Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം


ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി

പിണറായി അതിന് കമ്യൂണിസ്റ്റല്ല കമ്മി മുതലാളി;മുഖ്യമന്ത്രി എപ്പോഴാണ് കമ്യൂണിസ്റ്റ് ജീവിതം നയിച്ചിട്ടുള്ളത്,ഭരിക്കാന്‍ കേറിയിട്ട് നന്നാക്കിയെടുത്ത ഒരു വകുപ്പ് പറയാമോ,ഇഎംഎസ്സിന്റെ ഓര്‍മ്മ ദിനത്തില്‍ പിണറായി ഇട്ട പോസ്റ്റിന് പൊങ്കാല,

19 MARCH 2023 05:33 PM IST
മലയാളി വാര്‍ത്ത

ഇഎംഎസ്സിന്റെ ഓര്‍മ്മദിനമാണിന്ന് സഖാക്കളുടെ ഫേസ്ബുക് പോസ്റ്റുകളിലൊക്കെ നിറയുകയാണ് ഇഎംഎസ്. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജിലും നെടുനീളത്തിലൊരു പോസ്റ്റുണ്ട്. അതിലെ വരികള്‍ കണ്ട് ചിരിക്കണോ അതോ കരയണോ എന്ന് അറിയാത്ത അവസ്ഥയിലാണിപ്പോള്‍. കാരണം പിണറായി ഇട്ട പോസ്റ്റും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളും തമ്മില്‍ ഒരു സാമ്യവും ഇല്ല എന്നുള്ളത് തന്നെ. അതിലെ ചില പ്രസക്ത ഭാഗങ്ങള്‍ നോക്കാം. 1957 ല്‍ ഐക്യകേരളത്തിലെ ആദ്യമുഖ്യമന്ത്രിയായി ചുമതലയേറ്റ സഖാവിന്റെ നേതൃത്വത്തില്‍ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ നടപ്പിലാക്കിയ പല ചുവടുവെപ്പുകളുമാണ് കേരളം ഇന്നു കൈവരിച്ച സാമൂഹികപുരോഗതിക്ക് അടിത്തറ പാകിയത്. ഇഎംഎസ് സര്‍ക്കാര്‍ തുടക്കമിട്ട ഭൂപരിഷ്‌കരണ നടപടികള്‍ ദരിദ്രകര്‍ഷകര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും ഭൂമിക്ക് മേല്‍ അവകാശം നല്‍കിയ വിപ്ലവകരമായ ചരിത്രമാണ് എഴുതിച്ചേര്‍ത്തത്. പൊതുവിദ്യാഭ്യാസ രംഗത്തും പൊതുജനാരോഗ്യ മേഖലയിലും വരുത്തിയ സമൂലമാറ്റങ്ങളും ഉന്നത ജീവിതനിലവാരമുള്ള സമൂഹമായി കേരളത്തെ മാറ്റിത്തീര്‍ക്കുന്നതിന് അടിത്തറയിട്ടു. ആദ്യ ഇഎംഎസ് സര്‍ക്കാരിന്റെ വികസന നടപടികളുടെ ഗുണഫലം നേരിട്ടനുഭവിച്ചവരുടെ പിന്‍ഗാമികളാണ് ഇന്നത്തെ സമൂഹം. ഈ തലമുറ മാറ്റത്തിന്റെ അനുരണനങ്ങള്‍ സമസ്ത മേഖലകളിലുമുണ്ട്. നല്ല വിദ്യാഭ്യാസം ലഭിച്ചതും നൂതന ആശയവിനിമയ രീതികളുമായി ഏറെ ഇണങ്ങിയവരുമായ പുതിയ തലമുറയെ മികച്ച അവസരങ്ങളിലേക്ക് ഉയര്‍ത്തേണ്ടതുണ്ട്. അതിനു പര്യാപ്തമായ തരത്തില്‍ സജ്ജരാക്കുകയും സൗകര്യങ്ങളൊരുക്കുകയും വേണ്ടതുണ്ട്. അത്തരം പുതുതലമുറ പ്രശ്‌നങ്ങള്‍ ഉള്‍ക്കൊണ്ട്, സമൂഹത്തിന്റെ സമഗ്രമായ വികസനമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പൊതുവിദ്യാഭ്യാസ രംഗത്തും, പൊതുജനാരോഗ്യ മേഖലയിലും വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിഞ്ഞ സര്‍ക്കാരിന് സാധിച്ചു. ഒരു ജനകീയ വികസന മാതൃകയെ രൂപപ്പെടുത്തുകയാണ് ഈ എല്‍ഡിഎഫ് സര്‍ക്കാര്‍. കാര്‍ഷിക നവീകരണം, വ്യവസായ പുനഃസംഘടന, നൈപുണ്യ വികസനം എന്നിവയിലൂടെ ഏവര്‍ക്കുമനുയോജ്യമായ തൊഴിലവസരങ്ങള്‍ ഒരുക്കിയും വികസനക്ഷേമ പ്രവര്‍ത്തനങ്ങളെ സംയോജിപ്പിച്ചും പ്രബുദ്ധമായ നവകേരളം വാര്‍ത്തെടുക്കാന്‍ സഖാവ് ഇഎംഎസിന്റെ ഓര്‍മ്മകള്‍ നമുക്ക് കരുത്തുപകരട്ടെ.

ഇഎംഎസും,നായനാരും,വിഎസ്സും ഒക്കെ ചെയ്ത നല്ല കാര്യങ്ങളെ കേരളം എക്കാലത്തും ഓര്‍ക്കും. പക്ഷെ പിണറായി ചെയ്ത കാര്യങ്ങള്‍ എന്താണെന്ന് കൂടി ഒന്ന് പറഞ്ഞുതന്നാല്‍ നന്നായിരുന്നു. ഭരിക്കാന്‍ കയറിയിട്ട് നന്നാക്കിയെടുത്ത ഒരു വകുപ്പ് ഏതാണെന്ന് ഒന്ന് പറയുമോ. പുതുതലമുറയ്ക്ക് തുറന്നുകൊടുത്ത മികച്ച അവസരങ്ങള്‍ ഏതൊക്കെയാണ്. നല്ല വിദ്യാഭ്യാസ മാതൃകയെന്ന് പറയുമ്പോള്‍ വാഴക്കുല പ്രബന്ധത്തിനും മറ്റും പാര്‍ട്ടിയിലെ യുവരക്തങ്ങള്‍ക്ക് കൊടുക്കുന്ന ഡോക്ടറേറ്റാകും അല്ലെ ഉദ്ദേശിച്ചത്. മികച്ച തൊഴിലവസരങ്ങള്‍ എന്ന് പറയുമ്പോള്‍ ചെറുപ്പക്കാര്‍ വിദേശത്ത് പോകണം എന്നല്ലെ. അല്ലാതെ കേരളത്തില്‍ മികച്ച തൊഴിലവസരങ്ങള്‍ ഇല്ലല്ലോ. പിന്നെ വ്യവസായം കൊടികുത്തി പൂട്ടിക്കാനല്ലേ അറിയൂ. കര്‍ഷകരോട് അങ്ങേയറ്റത്തെ ക്രൂരത. കര്‍ഷകര്‍ ആത്മഹത്യയുടെ വക്കിലാണ്. എവിടെയാണ് ഈ സര്‍ക്കാര്‍ കര്‍ഷകരെ നന്നാക്കിയിട്ടുള്ളത്. വികസനം വന്നത് ഏത് മേഖലയിലാണ്. സമസ്ത മേഖലകളും പൊട്ടിപ്പൊളിഞ്ഞ് നിന്നാലും ഇങ്ങനെ ന്യായീകരിക്കാനും വേണം തൊലിക്കട്ടി.

അതവിടെ നില്‍ക്കട്ടെ പിണറായി വിജയനോട് ചോദിക്കാനുള്ളത്. അങ്ങ് എപ്പോഴാണ് കമ്യൂണിസ്റ്റുകാരുടെ ജീവിതം നയിച്ചിട്ടുള്ളത്. അങ്ങയോടൊപ്പമുള്ള കൂട്ടര്‍ എവിടെയാണ് ലളിത ജീവിതം നയിക്കുന്നത്. നിങ്ങള്‍ കമ്യൂണിസ്റ്റുകാര്‍ ഇവിടുത്തെ വലിയ മുതലാളിമാരല്ലേ. നിങ്ങളുടെ അത്രയും പണമുള്ളൊരു പാര്‍ട്ടിയുണ്ടോ കേരളത്തില്‍. കട്ടും, പിടിച്ച് പറിച്ചും,കൊന്നും,കോര്‍പ്പറേറ്റുകളോട് കൈനീട്ടി വാങ്ങിയം കൂട്ടിവെച്ചിരിക്കുകയല്ലെ. റിസോര്‍ട്ടുകളിലും,റിയല്‍ എസ്‌റ്റേറ്റുകളിലും ഓഹരിയുള്ളവര്‍. വിദേശത്ത് ബാങ്കുകളില്‍ കുമിഞ്ഞ് കൂടി കിടക്കുന്ന കോടികള്‍. പക്ഷെ പറച്ചിലില്‍ ലളിത ജീവിതം,പരിപ്പുവട ചായ. പൊതുജനത്തെ ഇങ്ങനെ പറ്റിക്കുന്നതിനും വേണം അപാര കഴിവ്. പിണറായി ഭരിക്കുമ്പോള്‍ എവിടെയാണ് കമ്യൂണിസം ഇരിക്കുന്നത്. കറുപ്പ് കണ്ടാല്‍ ഹാലിളകുന്ന കറുപ്പിട്ടെത്തുന്നവരെ പോലീസിനെ കൊണ്ട് തല്ലിച്ചതയ്ക്കുന്ന കമ്യൂണിസ്റ്റുകാരന്‍. ജനങ്ങളുമായ് ഒരു ബന്ധവുമില്ലാത്ത ഒരാള്‍ എങ്ങെന കമ്യൂണിസ്റ്റാകുക. കോര്‍പ്പറേറ്റുകള്‍ക്ക് കുട പിടിച്ച് കോടികള്‍ കൊയ്യുന്ന ആളെങ്ങനെ കമ്യൂണിസ്റ്റാകും. ഒരു തുണ്ട് ഭൂമിയില്ലാത്തവര്‍ കേരളത്തില്‍ നരകിക്കുമ്പോള്‍ ഭൂമാഫിയകള്‍ക്ക് ഏക്കറ് കണക്കിന് ഭൂമി എഴുതി കൊടുക്കുന്ന ഭരണാധികാരി. അങ്ങനെ ചെയ്തികളെല്ലാം കമ്യൂണിസത്തിന് നേര്‍വിപരീതമാണ് പക്ഷെ പറച്ചിലോ കമ്യൂണിസ്റ്റ്.

 

അല്ലെങ്കിലും പറച്ചിലൊന്ന് പ്രവര്‍ത്തി മറ്റൊന്ന് ഇതിവരുടെ സ്ഥിരം ഏര്‍പ്പാടാണ്. മുന്‍പ് എംജിഎസ് നാരായണന്‍ അഭിമുഖത്തില്‍ പറഞ്ഞ ഒരു കാര്യമാണ് ഓര്‍മ്മ വരുന്നത്. ഇഎംഎസ് അദ്ദേഹത്തിന്റെ സ്വത്ത് മുഴുവന്‍ പാര്‍ട്ടിക്ക് കൊടുത്തു എന്നാണ് ഇവര്‍ വാദിക്കുന്നത്. പക്ഷെ കൊടുത്തിട്ടില്ല. അത് പുറത്തുകൊണ്ടുവന്നത് ഞാനാണ് കോടതി രേഖകളുണ്ട്. സ്വത്ത് ഭാര്യയുടെ പേരിലാണ് എഴുതിവെച്ചത്. ഒരുപാട് കള്ളത്തരങ്ങള്‍ കാണിച്ചിട്ട് ഇഎംഎസ് തന്നെ കള്ളപ്പേരില്‍ എഴുതി. ആഢ്യബ്രാഹ്മണ കുലത്തില്‍ ജനിച്ച് വേദ ഉപനിഷത്തുകളൊക്കെ പഠിച്ച് കേമനായിട്ടുള്ള ബ്രാഹ്മണനായിട്ടുള്ള ഇഎംഎസ് നമ്പൂതിരിപ്പാട് അനേകം പറ നിലം കൂടാതെ സ്വത്തുക്കള്‍ എല്ലാം പാവങ്ങളുടെ പാര്‍ട്ടിക്ക് വേണ്ടി ധാനം ചെയ്ത ആള്‍. അത് ഇഎംഎസ് തന്നെയാണ് എഴുതിയതെന്ന്. ഇതാണ് ഇവരുടെ തനിനിറം പറച്ചിലൊന്ന് പ്രവര്‍ത്തി മറ്റൊന്ന്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം  (7 minutes ago)

ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...  (25 minutes ago)

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (7 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (7 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (8 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (8 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (9 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (9 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (9 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (10 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (10 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (10 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (10 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (10 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (11 hours ago)

Malayali Vartha Recommends