ആധുനിക ടെക്നോളജികൾ സുലഭമായ കാലത്തു ഏതൊരു മതവിശ്വാസങ്ങളായാലും ഇതരമതസ്ഥർക്കോ മറ്റുള്ളവർക്കോ ബുദ്ധിമുട്ടില്ലാതെ നടത്തുന്നതാണ് അഭികാമ്യം; അത് അമ്പലത്തിൽ നിന്നുള്ള ഭജനയായാലും രാമായണമാസത്തിലെ അമ്പലത്തിലെ ശബ്ദങ്ങളായാലും മുസ്ലിം പള്ളികളിലെ ബാങ്കായാലും മൈക്കും കോളാമ്പിയും കെട്ടിയുള്ള പ്രബോധനങ്ങളായാലും; ഇതൊക്കെ കേൾക്കുമ്പോൾ കാതിനു കുളിർമ്മ നിങ്ങൾക്ക് മാത്രമാണ്; തുറന്നടിച്ച് ജസ്‌ല മാടശേരി

ആധുനിക ടെക്നോളജികൾ സുലഭമായ കാലത്തു ഏതൊരു മതവിശ്വാസങ്ങൾ ആയാലും അത് ഇതരമതസ്ഥർക്കോ മറ്റുള്ളവർക്കോ ബുദ്ധിമുട്ടില്ലാതെ നടത്തുന്നതാണ് അഭികാമ്യം. അത് അമ്പലത്തിൽ നിന്നുള്ള ഭജന ആയാലും രാമായണമാസത്തിലെ അമ്പലത്തിലെ ശബ്ദങ്ങളായാലും മുസ്ലിം പള്ളികളിലെ ബാങ്കായാലും . മൈക്കും കോളാമ്പിയും കെട്ടിയുള്ള പ്രബോധനങ്ങളായാലും . ഇതൊക്കെ കേൾക്കുമ്പോൾ കാതിനു കുളിർമ്മയും സന്തോഷവും വരുന്നത് നിങ്ങൾക്ക് മാത്രമാണ്. തുറന്നടിച്ച് ജസ്‌ല മാടശേരി. ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
ഈശ്വരപ്പയുടെ ബാങ്ക് വിളിക്കെതിരെയുള്ള വിവാദം അത്ര നിഷ്കളങ്കമല്ല. രാജ്യത്തു മുഴുവൻ വർഗീയകലാപം സൃഷ്ടിക്കാൻ പോന്ന പരാർശങ്ങളാണ്. ഇതിനു മുന്നേയും ഈശ്വരപ്പ വിവാദ പ്രസ്താവന നടത്തി വർഗീയകലാപത്തിനു കനലിട്ടിരുന്നു . അതിപ്പോഴും പുകയുന്നുണ്ട്. ടിപ്പുസുൽത്താൻ മുസ്ലിം ഗുണ്ടയാണ് എന്നതായിരുന്നു ആ പരാമർശം. നമ്മുടെ രാജ്യം നാനാത്വത്തിൽ ഏകത്വമൊന്നുമല്ല . അത്ര നിഷ്കളങ്കമായൊരു രാജ്യമേ അല്ല ..നാനാത്വത്തിൽ നാല് ദിക്ക് തന്നെ ആണ് ഇവിടെ.
തൊട്ടാൽ പൊട്ടാൻ നിൽക്കുന്ന വർഗീയവാദികളുടെ സംഗമ ഭൂമി എന്നാലും വ്യക്തിപരമായ എന്റെ അഭിപ്രായത്തിൽ ഈ ആധുനിക ടെക്നോളജികൾ സുലഭമായ കാലത്തു ഏതൊരു മതവിശ്വാസങ്ങൾ ആയാലും അത് ഇതരമതസ്ഥർക്കോ മറ്റുള്ളവർക്കോ ബുദ്ധിമുട്ടില്ലാതെ നടത്തുന്നതാണ് അഭികാമ്യം . അത്‌അമ്പലത്തിൽ നിന്നുള്ള ഭജന ആയാലും രാമായണമാസത്തിലെ അമ്പലത്തിലെ ശബ്ദങ്ങളായാലും മുസ്ലിം പള്ളികളിലെ ബാങ്കായാലും .
മൈക്കും കോളാമ്പിയും കെട്ടിയുള്ള പ്രബോധനങ്ങളായാലും. ഇതൊക്കെ കേൾക്കുമ്പോൾ കാതിനു കുളിർമ്മയും സന്തോഷവും വരുന്നത് നിങ്ങൾക്ക് മാത്രമാണ് . മറ്റുള്ളവർക്ക് വല്ലാത്ത അസ്വസ്ഥതയും അലോസരവും വെറുപ്പും ആണ് ഉണ്ടാക്കുന്നത്. നിങ്ങൾക്ക് നിങ്ങടെ മതവിശ്വാസമായിക്കോളൂ ..അത് അതിനുതാൽപര്യയില്ലാത്തവരെ കൂടി കേൾപ്പിച്ചേ അടങ്ങൂ എന്ന വാശി എന്തിനാണ് . ഇന്നത്തെ കാലത്തു നിങ്ങൾക്ക് മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതെ തന്നെ ഇതൊക്കെ കേൾക്കാനും മനസ്സിലാക്കാനും ഉള്ള സൗകര്യങ്ങൾ ഉണ്ടായിട്ടും.
https://www.facebook.com/Malayalivartha
























