വൈഗ റിസര്‍വോയറിലേക്ക് വെള്ളം കൊണ്ടുപോകണം: ജയലളിതക്ക് ഉമ്മന്‍ ചാണ്ടി കത്ത് നല്‍കി

വൈഗ റിസര്‍വോയറിലേക്ക് അധികം വെള്ളം കൊണ്ടു പോകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തമിഴ്‌നാട് മുഖ്യമന്ത്രി ജെ. ജയലളിതക്ക് കത്ത് നല്‍കി. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 140 അടി വരെയായതിനെ തുടര്‍ന്നാണ് വൈഗ റിസര്‍വോയറിലേക്ക് വെള്ളം കൊണ്ടുപോകണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തമിഴ്‌നാട് മുഖ്യമന്ത്രിയോട് ആവശ്യമുന്നയിച്ചത്.
ഇപ്പോഴത്തെ നീരൊഴുക്ക് കണക്കാക്കുമ്പോള്‍ ജലനിരപ്പ് 142 അടി കടക്കും. മുല്ലപ്പെരിയാറിന് ചുറ്റുപാടുമുള്ള സ്ഥലങ്ങളില്‍ ഇപ്പോള്‍ തന്നെ ജലം കെട്ടിനില്‍ക്കുന്നതിനാല്‍ അണക്കെട്ടില്‍ നിന്ന് വെള്ളം തുറുന്നുവിടുക ബുദ്ധിയല്ലെന്നാണ് മുന്‍കാല അനുഭവങ്ങള്‍ തെളിയിക്കുന്നത്. ഈ സാഹചര്യത്തിലാണ് ജലനിരപ്പ് പിടിച്ചുനിര്‍ത്താന്‍ വൈഗ റിസര്‍വോയറിലേക്ക് വെള്ളം കൊണ്ടുപോകണം. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ തമിഴ് നാട് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും. ജയലളിത മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ വ്യക്തിപരമായി ഇടപെടണമെന്നും അദ്ദേഹം അയച്ച കത്തില്‍ ആവശ്യപ്പെട്ടു.
തമിഴ്‌നാട്ടിലെ തേനി ജില്ലയിലെ ആണ്ടിപ്പട്ടിക്കടുത്ത് വൈഗ നദിക്കു കുറേകെ നിര്‍മ്മിച്ചിരിക്കുന്ന അണക്കെട്ടാണ് വൈഗ അണക്കെട്ട്. മധുര, ആണ്ടിപ്പട്ടി എന്നീ നഗരങ്ങളിലേക്കു ശുദ്ധജലം നല്‍കുന്നതും ദിണ്ടിഗല്‍, മധുര എന്നീ ജില്ലകളില്‍ ജലസേചനം നടത്തുന്നതും ഈ അണക്കെട്ടിലെ ജലമുപയോഗിച്ചാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha