മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കുപ്രസിദ്ധ കുറ്റവാളി റിപ്പന് ജയാനന്ദന് പരോള്‍.... ഹൈക്കോടതിയില്‍ നല്കിയ അപേക്ഷയില്‍ ജയാനന്ദന്റെ മകള്‍ കീര്‍ത്തി ജയാനന്ദനാണ് പിതാവിനായി വാദിച്ചത്
മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കുപ്രസിദ്ധ കുറ്റവാളി റിപ്പന് ജയാനന്ദന് പരോള്‍.... ഹൈക്കോടതിയില്‍ നല്കിയ അപേക്ഷയില്‍ ജയാനന്ദന്റെ മകള്‍ കീര്‍ത്തി ജയാനന്ദനാണ് പിതാവിനായി വാദിച്ചത്.
തൃശൂര്‍ വിയ്യൂര്‍ ജയിലില്‍ അതീവ സുരക്ഷയില്‍ തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന കുപ്രസിദ്ധ കുറ്റവാളി റിപ്പന് ജയാനന്ദന് മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പരോള്‍ അനുവദിച്ചത്. മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനായി അനുവദിക്കണമെന്ന ഭാര്യയുടെ അപേക്ഷയിലാണ് കോടതി അനുകൂലമായി വിധിച്ചത്.
ഹൈക്കോടതിയില്‍ നല്കിയ അപേക്ഷയില്‍ ജയാനന്ദന്റെ മകള്‍ കീര്‍ത്തി ജയാനന്ദനാണ് പിതാവിനായി വാദിച്ചത്. അഭിഭാഷക കൂടിയായ കീര്‍ത്തിയുടെ വിവാഹത്തിനാണ് ജയാനന്ദന് പരോള്‍ ലഭിച്ചത്. വിയ്യൂരില്‍ തടവിലുള്ള ജയാനന്ദന് മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനായി 15 ദിവസത്തെ പരോള്‍ അനുവദിക്കണമെന്നായിരുന്നു പരാതിക്കാരി ആവശ്യപ്പെട്ടത്.
വിവാഹത്തിന്റെ തലേദിവസം പൊലീസ് സംരക്ഷണത്തില്‍ ജയാനന്ദനെ വീട്ടിലെത്തിക്കണമെന്നും, പിറ്റേന്ന് അഞ്ച് മണിവരെ ചടങ്ങുകളില്‍ പങ്കെടുക്കാമെന്നും വ്യക്തമാക്കി കോടതി.
അതേസമയം എന്നാല്‍ സര്‍ക്കാര്‍ പരോളിനെ ശക്തമായി എതിര്‍ത്തു. അഭിഭാഷകയായിട്ടല്ല, മകളായി കണ്ട് തന്റെ വാദം പരിഗണിക്കണമെന്നാണ് കീര്‍ത്തി കോടതിയെ ബോദ്ധ്യപ്പെടുത്തിയത്.
ഇരുപത്തി രണ്ടാം തീയതിയാണ് കീര്‍ത്തിയുടെ വിവാഹം. 15 ദിവസം പരോള്‍ ചോദിച്ചെങ്കിലും രണ്ട് ദിവസം മാത്രമാണ് കോടതി അനുവദിച്ചത്.
"
https://www.facebook.com/Malayalivartha