Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം


ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി

പിണറായിയെ വിറപ്പിക്കുന്ന പെണ്ണുങ്ങള്‍;സ്വപ്‌നയുടെ കൈയ്യില്‍ നിന്ന് മേടിച്ചുകൂട്ടി കെകെ രമയുടെ വായിലേക്ക്,ബ്രഹ്മപുരത്തെ തീയ്ക്ക് രേണു രാജില്‍ നിന്നും കിട്ടി,സഭയില്‍ മൗനം മാധ്യമങ്ങളെ പേടി ഓടിയൊളിച്ച് പിണറായി,ഈ പെണ്ണുങ്ങള്‍ ഇങ്ങനെ തുടങ്ങിയാല്‍ മുഖ്യന്‍ എങ്ങനെ പുറത്തിറങ്ങും

19 MARCH 2023 06:17 PM IST
മലയാളി വാര്‍ത്ത

അങ്ങനെ എല്ലാ സത്യങ്ങളും സൂര്യവെളിച്ചത്തില്‍ കാണാനാകുന്ന ഒരു പുലരി ഉണ്ടായാല്‍ അന്ന് ഞാന്‍ ജീവനോടെ ഉണ്ടായാല്‍ ഈ ആത്മകഥയ്ക്ക് ഒരു രണ്ടാംഭാഗം ഉണ്ടാകും. ചതിയുടെ പത്മവ്യൂഹം എന്ന കഥ സ്വപ്ന അവസാനിപ്പിക്കുന്നത് ഈ എഴുത്തിലൂടെയാണ്. സ്വപ്‌നയുടെ ബുക്ക് വായിച്ച് തീര്‍ന്നപ്പോള്‍ എനിക്ക് സ്‌ട്രൈക് ചെയ്ത ഒരു വരിയാണിത്. ഭരണകൂട വേട്ടയാടലുകള്‍ക്ക് വിധേയ ആയിക്കൊണ്ടിരിക്കുന്ന ഒരു സ്ത്രീ, ഇനിയും എനിക്ക് വിളിച്ച് പറയാന്‍ ഒരുപാടുണ്ട്,അത് പറയാന്‍ ഞാനുണ്ടാകുമോ എന്നെനിക്ക് ഉറപ്പില്ല. എങ്കിലും ജീവന്റെ അവസാന തുടിപ്പ് വരെ പിണറായി വിജയനെന്ന ഗജേന്ദ്ര ഫ്രോഡിനെതിരെ സംസാരിക്കുക തന്നെ ചെയ്യും. എന്നെ ബന്ധിച്ചിരിക്കുന്ന ചങ്ങലപൊട്ടിച്ച് ഞാന്‍ പുറത്ത് വരിക തന്നെ ചെയ്യും, അന്ന് പുതിയ പുലരി പിറക്കും സത്യം ഈ ലോകം തിരിച്ചറിയും. സ്വപ്‌ന സുരേഷിന്റെ നിശ്ചയദാര്‍ഡ്യമാണിത്. യുദ്ധംപ്രഖ്യാപിച്ചിരിക്കുന്നത് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനോടും.

ആര്‍ജ്ജവത്തോടെ ഞാന്‍ പറയുന്നു നിങ്ങള്‍ തോറ്റ് പോകുകയേ ഉള്ളു. ടിപി ചന്ദ്രശേഖരനെ കൊന്നതും എന്നെ വിധവയാക്കിയതും സിപിഎമ്മാണ്. പിണറായി വിജയന്‍ കൊലയാളി. ഇടിമുഴക്കം പോലെ കേരളം കേട്ട ഒഞ്ചിയത്തെ പെണ്‍പുലി കെകെ രമയുടെ വാക്കുകള്‍. വടകരയില്‍, സിപിഎമ്മിന്റെ ഉരുക്കുകോട്ടയില്‍ തെരഞ്ഞെടുപ്പില്‍ രമ മത്സരിക്കാന്‍ നിന്നത് മുതല്‍ ആകാവുന്ന നാറിയ കളിയെല്ലാം സിപിഎം പുറത്തെടുത്തു. രമയെ തോല്‍പ്പിക്കാന്‍ എന്നാല്‍ അതിനെയെല്ലാം അതിജീവിച്ച് കെകെ രമ വിജയിച്ചു. നിയമസഭയില്‍ കെകെ രമ കാലെടുത്ത് കുത്തിയത് മുതല്‍ പൊള്ളിയത് പിണറായിക്ക്. സത്യപ്രതിജ്ഞ ചെയ്യാന്‍ കെകെ രമ എത്തിയത് നെഞ്ചില്‍ ചന്ദ്രശേഖരന്റെ ബാഡ്ജും കുത്തി. കാലം കാത്തുവെച്ച മറുപടി ആയിരുന്നു അത്. സഭയില്‍ കെകെ രമയെ അല്ല ചന്ദ്രശേഖരനെയാണ് പിണറായി കാണുന്നത്. കാലം കണക്ക് ചോദിക്കാതെ കടന്ന് പോകില്ല പിണറായി. കെകെ രമ പൊരുതുന്നതും പിണറായിയോട്. സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ നിയമസഭയില്‍ വെള്ളിടി പോലെ വെട്ടുന്നത് കെകെ രമയുടെ ശബ്ദമാണ്. അത് പിണറായിയോടുള്ള സന്ധിയില്ലാത്ത പോരാട്ടം തന്നെയാണ്.

നീ പെണ്ണാണെന്ന് പറയുന്നത് അഭിമാനം, നീ വെറും പെണ്ണെന്ന് പറയുന്നിടത്ത് പ്രതിഷേധം. എറണാകുളം മുന്‍ കളക്ടര്‍ രേണു രാജിന്റെ മറുപടി. ബ്രഹ്മപുരത്ത് സര്‍ക്കാരും പാര്‍ട്ടിയും കാണിച്ച അഴിമതിക്കും നെറികേടിനും ബലിയാടായ ഐഎഎസ്സുകാരി. എന്നാല്‍ പിണറായിക്കിട്ട് കൊടുത്തത് ഇരുപ്പത് പണിയും. വനിത ദിനത്തില്‍ രേണു രാജിനെ എറണാകുളത്ത് നിന്നും വയനാട്ടിലേക്ക് എടുത്ത് തട്ടി. ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയാണ് രേണു രാജ് എറണാകുളത്ത് നിന്ന് പടിയിറങ്ങിയത്. ഈ മൂന്ന് പേരേക്കുറിച്ചും ഞാനിപ്പോള്‍ പറയാന്‍ കാരണം ഉണ്ട്. കേരളം ഏറെ ചര്‍ച്ച ചെയ്യുന്ന പേരുകളാണിത്. പിണറായി വേട്ടയാടിയ വേട്ടയാടുന്ന പെണ്ണുങ്ങള്‍. പിണറായി കലിക്ക് പാത്രമായവര്‍. എന്നാല്‍ ഒരിഞ്ച് പോലും പിന്നോട്ടേക്ക് പോകാതെ ശക്തമായ് അവര്‍ തിരിച്ചടിക്കുന്നു. പിണറായി സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും ഞങ്ങള്‍ സ്ത്രീപക്ഷമെന്ന തള്ള് പൊളിച്ചടുക്കി കൈയ്യില്‍ കൊടുത്തവര്‍. വിട്ടുവീഴ്ചയില്ലാത്ത സ്ത്രീ സുരക്ഷയെന്നും പറഞ്ഞ് അധികാരത്തില്‍ കയറിയവരാണ് സ്ത്രീകളെ പൊതുമധ്യത്തിലിട്ട് ആക്രമിക്കുന്നതും പക തീര്‍ക്കുന്നതും. അതും അധികാരമുള്ള സ്ത്രീകളോട് ഇവര്‍ കാണിക്കുന്നത് ഈ കാടത്തം ആണെങ്കില്‍ സാധാരണക്കാരായ സ്ത്രീകളുടെ അവസ്ഥ ചിന്തിക്കാവുന്നതേയുള്ളു.

സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി വനിത മതില്‍ കെട്ടിയവരാണിവര്‍. സ്ത്രീ സ്വാതന്ത്ര്യം പറഞ്ഞ് ആക്ടിവിസ്റ്റുകളെ ശബരിമലയില്‍ കയറ്റിയവരാണിവര്‍. നാഴികയ്ക്ക് നാല്‍പ്പതുവട്ടം സ്ത്രീ സുരക്ഷ സ്ത്രീ സുരക്ഷ എന്ന് പറയുന്നതല്ലാതെ പ്രവര്‍ത്തിയില്‍ അത് ലവലേശമില്ല. സൈബറിടത്തില്‍ സ്ത്രീകളെ വേട്ടയാടുന്ന വെട്ടുകിളി കൂട്ടം. സച്ചിന്‍ ദേവെന്ന യുവ എംഎല്‍എ കെകെ രമയെ സൈബറിടത്തില്‍ അങ്ങേയറ്റം അപമാനിക്കുകയാണ് ചെയ്തത്. എന്നിട്ട് ഈ കുട്ടി എംഎല്‍എയ്‌ക്കെതിരെ എന്ത് നടപടിയാണ് സര്‍ക്കാരോ പാര്‍ട്ടിയോ സ്വീകരിച്ചത്. സച്ചിന്‍ ദേവിന്റെ ഭാര്യ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരെ സൈബറിടത്തില്‍ ആക്രമണം ഉണ്ടായപ്പോള്‍ അതിനെതിരെ പ്രതികരിച്ച ആര്യയ്‌ക്കൊപ്പമെന്ന് പോസ്റ്റിട്ട ആളാണ് കെകെ രമ. പക്ഷെ സ്ത്രീപക്ഷം പറയുന്ന പാര്‍ട്ടിയുടെ എംഎല്‍എ സച്ചിന്‍ ദേവ് അങ്ങേയറ്റം അപമാനിച്ചു രമയെ. രമയോട് തീര്‍ത്താല്‍ തീരാത്ത പകയാണ് സിപിഎമ്മിനും പിണറായിക്കും. അതാണ് കിട്ടുന്ന അവസരത്തിലൊക്കെ അവരെ വേട്ടയാടുന്നത്. വെട്ടി വികൃതമാക്കി കൊണ്ടിട്ടും ടിപിയുടെ മൃതദേഹത്തോടും കരുണ കാണിക്കാതെ കുലംകുത്തിയെന്ന് വിളിച്ച് ആട്ടിയ പിണറായി. 51 വെട്ടിലും കലി തീരാതെ ടിപി കുടുംബത്തോടുള്ള പക മനസ്സില്‍ സൂക്ഷിക്കുന്ന പിണറായി. പക്ഷെ പിണറായി ഒന്നോര്‍ക്കണം കരഞ്ഞുതളര്‍ന്ന, എല്ലാം തന്റെ വിധിയെന്ന് കരുതുന്നൊരു രമയല്ല ഇന്ന് നിങ്ങള്‍ക്ക് മുന്‍പിലുള്ളത്. വെട്ടിച്ചിതറിച്ചിട്ടും ചന്ദ്രശേഖരന്‍ ഉയര്‍ത്തെഴുന്നേറ്റു രമയുടെ രൂപത്തില്‍. ഇനിയും രമയുടെ ചൂണ്ടുവിരല്‍ പിണറായിക്ക് നേരെ ഉയരും. പെണ്ണാണ് പിണറായി,പ്രാണന്റെ പാതിയായിരുന്നവന്റെ വെട്ടിക്കീറിയ ശരീരം കണ്ട് മനസ്സ് കല്ലുപോലെ ഉറച്ചുപോയ പെണ്ണ്. ഇവിടെ തെളിനീരുറവ ഇല്ല പകയുടെ കനല്‍ മാത്രമേ ഉള്ളു. അതില്‍ വെന്തുരുകും സിപിഎം.

എവിടെയാണ് സിപിഎമ്മേ നിങ്ങള്‍ പറയുന്ന സ്ത്രീപക്ഷം. കവലപ്രസംഗത്തില്‍ പത്ത് വോട്ടിന് എന്തും നിങ്ങള്‍ വിളിച്ച് കൂവും. പക്ഷെ പ്രവര്‍ത്തിയില്‍ നെറികേട് മാത്രമേ ഉള്ളു. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകയെ വസ്ത്രത്തിന്റെ പേരില്‍ ആക്ഷേപിച്ചവരല്ലെ സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കള്‍. അതിനോളം വലിയ ഊളകള്‍ വേറെ കാണില്ല. സ്വന്തം പാര്‍ട്ടിക്കാരായ സ്ത്രീകളേയും പെണ്‍കുട്ടികളേയും പീഡിപ്പിക്കുന്ന ശശിമാരെ അധികാരത്തിന്റെ മേലങ്കി അണിയിച്ച് പട്ടുമെത്ത വിരിക്കുന്ന നിങ്ങള്‍ എവിടെയാണ് സ്ത്രീപക്ഷത്ത് നില്‍ക്കുന്നത്. പാര്‍ട്ടിയിലെ വനിതകള്‍ക്ക് പോലും സുരക്ഷ കൊടുക്കാന്‍ കഴിവില്ലാത്തവരാണ് സ്ത്രീ സുരക്ഷ വിളമ്പുന്നത്. സ്ത്രീപീഡന കേസ്സുകളില്‍ മുന്നില്‍ നില്‍ക്കുന്നത് സിപിഎമ്മാണ്. അതിലും മിണ്ടാട്ടമില്ല. തീര്‍ന്നില്ല ചെങ്കോട്ടുകോണത്ത് ഒരു പതിനാറുകാരിയെ നടുറോഡിലിട്ട് തല്ലിച്ചതച്ച സംഭവം സഭയില്‍ ചര്‍ച്ച ചെയ്യാന്‍ പോലും സമ്മതിക്കാത്ത നിങ്ങള്‍ സ്ത്രീപക്ഷം. ഇനിയുമുണ്ട്.........പിണറായിക്ക് മേലെ വളര്‍ന്ന് പോയാല്‍ സ്ത്രീ ആയാലും വെട്ടിവീഴ്ത്തുമെന്ന് കൃത്യമായ് കാണിച്ച് തന്നെ സ്ത്രീപക്ഷക്കാര്‍. കെകെ ഷൈലജ ടീച്ചറെ വെട്ടിനിരത്തിയിട്ട് സ്ത്രീ സ്വാതന്ത്ര്യം വായിട്ടലക്കുന്ന ഊളകള്‍. ഇനിയും എത്രയോ തെളിവുകളുണ്ട് ഈ സര്‍ക്കാരിന്റെയും പാര്‍ട്ടിയുടേയും സ്ത്രീപക്ഷ തള്ള് പൊളിച്ചടുക്കാന്‍. ഇനിയും ഞങ്ങള്‍ സ്ത്രീ സുരക്ഷയുടെ വക്താക്കളെന്ന് പറഞ്ഞാല്‍ സ്ത്രീകള്‍ കാര്‍ക്കിച്ച് തുപ്പും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം  (8 minutes ago)

ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...  (26 minutes ago)

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (7 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (7 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (8 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (8 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (9 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (9 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (9 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (10 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (10 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (10 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (10 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (11 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (11 hours ago)

Malayali Vartha Recommends