Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം


ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി

സ്പീക്കര്‍ കസേരയിലെ വാഴ അതാണ് ഷംസീര്‍;അടിയന്തര പ്രമേയങ്ങള്‍ ഷംസീറിന് അലര്‍ജ്ജി,ഇരിക്കുന്ന കസരേയേക്കുറിച്ച് ബോധമില്ലാത്ത ഐറ്റം,ജനാധിപത്യത്തെ കുടഞ്ഞെറിയുന്നു,പാര്‍ട്ടി ഗുണ്ടയ്ക്ക് സ്പീക്കര്‍ പദവി കൊടുത്താല്‍ ഇങ്ങനിരിക്കും

19 MARCH 2023 12:34 PM IST
മലയാളി വാര്‍ത്ത

ഷംസീറിനെ സ്പീക്കറാക്കിയപ്പോഴേ ട്രോള്‍ ഉയര്‍ന്നതാ,അന്ന് സൈബര്‍ സഖാക്കള്‍ കൂട്ടത്തോടെ ഇളകി ഷംസീര്‍ സഖാവിനെ പൊതിയാന്‍,. എന്നാല്‍ സ്പീക്കര്‍ കസേരയിലും ഗുണ്ടാ സ്റ്റൈലേ തനിക്ക് ചേരൂ എന്ന് ഷംസീര്‍ വീണ്ടും വീണ്ടും തെളിയിച്ച് കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ ഒരു റെക്കോര്‍ഡിട്ടിട്ടുണ്ട് ഷംസീര്‍. നാണക്കേടിന്റെ ഒരു റെക്കോര്‍ഡ്. പ്രതിപക്ഷത്തെ സംസാരിക്കാന്‍ അനുവദിക്കുന്നതേയില്ലെന്ന റെക്കോര്‍ഡ്. പ്രതിപക്ഷം അടിയന്തര പ്രമേയം എന്ന് പറയുമ്പോഴേ അനുവദിക്കില്ലെന്ന കണ്ണൂര്‍ ധാര്‍ഷ്ട്യം പുറത്തെടുത്ത് ഷംസീര്‍. ചറപറാന്ന് അടിയന്തര പ്രമേയങ്ങള്‍ തള്ളിക്കളയല്‍. ജനാധിപത്യത്തെ പാടെ കുടഞ്ഞെറിഞ്ഞ് സിപിഎം ഗുണ്ടായിസം കാണിക്കുന്നു. സ്പീക്കര്‍ കസേരയിലിരുന്ന് പിണറായിക്ക് ജയ് വിളിക്കാതെ ഇറങ്ങിപ്പോകണം ഷംസീര്‍.

പ്രതിപക്ഷത്തിന്റെ അവകാശങ്ങളെ ഹനിക്കുന്ന നടപടികളില്‍ നിന്ന് സ്പീക്കര്‍ പിന്‍മാറണമെന്ന് ആവശ്യപ്പെട്ട് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്പീക്കര്‍ക്ക് കത്ത് നല്‍കി. കേരള പിറവിക്ക് ശേഷമുള്ള അടിയന്തര പ്രമേയങ്ങളുടേയും അവ നിരാകരിച്ചതിന്റെയും ചര്‍ച്ച ചെയ്തതിന്റെയും കണക്കുകള്‍ അക്കമിട്ട് നിരത്തിയാണ് സ്പീക്കര്‍ക്ക് രമേശ് ചെന്നിത്തല കത്ത് നല്‍കിയിരിക്കുന്നത്. ഒരു സമ്മേളനത്തില്‍ തന്നെ പ്രതിപക്ഷത്തിന്റെ ആറ് അടിയന്തര പ്രമേയങ്ങള്‍ മാനദണ്ഡങ്ങള്‍ ഒന്നും പാലിക്കാതെ സ്പീക്കര്‍ തള്ളിയത് ചരിത്രത്തില്‍ ഇത് ആദ്യമാണ്. 234 ദിവസം നിയമസഭ സമ്മേളിച്ച ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് 191 അടിയന്തര പ്രമേയങ്ങളില്‍ അംഗങ്ങളെ കേള്‍ക്കാതെ തള്ളിയത് ഏഴ് എണ്ണം മാത്രമാണ്. അതുപോലെ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലഘട്ടത്തിലെ 174 അടിയന്തര പ്രമേയ നോട്ടീസില്‍ അംഗത്തിന് സംസാരിക്കാന്‍ അവസരം നല്‍കാതെ തള്ളിയത് വെറും എട്ടണ്ണംമാത്രം. എന്നാല്‍ രണ്ടാം പിണറായി സര്‍ക്കാരിന്റെ ഇത് വരെയുള്ള എട്ട് സമ്മേളനങ്ങളിലായി, 110 ദിവസങ്ങളിലായി 11 അടിയന്തര പ്രമേയങ്ങളാണ് അംഗങ്ങള്‍ക്ക് ഒരു വാക്ക് പോലും സംസാരിക്കാന്‍ പോലും അവസരമില്ലാതെ തള്ളിയതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

ആ പതിനൊന്ന് എണ്ണത്തില്‍ ഇപ്പോള്‍ നടക്കുന്ന എട്ടാമത് സമ്മേളന കാലയളവില്‍ മാത്രം തള്ളിയത് ആറ് അടിയന്തിര പ്രമേയങ്ങള്‍. ഇത് സഭാ ചരിത്രത്തില്‍ ആദ്യമായിട്ടാണെന്നും അദ്ദേഹം കത്തില്‍ പറയുന്നു. ഇപ്പറയുന്ന ആറ് അടിയന്തര പ്രമേയങ്ങളും തള്ളിയതാകട്ടെ രാഷ്ട്രീയ കാരണങ്ങളാലാണ്. ഒരു മാനദണ്ഡവും അതിന് പാലിക്കപ്പെട്ടില്ലെന്നത് സഭക്ക് നാണക്കേട് ഉണ്ടാക്കുന്ന കാര്യം തന്നെയാണ്. സ്പീക്കര്‍ സര്‍ക്കാരിന്റെ വക്താവായി മാത്രം ചുരുങ്ങരുത്. 2011 2016 ലെ യുഡിഎഫ് കാലത്ത് അടിയന്തര പ്രമേയങ്ങളോട് കാട്ടിയ മാനദണ്ഡമെങ്കിലും പാലിക്കണം. എക്‌സിക്യൂട്ടീവിന് നിയമസഭയോടുള്ള അക്കൗണ്ടബിലിറ്റി ഉറപ്പ് വരുത്തുന്നതിനുള്ള ഉപാധികളില്‍ ഒന്നാണ് അടിയന്തര പ്രമേയം. അത് പ്രതിപക്ഷത്തിന്റെ സൂപ്രധാന അവകാശങ്ങളില്‍ ഒന്നാണെന്ന കാര്യം സ്പീക്കര്‍ വിസ്മരിക്കരുതെന്നും അദ്ദേഹം പറഞ്ഞു. കേരള പിറവിക്ക് ശേഷം 1200 അടിയന്തിര പ്രമേയങ്ങളില്‍ 32 എണ്ണമാണ് സഭ ചര്‍ച്ചെക്കെടുത്തത്. അംഗങ്ങള്‍ക്ക് സംസാരിക്കാര്‍ അവസരം നല്‍കാതെ നിഷേധിച്ചത് നാമമാത്രമാണെന്നത് ശ്രദ്ധേയമാണ്. ഏറ്റവും കൂടുതല്‍ അടിയന്തര പ്രമേയങ്ങള്‍ അംഗങ്ങള്‍ക്ക് സംസാരിക്കാന്‍ പോലും അനുമതിയില്ലാതെ തള്ളിയതിന്റെ റിക്കോര്‍ഡ് ഇനി ഷംസീറിനു മാത്രം സ്വന്തമെന്ന് രമേശ് ചെന്നിത്തല കത്തില്‍ ചൂണ്ടിക്കാട്ടി.

അടിയന്തര പ്രമേയെന്ന് കേള്‍ക്കുന്നതേ ഷംസീറിന് അലര്‍ജ്ജി. അടിമുടി പ്രതിരോധത്തില്‍ നില്‍ക്കുന്നൊരു സര്‍ക്കാരിന് നേരെ പ്രതിപക്ഷം ചോദ്യശരം ഉന്നയിക്കുമ്പോള്‍ വീണുടയുന്നത് പാര്‍ട്ടിയുടെ കൂടെ തനിനിറമാണല്ലോ. അതുകൊണ്ട് സ്പീക്കര്‍ കസേരയിലിരുന്ന് പാര്‍ട്ടിയെ സംരക്ഷിക്കുകയാണ് ഷംസീര്‍. നിങ്ങളുടെ പാര്‍ട്ടിയേയും സര്‍ക്കാരിനേയും വെളുപ്പിക്കാനല്ല സ്പീക്കര്‍ കസേര. ആ ഓര്‍മ്മ വേണം ഷംസീറിന്. എത്രയോ പ്രഗല്‍ഭര്‍ ഇരുന്നിട്ടുള്ള കസേരയാണത്. അതിന്റെ മാന്യത നശിപ്പിക്കരുത്. വെളിവില്ലാത്തവന് സ്പീക്കര്‍ കസേര കിട്ടിയാല്‍ ഇങ്ങനിരിക്കും. താങ്കള്‍ക്ക് ചേരുന്ന പദവിയല്ല ഷംസീര്‍ ഇത്. മരുമകനെ വാഴിക്കാന്‍ ഷംസീറിനെ ഒന്നിരുത്താന്‍ പിണറായി നിങ്ങള്‍ക്ക് എറിഞ്ഞുതന്ന പദവി മാത്രമാണിത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം  (6 minutes ago)

ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...  (24 minutes ago)

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (7 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (7 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (8 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (8 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (9 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (9 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (9 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (10 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (10 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (10 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (10 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (10 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (10 hours ago)

Malayali Vartha Recommends