സുരേഷിന്റേതായി പുറത്തുവന്ന വാട്സ്ആപ്പ് സന്ദേശങ്ങളിൽ യൂസഫലിയുടെ പേര് ഉണ്ടായിരുന്നത് വിനയായി; ലൈഫ് മിഷൻ അഴിമതിക്കേസിൽ എംഎ യൂസഫലിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു; നാളെ കൊച്ചി ഇഡി ഓഫീസിലെത്താൻ സമൻസ്

ലൈഫ് മിഷൻ അഴിമതിക്കേസിൽ എംഎ യൂസഫലിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. നാളെയാണ് എംഎ യൂസഫലിയോട് കൊച്ചി ഇഡി ഓഫീസിലെത്താൻ നോട്ടീസ് നൽകിയിരിക്കുന്നത്. ലൈഫ് മിഷൻ അഴിമതിക്കേസിൽ സ്വപ്ന സുരേഷിന്റേതായി പുറത്തുവന്ന വാട്സ്ആപ്പ് സന്ദേശങ്ങളിൽ യൂസഫലിയുടെ പരാമർശം ഉണ്ടായിരുന്നു.
അപ്പോൾ തന്നെ അന്വേഷണം യൂസഫലിയിലേക്ക് എത്തുമെന്ന് കരുതിയിരുന്നു . മുഖ്യമന്ത്രി പിണറായി വിജയന്റെ ഏറ്റവും അടുത്ത കൈയ്യെന്ന് സമൂഹമറിയുന്ന ആൾ കൂടിയാണ് എംഎയൂസഫലി. എംഎയൂസഫലിയിലേക്ക് അന്വേഷണം നീളുമെന്ന് ഊഹമുണ്ടായിരുന്നു. ഇങ്ങനെയൊരു സമൻസ് വന്നത് പുറത്തറിഞ്ഞിട്ടില്ല. രണ്ടു പ്രാവശ്യം ഇഡി നോട്ടീസ് കൊടുത്തു എന്നാണ് പുറത്തുവരുന്ന വിവരം സൂചിപ്പിക്കുന്നത് .
ഇക്കഴിഞ്ഞ മാർച്ച് മാസം ഒന്നിന് ഹാജരാവാനായിരുന്നു ആദ്യ നോട്ടീസ്. എന്നാൽ ഹാജരാകാതിരുന്നതി്‍റെ കാരണമോ വിശദീകരണമോ വ്യക്തമല്ല. എന്നാൽ മാർച്ച് 8 ന് അതായത് നാളെ ഹാജരാകാൻ വീണ്ടും ഇഡി നോട്ടീസ് കൊടുത്തു.അടുത്ത ദിവസങ്ങളിൽ ചോദ്യം ചെയ്യലിന് എത്തുമെന്നാണ് കരുതുന്നത്.
https://www.facebook.com/Malayalivartha


























