Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം


ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി

യൂണിവേഴ്‌സിറ്റി ബി എസ് സി റീ വാല്യുവേഷന്‍ വ്യാജ മാര്‍ക്ക് ലിസ്റ്റ് കേസ് .... ലാബ് അസിസ്റ്റന്റ് ഹാജരാകാന്‍ കോടതിയുടെ അന്ത്യശാസനം, ഏപ്രില്‍ 29 ന് ഹാജരാകണം, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന ആവശ്യം കോടതി തള്ളി

19 MARCH 2023 02:47 PM IST
മലയാളി വാര്‍ത്ത

യൂണിവേഴ്‌സിറ്റി ബി. എസ്. സി. റീ വാല്യുവേഷന്‍ വ്യാജ മാര്‍ക്ക് ലിസ്റ്റ് തട്ടിപ്പ് കേസില്‍ ഒന്നാം പ്രതിയായ ലാബ് അസിസ്റ്റന്റ് നേരിട്ട് ഹാജരാകാന്‍ തലസ്ഥാനത്തെ സംസ്ഥാന മാര്‍ക്ക് ലിസ്റ്റ് സ്‌പെഷ്യല്‍ കോടതി അന്ത്യ ശാസനം നല്‍കി. ഏപ്രില്‍ 29 നാണ് ഹാജരാകേണ്ടത്. ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന ആവശ്യം കോടതി തള്ളി. പല തവണ കേസ് പരിഗണിച്ചിട്ടും ഒന്നാം പ്രതി ഹാജരാകാത്തതിനാലാണ് വിചാരണ കോടതി മജിസ്‌ട്രേട്ട് പ്രതിക്ക് അന്ത്യശാസനം നല്‍കിയത്.

ഒന്നാം പ്രതി കോട്ടയം അതിരമ്പുഴ മാന്നാനം കരയില്‍ എം. ജി. യൂണിവേഴ്‌സിറ്റി ആസ്ഥാനത്തെ ലാബ് അസിസ്റ്റന്റ് കോട്ടയം കിഴുങ്ങൂര്‍ വില്ലേജ് ചേര്‍പ്പുങ്കല്‍ വടക്കുംകര വീട്ടില്‍ സാജു എന്ന സഖറിയ ജോര്‍ജ് (41) ആണ് ഹാജരാകേണ്ടത്. മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിക്ക് കീഴിലെ രാമപുരം മാര്‍ അഗസ്റ്റിനോസ് കോളേജ് ബി എസ് സി ഇലക്ട്രോണിക്‌സ് വിദ്യാര്‍ത്ഥിയായ ചങ്ങനാശ്ശേരി വാഴൂര്‍ സ്വദേശി തോമസ്. റ്റി. ജോസഫ് (26) ആണ് മാര്‍ക്ക് ദാന കേസിലെ രണ്ടാം പ്രതി.

കോട്ടയം ഗാന്ധി നഗര്‍ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ജോസഫ് എബ്രഹാമാണ് ഏറ്റുമാനൂര്‍ മജിസ്‌ട്രേട്ട് കോടതി മുമ്പാകെ കുറ്റപത്രം സമര്‍പ്പിച്ചത്. തുടര്‍ന്ന് സംസ്ഥാനത്തെ മുഴുവന്‍ മാര്‍ക്ക് ലിസ്റ്റ് കേസുകളുടെയും വിചാരണക്കായി രൂപീകരിച്ച തലസ്ഥാനത്തെ പ്രത്യേക കോടതിയ്ക്ക് കേസ് റെക്കോര്‍ഡുകള്‍ അയക്കുകയായിരുന്നു.



2003 ആഗസ്റ്റ് 2 നാണ് കേസിനാധാരമായ സംഭവം നടന്നത്. യൂണിവേഴ്‌സിറ്റിയിലെ റീ വാല്യുവേഷന്‍ (പുനര്‍ മൂല്യനിര്‍ണ്ണയ മാര്‍ക്ക്) രേഖപ്പെടുന്ന മെമ്മോയില്‍ കളവായ മാര്‍ക്ക് രേഖപ്പെടുത്തി കൃത്രിമം കാട്ടി പരീക്ഷാ ഡെപ്യൂട്ടി രജിസ്ട്രാറുടെ വ്യാജ ഒപ്പിട്ട് തട്ടിപ്പിന് ശ്രമിച്ചതായാണ് പോലിസ് കുറ്റപത്രത്തില്‍ പറയുന്നത്. 2001 ഏപ്രിലില്‍ എഴുതിയ മൂന്നാം സെമസ്റ്റര്‍ പരീക്ഷയ്ക്ക് 75 ല്‍ 13 മാര്‍ക്കാണ് തോമസിന് ലഭിച്ചത്. തോറ്റ വിഷയം റീ വാല്യുവേഷന്‍ നടത്തുന്നതിനായി 2001 സെപ്റ്റംബര്‍ 19 നും 2001 മെയ് മാസത്തില്‍ എഴുതിയ ഒന്നാം സെമസ്റ്റര്‍ പരീക്ഷയ്ക്ക് 75 ല്‍ ലഭിച്ച 17 മാര്‍ക്ക് റീ വാല്യുവേഷന്‍ നടത്തുന്നതിന് 2002 ഏപ്രില്‍ 3 ലും എം. ജി.യൂണിവേഴ്‌സിറ്റിയില്‍ തോമസ് അപേക്ഷ സമര്‍പ്പിച്ചു.


അതിന് ശേഷം റീ വാല്യുവേഷന്‍ അപേക്ഷയുടെ മറവില്‍ രണ്ടാം പ്രതിക്ക് റീ വാല്യുവേഷനില്‍ കൂടുതല്‍ മാര്‍ക്ക് കിട്ടിയതായി കൃത്രിമ രേഖ നിര്‍മ്മിച്ച് യൂണിവേഴ്‌സിറ്റിയെ കബളിപ്പിച്ച് പുതിയ മാര്‍ക്ക് ലിസ്റ്റ് വാങ്ങിയെടുക്കണമെന്നുള്ള ഉദ്ദേശ്യത്തോടും കരുതലോടും കൂടി യൂണിവേഴ്‌സിറ്റി ലാബ് അസിസ്റ്റന്റായ ഒന്നാം പ്രതി രണ്ടാം പ്രതിയില്‍ നിന്ന് 10, 000 രൂപ സാമ്പത്തിക ലാഭം പ്രതീക്ഷിച്ച് ഇരുവരും ചേര്‍ന്ന് റീ വാല്യുവേഷന്‍ സെക്ഷനില്‍ നിന്നും 2003 ആഗസ്റ്റ് 2 ല്‍ ഒന്നാം പ്രതി ഉത്തര ബുക്ക് റീ വാല്യൂവേഷന്‍ മെമ്മോ ഫോറമെടുത്ത് 35 ഉം 33 ഉം മാര്‍ക്ക് ലഭിച്ചതായും അസ്സലും പകര്‍പ്പും ഒന്നാം പ്രതി സ്വയം എഴുതിയുണ്ടാക്കി. അതില്‍ പരീക്ഷ ഡെപ്യൂട്ടി രജിസ്ട്രാറുടെ ഒപ്പ് കൃത്രിമമായി രേഖപ്പെടുത്തി കൃത്രിമ രേഖ തയ്യാറാക്കി.


കൂടാതെ രണ്ടാം പ്രതിക്ക് വേണ്ടി പുതിയ മാര്‍ക്ക് ലിസ്റ്റ് തയ്യാറാക്കി കിട്ടുന്നതിനുള്ള രണ്ടാം പ്രതിയുടെ അപേക്ഷയും ഒന്നാം പ്രതി തന്നെ തയ്യാറാക്കി. അവ കൈവശം കരുതിക്കൊണ്ട് ഒന്നാം പ്രതി രണ്ടാം പ്രതിയേയും കൂട്ടി യൂണിവേഴ്‌സിറ്റിയിലെ മാര്‍ക്ക് ടാബുലേഷന്‍ സെക്ഷനില്‍ ആഗസ്റ്റ് രണ്ടിന് ഉച്ച തിരിഞ്ഞ് 3 മണിക്കെത്തി. ടാബുലേഷന്‍ ചാര്‍ജ് വഹിച്ചിരുന്ന സെക്ഷന്‍ ഓഫീസറെയും സെക്ഷന്‍ ക്ലര്‍ക്കിനെയും രണ്ടാം പ്രതിയെ പറഞ്ഞ് പരിചയപ്പെടുത്തി. തുടര്‍ന്ന് കൃത്രിമ രേഖയായ റീ വാല്യുവേഷന്‍ മെമ്മോകള്‍ അസല്‍ രേഖയാന്നെന്ന് ഒന്നാം പ്രതി അവരെ പറഞ്ഞ് വിശ്വസിപ്പിച്ച് അപേക്ഷയോടൊപ്പം കൊടുത്ത് ചതിവിലൂടെ പുതിയ മാര്‍ക്ക് ലിസ്റ്റ് വാങ്ങിച്ചെടുക്കാന്‍ ശ്രമിച്ച് പ്രതികള്‍ കൃത്യത്തിന് പരസ്പരം ഉത്സാഹികളും സഹായികളുമായി പ്രവര്‍ത്തിച്ച് കുറ്റങ്ങള്‍ ചെയ്തുവെന്നാണ് കേസ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം  (8 minutes ago)

ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...  (26 minutes ago)

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (7 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (7 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (8 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (8 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (9 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (9 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (9 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (10 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (10 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (10 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (10 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (11 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (11 hours ago)

Malayali Vartha Recommends