Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം


ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി

കൈക്കൂലി ട്രാപ്പു കേസില്‍ ജോയിന്റ് കൗണ്‍സില്‍ ഭാരവാഹിയായ താലൂക്ക് സര്‍വ്വേയര്‍ അറസ്റ്റിലായ കേസ്... താലൂക്ക് സര്‍വ്വേയറെ റിമാന്റ ചെയ്തു

19 MARCH 2023 02:05 PM IST
മലയാളി വാര്‍ത്ത

കൊല്ലം അഞ്ചലില്‍ വസ്തു റീസര്‍വേയുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങുന്നതിനിടെ ജോയന്റ് കൗണ്‍സില്‍ നേതാവിനെ വിജിലന്‍സ് അറസ്റ്റ് ചെയ്ത കൈക്കൂലി ട്രാപ്പു കേസില്‍ താലൂക്ക് സര്‍വ്വേയറെ തലസ്ഥാന വിജിലന്‍സ് കോടതി റിമാന്റ് ചെയ്തു. പുനലൂര്‍ താലൂക്ക് സര്‍വ്വേയര്‍ മനോജ് ലാലിനെയാണ് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി ജഡ്ജി രാജകുമാര 14 ദിവസത്തേക്ക് റിമാന്റ് ചെയ്ത് പൂജപ്പുര ജില്ലാ ജയിലിലേക്കയച്ചത്.

2023 മാര്‍ച്ച് 18 നാണ് താലൂക്ക് സര്‍വെയര്‍ വിജിലന്‍സ് പോലീസിന്റെ പിടിയിലായത്. വസ്തു റീസര്‍വെ ചെയ്യാന്‍ കരവാളൂര്‍ സ്വദേശിയോട് മനോജ് ലാല്‍ സര്‍ക്കാര്‍ ഫീസല്ലാതെ 5000 രൂപ കൈക്കൂലി ആവശ്യപ്പെട്ട് വാങ്ങിയെന്നാണ് കേസ്.

പണമാവശ്യപ്പെട്ട വിവരം വസ്തു ഉടമ വിജിലന്‍സിനെ അറിയിച്ചു. മൊഴി വാങ്ങി കേസ് രജിസ്റ്റര്‍ ചെയ്ത വിജിലന്‍സ് കെണിപ്പണമായ 2,000 രൂപ നോട്ടു നമ്പര്‍ സഹിതം എന്‍ട്രസ്റ്റ്‌മെന്റ് ( നോട്ട് കൈമാറുന്ന വിവരം രേഖപ്പെടുത്തുന്ന ) മഹസ്സറില്‍ രേഖപ്പെടുത്തി ഫിനോഫ്തലിന്‍ പൊടി വിതറിയ ശേഷം പ്രതി ആവശ്യപ്പെടുമ്പോള്‍ നല്‍കണമെന്ന നിര്‍ദേശത്തോടെ പരാതിക്കാരന് നല്‍കി.


തുടര്‍ന്ന് വിജിലന്‍സ് സംഘത്തോടൊപ്പം ഔദ്യോഗിക സാക്ഷികളായ രണ്ട് ഗസറ്റഡ് ഉദ്യോഗസ്ഥരും വാദിയും ഓഫീസില്‍ എത്തി. വാദിയെയും 2 ഔദ്യോഗിക സാക്ഷികളെയും സര്‍വ്വേയരുടെ പക്കലേക്കയച്ച് വിജിലന്‍സ് സംഘം മറഞ്ഞു നിന്നു. 2000 രൂപ അഞ്ചല്‍ മിനി സിവില്‍ സ്‌റ്റേഷനിലെ സ്‌റ്റെയര്‍കെയ്‌സില്‍ വച്ച് മനോജ് ലാലിന് കൈമാറുകയായിരുന്നു. പണം സര്‍വ്വേയര്‍ കൈപ്പറ്റിയതായി വാദിയില്‍ നിന്ന് സിഗ്‌നല്‍ കിട്ടിയ ഉടന്‍ തന്നെ സ്ഥലത്ത് രഹസ്യ നിരീക്ഷണം നടത്തുകയായിരുന്ന വിജിലന്‍സ് മനോജ് ലാലിനെ പിടികൂടി.



വിജിലന്‍സ് കൊണ്ടുവന്ന പൊട്ടാസ്യം പെര്‍മാംഗനേറ്റ് ലായനിയില്‍ ഇയാളുടെ കൈവിരലുകള്‍ മുക്കിയപ്പോള്‍ ലായനി പിങ്ക് നിറമായി മാറി. ഇതോടെ കൈക്കൂലി കെണിപ്പണം പ്രതി കൈപ്പറ്റിയതായി ശാസ്ത്രീയമായി സ്ഥിരീകരിച്ച് പ്രതിയെ ചോദ്യം ചെയ്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. വിജിലന്‍സ് പോലീസ് സ്‌റ്റേഷനില്‍ വച്ച് വാദിയുടെ കൈവശം കൊടുത്തയച്ച അതേ നമ്പര്‍ നോട്ടുകള്‍ പ്രതിയില്‍ നിന്നും കണ്ടെടുത്തു. സംഭവസ്ഥലത്ത് വച്ച് നോട്ടുകള്‍ കണ്ട് റിക്കവറി മഹസര്‍ തയ്യാറാക്കി. നോട്ടുകള്‍ തൊണ്ടി ലിസ്റ്റായ കെ പി എഫ് (കേരളാ പോലീസ് ഫോഴ്‌സ് ) ഫോറം നമ്പര്‍ 151 (എ) യില്‍ വിവരിച്ച് ബന്ധവസിലെടുത്ത് പ്രതിയെയും തൊണ്ടി വകകളേയും കോടതിയില്‍ ഹാജരാക്കി.

കൊല്ലം വിജിലന്‍സ് ഡിവൈ.എസ്.പി അബ്ദുല്‍വഹാബിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘമാണ് മനോജ് ലാലിനെ അറസ്റ്റ് ചെയ്തത്. മുന്‍പും ഇദ്ദേഹത്തിനെതിരേ പല പരാതികളും ഉയര്‍ന്നിരുന്നു. ഭരതന്നൂര്‍ സ്വദേശിയായ മനോജ് ലാല്‍ സി.പി.ഐ അനുകൂല സര്‍വിസ് സംഘടനയായ ജോയിന്റ് കൗണ്‍സിലിന്റെ അഞ്ചല്‍ മേഖലാ സെക്രട്ടറി കൂടിയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം  (9 minutes ago)

ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...  (27 minutes ago)

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (7 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (7 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (8 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (8 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (9 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (9 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (9 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (10 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (10 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (10 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (10 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (11 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (11 hours ago)

Malayali Vartha Recommends