സി.എം രവീന്ദ്രന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി... കോഴയിടപാടുപമായി ബന്ധപ്പെട്ട് ഇ.ഡി ചോദ്യം ചെയ്തത് ഒന്‍പതര മണിക്കൂര്‍

കോഴയിടപാടുപമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അഡീഷനല്‍ െ്രെപവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. സി.എം.രവീന്ദ്രനെ ഇ.ഡി ചോദ്യം ചെയ്തത് ഒന്‍പതര മണിക്കൂറാണ്. സി.എം.രവീന്ദ്രന്‍ ഇഡി ഓഫിസില്‍ നിന്ന് മടങ്ങി. ചൊവ്വാഴ്ച രാവിലെ 9.30 ന് ആരംഭിച്ച ചോദ്യം ചെയ്യല്‍ രാത്രി എട്ടു മണിയോടെയാണ് അവസാനിപ്പിച്ചത്. ചോദ്യം ചെയ്യലിന് ശേഷവും മാധ്യമങ്ങളെ കൈവീശിക്കാണിച്ചായിരുന്നു രവീന്ദ്രന്റെ മടക്കം.
കേസിലെ രണ്ടാം ഘട്ട ചോദ്യം ചെയ്യലിനായി ഫെബ്രുവരി 27നു ഹാജരാവാന്‍ ഇഡി ആവശ്യപ്പെട്ടിരുന്നെങ്കിലും രവീന്ദ്രന്‍ ഹാജരായിരുന്നില്ല. ഇന്നു വീണ്ടും ഹാജരായില്ലെങ്കില്‍ കടുത്ത നടപടികളിലേക്കു കടക്കാനാണ് ഇഡിക്കു നിയമോപദേശം ലഭിച്ചിരുന്നത്.
ഒരു വര്‍ഷം മുന്‍പു നാലു തവണ നോട്ടിസ് നല്‍കിയതിനു ശേഷമാണു രവീന്ദ്രന്‍ ചോദ്യം ചെയ്യലിനു ഹാജരായത്. പ്രളയബാധിതര്‍ക്കു വേണ്ടിയുള്ള വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ പദ്ധതിക്കു ലഭിച്ച 19 കോടി രൂപയുടെ വിദേശസഹായത്തില്‍ 4.50 കോടി രൂപ കോഴയായും കമ്മിഷനായും തട്ടിയെടുത്തെന്നാണ് കേസ്.
https://www.facebook.com/Malayalivartha


























