Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം


ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി

ശബരിമല ദേശീയ തീർത്ഥാടന കേന്ദ്രമായി മാറും. ശബരിമല യാത്രയ്ക്ക് വിമാനം ഇറങ്ങാൻ ഇനി 3 വർഷം മതി. കേന്ദ്ര അനുമതി വളരെ വേ​ഗത്തിൽ തന്നെ നടക്കും

19 MARCH 2023 05:10 PM IST
മലയാളി വാര്‍ത്ത

ശബരിമല ദേശീയ തീർത്ഥാടന കേന്ദ്രമായി മാറും. ശബരിമല യാത്രയ്ക്ക് വിമാനം ഇറങ്ങാൻ ഇനി 3 വർഷം മതി. കേന്ദ്ര അനുമതി വളരെ വേ​ഗത്തിൽ തന്നെ നടക്കുമെന്നാണ് ലഭിക്കുന്ന വിവരം. പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതോടെ ശബരിമല വിമാനത്താവളത്തിനുളള പ്രധാന കടമ്പ കടന്നിരിക്കുന്നു. കേന്ദ്രം കേരളത്തിനായി നിരവധി പദ്ധതികളാണ് നൽകുന്നത്. ശബരിമലയ്ക്ക് കിട്ടിയിരിക്കുന്നത് 2 പ്രധാന കാര്യങ്ങളാണ്. കോട്ടയം ജില്ലയിലെ ചെറുവളളി എസ്റ്റേറ്റിലാണ് നിർദ്ദിഷ്ഠ വിമാനത്താവളം വരാൻ പോകുന്നത്. 2300 ഏക്കറാണ് ഇതിന്റെ വിസ്തൃതി. ഭൂമി ഏറ്റെടുക്കൽ അതി വേ​ഗത്തിലാണ് നടക്കുക.

3500 മീറ്റർ റൺവേ അടക്കമാണ് വരുന്നത്. സാങ്കേതിക സാമ്പത്തിക പരിസ്ഥിതി സാമൂഹിക ആഘാത പഠനങ്ങൾ 6 മാസത്തിനകം പൂ‍ർത്തിയാക്കും. ചെറുവളളി എസ്റ്റേറ്റിൽ വിമാനത്താവളം വന്നു കഴിഞ്ഞാൽ ദൂരെ ദിക്കിൽ നിന്നും വളരെ പ്രധാനപ്പെട്ട പല‍ർക്കും സാമ്പത്തികമായി ഉന്നതിയിൽ ഉളളവർക്കുമൊക്കെ എത്തി 1 മണിക്കൂർ കൊണ്ട് പമ്പയിൽ എത്തിച്ചേരാം. പിന്നീട് ജടായുപ്പാറയിലേത് പോലെ റോപ്പ് വേ യും ഒക്കെ ഭാവിയിൽ വന്നേക്കാം. അത് കൂടാതെ ചെങ്ങന്നൂരിൽ നിന്നും പമ്പയിലേക്ക് ട്രയിൻ സർവ്വീസും വരികയാണ്. പാതയ്ക്കുളള അനുമതി ലഭിച്ചിരിക്കുന്നു. 77 കിലോമീറ്ററാണ് ദൂരം. ഒന്നേകാൽ മണിക്കൂർ കൊണ്ട് എത്തിച്ചേരാൻ കഴിയും. മൂന്നും നാലും മണിക്കൂറുളള ബസ് യാത്രയ്ക്കാണ് ശമനം ഉണ്ടാകുന്നത്. നി‍ർദ്ദിഷ്ട വിമാനത്താവളത്തിൽ നിന്നും നെടുമ്പാശേരിയിലേക്ക് 89 കിലോമീറ്ററാണ് ദൂരം. തിരുവനന്തപുരത്തേക്ക് 120 കിലോമീറ്റർ ദൂരവും. മധുര വിമാനത്താവളത്തിലേക്ക് 200 കിലോ മീറ്ററും. സി​ഗ്നലുകൾ കൂടിക്കലരാം എന്ന് വ്യോമയാന ഡയറക്ടർ ജനറലിന്റെ ഒരു ആശങ്കയ്ക്ക് സംസ്ഥാനം മറുപടി നൽകിയിട്ടുണ്ട്.

ശബരിമല വിമാനത്താവളം വരുമ്പോൾ എല്ലാവർക്കും ഒരു ആശങ്കയുളളത് ഇത് ശബരിമലയ്ക്ക് വേണ്ടി മാത്രമാണോ എന്നുളളതാണ്. വിമാനത്താവളം വരുന്നത് കോട്ടയം ജില്ലയിലാണ്. കോട്ടയം പത്തനംതിട്ട, ഇടുക്കി സമീപ ജില്ലകളിലെല്ലാം ധാരാളം മലയാളികൾ വിദേശത്ത് ജോലി ചെയ്യുന്നുണ്ട്. യൂറോപ്യൻ രാഷ്ട്രങ്ങളിൽ ജോലി ചെയ്യുന്നവരുണ്ട്. ഇവർ ആശ്രയിക്കുന്നത് നെടുമ്പാശേരിയും തിരുവനന്തപുരവുമാണ്. അവർക്കെല്ലാം ഇത് ഏറെ ഉപകാരപ്രദമാകും. എയർ സ്പെയ്സ് അലോക്കേഷൻ ഡിസൈൻ എന്ന ന്യൂതന സാങ്കേതിക വിദ്യ ഉപയോ​ഗിച്ച് സി​ഗ്നലുകൾ കൂടിക്കലരുന്ന രീതി മറികടക്കാം എന്നാണ് അറിയാൻ കഴിഞ്ഞത്. ചെന്നൈ ഡൽഹി മുംബൈ കരിപ്പൂർ വിമാനത്താവളങ്ങളിലും വിദേശത്തും വിജയകരമായി ഇത് ഉപയോ​ഗിക്കുന്നുണ്ട്. എയർ പോർട്ട് അതോറിറ്റിയും ഡി ജി സി എ യും ആവശ്യപ്പെട്ട വിവരങ്ങൾ നൽകിയതോടെ സൈറ്റ് ക്ളിയറൻസ് ഉടൻ ലഭിക്കും എന്നാണ് അറിയാൻ കഴിഞ്ഞത്. റബർ കൃഷി നടക്കുന്ന പ്രദേശമായതിനാൽ പാരിസ്ഥിതിക അനുമതിക്ക് തടസമുണ്ടാകില്ല. മറ്റ് അനുമതികൾ കൂടി ലഭിച്ചാൽ വിമാനത്താവള കമ്പനികൾ രജിസ്റ്റർ ചെയ്യാം എന്നാണ് അറിയാൻ കഴിഞ്ഞത്. പ്രവാസികളുടേതടക്കം സ്വകാര്യ ഓഹരിയാണ് മൂലധനം. ഇതിൽ അനുകൂല ​ഘടകമായി നിൽക്കുന്നത് ഉയർന്ന പ്രദേശമായതിനാൽ വെളളപ്പൊക്ക ഭീഷണി ഇല്ല. ദേശീയ പാതകളും 5 സംസ്ഥാന പാതകളും ഇതിനൊടൊപ്പം ഉണ്ട്. ശബരിമലയിലേക്ക് 48 കിലോ മീറ്റർ കോട്ടയത്ത് നിന്നും 40 കിലോമീറ്റർ. 2030 ലെ ഇരുപത്തിനാലര ലക്ഷവും 2050 ലെ 64.2 ലക്ഷവും യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്. തീർത്ഥാടകരിൽ 25 ശതമാനം ഉപയോ​ഗിച്ചാൽ ലാഭകരമാകും. ചെറുവളളി എസ്റ്റേറ്റ് വിമാനത്താവളമായി മാറുന്നതോടെ മധ്യ കേരളത്തിൽ ഒരു വലിയ വികസനത്തിനാണ് സാക്ഷ്യം വഹിക്കുക. തമിഴ്നാട്ടിലെ തേനി ജില്ലക്കാർക്ക് ഇത് ഏറെ ​ഗുണം ചെയ്യും. കാർഷിക സു​ഗന്ധ വ്യഞ്ജന കയ്റ്റുമതി എളുപ്പമാകും. 5000 പേർക്ക് നേരിട്ട് തൊഴിൽ പത്തിരട്ടി പരോക്ഷ തൊഴിൽ എന്നിവ ലഭിക്കും. ഇതിന് പ്രതീക്ഷിക്കുന്ന ചെലവ് ആകട്ടെ 2250 കോടി. ഭൂമി ഏറ്റെടുക്കാനും നിരപ്പാക്കാനും 1290 കോടി രൂപയാണ്.

അടുത്ത 5 വർഷത്തിനുളളിൽ ശബരിമല വലിയ വികസന പന്ഥാവിലേക്ക് എത്തിച്ചേരും. ക്ഷേത്രത്തിന്റെ പരിപാവനതയ്ക്ക് മാറ്റം വരുത്താതെയാണ് ഇത്തരം വികസനപ്രവർത്തനങ്ങൾ. ഭക്തർക്കെത്തിച്ചേരാനുളള സൗകര്യങ്ങൾ പതിൻമടങ്ങ് വർദ്ധിക്കും. സമീപ ജില്ലകളിലെ ഒക്കെ പൊതു വിപണിയിൽ വലിയ മാറ്റം സംഭവിക്കും. ചെങ്ങന്നൂരിൽ നിന്നും പമ്പയിലേക്ക് തീവണ്ടിപ്പാത കൂടി എത്തിയാൽ ശബരിമലയെ ദേശീയ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കാനുളള തീരുമാനത്തിന് താമസം ഉണ്ടാകില്ല എന്ന കാര്യത്തിൽ തർക്കമില്ല. ഏറെ നാളായി ഉയരുന്ന ഈ ആവശ്യവും ഇതോടെ യാഥാർത്ഥ്യമാകും.

ബിനു പളളിമൺ

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം  (10 minutes ago)

ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...  (28 minutes ago)

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (7 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (7 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (8 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (8 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (9 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (9 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (9 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (10 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (10 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (10 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (10 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (11 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (11 hours ago)

Malayali Vartha Recommends