Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം


ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി

തുടർച്ചയായി നിയമസഭാ നടപടികൾ തടസപ്പെടുന്നതിനത്തുടർന്ന് വിട്ടുവീഴ്ചയ്ക്കൊരുങ്ങി പിണറായി വിജയൻ.

19 MARCH 2023 03:49 PM IST
മലയാളി വാര്‍ത്ത

തുടർച്ചയായി നിയമസഭാ നടപടികൾ തടസപ്പെടുന്നതിനത്തുടർന്ന് വിട്ടുവീഴ്ചയ്ക്കൊരുങ്ങി പിണറായി വിജയൻ.
അടിയന്തരപ്രമേയ നോട്ടീസിൽ സർക്കാർ വിട്ടുവീഴ്ചയ്ക്ക് തയാറാവാതിരിക്കുമ്പോഴും സഭാ സ്തംഭനം അവസാനിപ്പിച്ച് നടപടികൾ സുഗമമാക്കാൻ നാളെ രാവിലെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷനേതാവ് വി.ഡി. സതീശനുമായി ചർച്ച നടത്തിയേക്കും.
എല്ലാ വിഷയത്തിലും അടിയന്തരപ്രമേയ നോട്ടീസ് പറ്റില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി. അവകാശം നിഷേധിക്കുന്നതിൽ പ്രതിപക്ഷവും വിട്ടുവീഴ്ചയ്‌ക്കില്ല. മുഖ്യമന്ത്രിയുടെ നിലപാട് നിർണായകമാകും.

നോട്ടീസ് അനുവദനീയമാണെങ്കിലേ അനുവദിക്കൂവെന്നാണ് സ്പീക്കറുടെ നിലപാട്. ബ്രഹ്മപുരം പ്രശ്നത്തിൽ ഗ്രീൻ ട്രൈബ്യൂണൽ കൊച്ചി കോർപ്പറേഷന് പിഴ വിധിച്ചതോ,​ തിരുവനന്തപുരം ലോ കോളേജിൽ പ്രിൻസിപ്പൽ അടക്കമുള്ള അദ്ധ്യാപകരെ ബന്ദിയാക്കിയതോ അടിയന്തരപ്രമേയമായി പ്രതിപക്ഷം കൊണ്ടുവന്നേക്കുംവക്കം പുരുഷോത്തമൻ സ്പീക്കറായിരുന്ന 2001-04ൽ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസുകൾ നിരസിച്ചതാണ് ഭരണപക്ഷം ചൂണ്ടിക്കാട്ടുന്നത്. അന്ന് വക്കം മുഖ്യമന്ത്രിയോട് പോലും ആലോചിക്കാതെ തീരുമാനമെടുക്കുമായിരുന്നു.അടിയന്തര വിഷയത്തിൽ നോട്ടീസ് അനുവദിക്കാത്തത് ജനാധിപത്യ അവകാശങ്ങളെ അടിച്ചമർത്തുന്നതാണെന്ന് പ്രതിപക്ഷം പറയുന്നു.

ബ്രഹ്മപുരം വിഷയത്തിലെ പൊലീസ് ലാത്തിച്ചാർജിന് അടിയന്തര പ്രാധാന്യം ഇല്ലേ. ഐ.ജി.എസ്.ടി, കെ.എസ്.ആർ.ടി.സി ശമ്പളം ഗഡുക്കളാക്കൽ, സ്ത്രീസുരക്ഷ എന്നിവയും അടിയന്തര വിഷയങ്ങളല്ലേ. ന്യായമായ കാരണങ്ങളില്ലാതെയാണ് നോട്ടീസ് തള്ളിയത്.രണ്ടാം പിണറായി സർക്കാർ110 ദിവസം സഭ സമ്മേളിച്ചതിൽ 11 തവണ അടിയന്തരപ്രമേയ നോട്ടീസ് നിരാകരിച്ചിട്ടുണ്ട്. പ്രതിപക്ഷ ശബ്ദം അടിച്ചമർത്തുന്ന ശൈലിയാണിത്.2011-16ലെ ഉമ്മൻ ചാണ്ടി ഭരണകാലത്ത് സോളാർ, ബാർകോഴ വിഷയങ്ങളിൽ ഒരേ കാര്യം പലതവണ അടിയന്തരപ്രമേയമായി അനുവദിച്ചിരുന്നില്ലേ.

വി.എസ് ഭരണകാലത്ത് കെ. രാധാകൃഷ്ണൻ സ്പീക്കറായിരിക്കെ 24 തവണ അടിയന്തരപ്രമേയ നോട്ടീസ് തള്ളി. ഉമ്മൻ ചാണ്ടി ഭരണകാലത്ത് എഴ് തവണ മാത്രമാണ് തള്ളിയത്.നിയമസഭയിലെ കൈയാങ്കളിയിൽ വാച്ച് ആൻഡ് വാർഡിനും രണ്ട് ഭരണകക്ഷി അംഗങ്ങൾക്കും എതിരെ നടപടിയെടുക്കുക, പ്രതിപക്ഷ എം.എൽ.എമാർക്കെതിരായ ക്രിമിനൽ കേസുകൾ പിൻവലിക്കുക എന്നീ ആവശ്യങ്ങളും പ്രതിപക്ഷത്തിനുണ്ട്. ഇക്കാര്യത്തിൽ ഇരുപക്ഷത്തിന്റെയും ചെയ്തികൾ തിരുത്തണമെന്ന് സ്പീക്കർ റൂളിംഗ് നൽകിയേക്കും. കേസിന്റെ കാര്യത്തിലും സർക്കാർ മയപ്പെടാനും മതി.

ബിനുപളളിമൺ

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം  (7 minutes ago)

ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...  (25 minutes ago)

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (7 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (7 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (8 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (8 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (9 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (9 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (9 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (10 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (10 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (10 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (10 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (10 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (11 hours ago)

Malayali Vartha Recommends