ഒരൊറ്റ ഫോണ്‍കോള്‍ മതി അവശ്യ സാധനങ്ങള്‍ വീട്ടിലെത്തും; കണ്‍സ്യൂമര്‍ഫെഡിന്റെ പുതിയ പദ്ധതി ആരംഭിച്ചു

ഇനി വീട്ടിലിരുന്ന് ഫോണ്‍ വിളിച്ചു പറഞ്ഞാല്‍ മതി അവശ്യ സാധനങ്ങളെല്ലാം വീട്ടിലെത്തും. പുതിയ പദ്ധതിയുമായി കണ്‍സ്യൂമര്‍ഫെഡ് രംഗത്ത്. ആവശ്യക്കാര്‍ക്ക് ഉല്‍പന്നങ്ങള്‍ വീട്ടിലെത്തിക്കാന്‍ കണ്‍സ്യൂമര്‍ഫെഡ് നടപടികള്‍ ആരംഭിച്ചു. പ്രതിസന്ധിയിലായ കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള നടപടികളുടെ ഭാഗമായാണിത്. ആവശ്യമുള്ള സാധനങ്ങള്‍ മുന്‍കൂട്ടി ആവശ്യപ്പെട്ടാല്‍ വീടുകളിലെത്തിക്കുന്ന പദ്ധതിയാണ് നടപ്പാക്കുന്നത്.
ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകളും മൊബൈല്‍ ത്രിവേണികളും വഴിയാണ് സാധനങ്ങള്‍ എത്തിക്കുക. പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരം മേഖലാ ഓഫിസ് പരിധിയിലാണ് ആദ്യം നടപ്പാക്കുന്നത്. കണ്‍സ്യൂമര്‍ഫെഡ് ജീവനക്കാരെയും ഇതിന് ഉപയോഗപ്പെടുത്തും. നിത്യോപയോഗ സാധനങ്ങള്‍ക്ക് പുറമേ, നീതി മെഡിക്കല്‍ സ്‌റ്റോര്‍വഴി ഡോക്ടറുടെ കുറിപ്പുപ്രകാരം മരുന്നുകളും ലഭ്യമാക്കും.
തിരുവനന്തപുരം മേഖലയിലെ കേശവദാസപുരം, പേരൂര്‍ക്കട, വെള്ളയമ്പലം, മണക്കാട്, നെടുമങ്ങാട്, പാളയം, ആറ്റിങ്ങല്‍, വര്‍ക്കല, വെഞ്ഞാറമൂട്, കിളിമാനൂര്‍, തിരുമല, നെയ്യാറ്റിന്‍കര, പാലോട്, ആനാട്, വിഴിഞ്ഞം, ആര്യനാട്, പിരപ്പന്‍കോട് എന്നിവിടങ്ങളിലെ യൂണിറ്റുകള്‍ക്കുകീഴില്‍ പദ്ധതി പ്രവര്‍ത്തനത്തിന് നടപടികള്‍ ആരംഭിച്ചു. തിരുവനന്തപുരത്തെ പ്രവര്‍ത്തനം വിലയിരുത്തിയശേഷം സംസ്ഥാനത്തെ മറ്റു മേഖലകളിലും ഈ പദ്ധതി വ്യാപിപ്പിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha