കൃത്യമായ കുറിപ്പടിയില്ലാതെ മരുന്നുകള്‍ വില്‍ക്കുന്നത് തടയുക ലക്ഷ്യം.... എല്ലാ മരുന്നുകടകളിലും ഫാര്‍മസിസ്റ്റുകളുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് സംസ്ഥാനങ്ങളോട് ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യ
കൃത്യമായ കുറിപ്പടിയില്ലാതെ മരുന്നുകള്‍ വില്‍ക്കുന്നത് തടയുക ലക്ഷ്യം.... എല്ലാ മരുന്നുകടകളിലും ഫാര്‍മസിസ്റ്റുകളുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് സംസ്ഥാനങ്ങളോട് ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ). അവരുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ മാത്രമേ മരുന്നുകള്‍ വില്ക്കാന് പാടുള്ളൂ. ഇക്കാര്യം ആവശ്യപ്പെട്ട് സംസ്ഥാന ഡ്രഗ് കണ്ട്രോളര്മാര്ക്ക് ഡി.സി.ജി.ഐ. മേധാവി രാജീവ് സിങ് രഘുവംശി കത്തയച്ചിട്ടുണ്ട്.
1947ലെ ഫാര്‍മസി ആക്ട് പ്രകാരം യോഗ്യതയുള്ള ഫാര്‍മസിസ്റ്റിന്റെയും മെഡിക്കല്‍ പ്രാക്ടീഷണറുടെയും മേല്‍നോട്ടത്തില്‍ മാത്രമേ മരുന്നുകള്‍ വില്ക്കാന് പാടുള്ളൂ. എന്നാല്‍, ഇത് പലപ്പോഴും ലംഘിക്കപ്പെടുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ അസോസിയേഷന്റെ (ഐ.പി.എ.) ദേശീയ ജനറല്‍ സെക്രട്ടറി സുരേഷ് ഖന്ന ഡി.സി.ജി.ഐ.ക്ക് കത്തെഴുതിയിരുന്നു.
ഇ ഫാര്‍മസികള്‍ക്കും നിയമം ബാധകമാണ്. വിഷയത്തില്‍ ഈ മാസമാദ്യം ഡി.സി.ജി.ഐ. ഇരുപതോളം ഇ ഫാര്‍മസികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിട്ടുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha