മുസ്ലിം സ്വാധീന പ്രദേശങ്ങളിൽ കടുത്ത മുസ്ലിം വർഗീയത മാനവികതയുടെ ആവരണത്തിൽ വിളമ്പാൻ കെടി ജലീൽ; കേരളം കഴിയുമ്പോൾ തിരുവസ്ത്രം ഊരിവച്ച് യാത്ര ചെയ്യുന്ന കന്യാസ്ത്രീകളുടെ കള്ളക്കഥയുമായി ക്രൈസ്തവ വികാരം ആളിക്കത്തിക്കാൻ ജൈക്ക്; പല സ്ഥലങ്ങളിലെയും പ്രസംഗങ്ങൾ കണ്ടപ്പോൾ അനുഭവപ്പെട്ടത് ഇതാണ്; തുറന്നടിച്ച് സന്ദീപ് ജി വാര്യർ

സിപിഎമ്മിന്റെ ജാഥ ഇന്നലെ അവസാനിച്ചല്ലോ. പല സ്ഥലങ്ങളിലെയും പ്രസംഗങ്ങൾ കണ്ടപ്പോൾ ഹരികൃഷ്ണൻസ് സിനിമ റിലീസിങ്ങിന് ഉപയോഗിച്ച മോഡസ് ഓപ്പറാണ്ടി ആണ് അനുഭവപ്പെട്ടത്. വിമർശനവുമായി സന്ദീപ് ജി വാര്യർ. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
സിപിഎമ്മിന്റെ ജാഥ ഇന്നലെ അവസാനിച്ചല്ലോ. പല സ്ഥലങ്ങളിലെയും പ്രസംഗങ്ങൾ കണ്ടപ്പോൾ ഹരികൃഷ്ണൻസ് സിനിമ റിലീസിങ്ങിന് ഉപയോഗിച്ച മോഡസ് ഓപ്പറാണ്ടി ആണ് അനുഭവപ്പെട്ടത് . മുസ്ലിം സ്വാധീന പ്രദേശങ്ങളിൽ കടുത്ത മുസ്ലിം വർഗീയത മാനവികതയുടെ ആവരണത്തിൽ വിളമ്പാൻ കെടി ജലീൽ . ജോലാർപേട്ട വഴി പോകുന്ന കേരള എക്സ്പ്രസ്സ് കാസർഗോഡ് വഴിക്ക് തിരിച്ച് വിട്ട് കേരളം കഴിയുമ്പോൾ തിരുവസ്ത്രം ഊരിവച്ച് യാത്ര ചെയ്യുന്ന കന്യാസ്ത്രീകളുടെ കള്ളക്കഥയുമായി ക്രൈസ്തവ വികാരം ആളിക്കത്തിക്കാൻ ജൈക്ക് .
ക്ഷേമ പെൻഷൻ നിർത്താൻ നിർമ്മല സീതാരാമൻ ആവശ്യപ്പെട്ടു തുടങ്ങിയ ഗുണ്ടുകളുമായി അധസ്ഥിത ജനവിഭാഗത്തെ ആശങ്കപ്പെടുത്താൻ പികെ ബിജു , സവർണ വിഭാഗത്തെ സന്തോഷിപ്പിക്കാൻ സ്വരാജും സുജാതയും . മതവും ജാതിയുമൊക്കെ കൃത്യമായി പ്രയോഗിച്ച് വർഗീയാടിസ്ഥാനത്തിൽ ജനങ്ങളെ ഭിന്നിപ്പിച്ച് നേട്ടമുണ്ടാക്കാൻ സിപിഎമ്മിനെ കണ്ട് പഠിക്കണം .
https://www.facebook.com/Malayalivartha
























