Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

ബാക്കി കളി ഐസിയുവില്‍... കോവിഡ് കാലത്ത് അണുബാധയേറ്റ് ഐസിയുവിലേക്കു കൊണ്ടുപോകുമ്പോഴും ഇന്നസന്റ് പറഞ്ഞ വാക്കുകള്‍ ഇപ്പോഴും കാതുകളില്‍; തുടക്കത്തില്‍ പ്രതിഫലം 15 രൂപ; പിന്നെ ഇന്നസെന്റിനായി കഥാപാത്രങ്ങള്‍ പെയ്തിറങ്ങി

27 MARCH 2023 08:58 AM IST
മലയാളി വാര്‍ത്ത

ഇന്നസെന്റ് അങ്ങനെയാണ്. ഏത് പ്രതിസന്ധിയേയും ചിരിച്ച് തോല്‍പ്പിക്കും. കോവിഡ് കാലത്തു അണുബാധയേറ്റ് ഐസിയുവിലേക്കു കൊണ്ടുപോകുമ്പോഴും ഇന്നസന്റ് വിളിച്ചു: 'കാന്‍സറും കോവിഡും തമ്മിലുള്ള മത്സരമാണ്. ഇതുവരെ ആരും ജയിച്ചിട്ടില്ല. ബാക്കി കളി ഐസിയുവിലാണ്. ഞാന്‍ റഫറി നില്‍ക്കാന്‍ പോകുകയാണ്. തിരിച്ചു വന്നാല്‍ കാണാം.'

ഇന്നസെന്റിന്റെ ജീവിതം ഒരു പാഠപുസ്തകമാണ്. ഏഴില്‍ പഠിക്കുമ്പോള്‍ സ്‌കൂളില്‍ പുതിയൊരു മലയാളം അധ്യാപകന്‍ വന്നു- നാരായണന്‍ മാഷ്. അദ്ദേഹത്തിന്റെ ക്ലാസിലും പതിവുപോലെ ഇന്നസന്റ് വികൃതി കാട്ടി. കുട്ടികള്‍ ആര്‍ത്തു ചിരിച്ചു. ചൂരലുമായി മാഷ് അടുത്തേക്കു വിളിച്ചു. ഇപ്പോള്‍ അടിപൊട്ടുമെന്ന ഘട്ടത്തില്‍ മാഷ് ചൂരല്‍ വലിച്ചെറിഞ്ഞ് ഇന്നസന്റിന്റെ തോളില്‍ കൈവച്ചു പറഞ്ഞു, 'ഇന്നസന്റേ നിന്നെ ഞാന്‍ തല്ലുന്നതു ശരിയല്ല. മുതിര്‍ന്നവരെ തല്ലുന്നതു പാപമാണെന്നാ പ്രമാണം. നീ വല്ല സിനിമയിലും പോയിച്ചേര്...'

പരിഹാസത്തോടെയാണു മാഷ് പറഞ്ഞതെങ്കിലും തന്റെ മനസ്സിലെ രഹസ്യമോഹം മറ്റൊരാളില്‍നിന്നു കേട്ടതിന്റെ സന്തോഷത്തിലായിരുന്നു ഇന്നസെന്റ്. നടനാകാനുള്ള ആഗ്രഹം ആദ്യം പറഞ്ഞത് അപ്പനോടാണ്. അപ്പനു വലിയ സന്തോഷമായി. സ്‌കൂള്‍ നാടകങ്ങളില്‍ മകനെ പങ്കെടുപ്പിക്കാന്‍ അപ്പന്‍ ശ്രമിച്ചു.

പില്‍ക്കാലത്ത് ചലച്ചിത്ര സംവിധായകനായി പേരെടുത്ത മോഹനും ഇന്നസന്റും ഇരിങ്ങാലക്കുട ബോയ്‌സ് ഹൈസ്‌കൂളില്‍ സഹപാഠികളായിരുന്നു. അക്കാലത്ത് ഇരിങ്ങാലക്കുടയിലുണ്ടായിരുന്ന ഡാന്‍സര്‍ പരമശിവത്തിന്റെ ചരിത്ര നാടകങ്ങളില്‍ ഇന്നസന്റ് നീറോ ചക്രവര്‍ത്തിയായും മോഹന്‍ പീലാത്തോസായും അഭിനയിച്ചു. അപ്പന്‍ അതുകണ്ടു കയ്യടിച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മീറ്റിങ്ങിനു രാത്രി പോകുമ്പോള്‍ അപ്പന്‍ ഇന്നസന്റിനെയും കൂട്ടും. മീറ്റിങ് കഴിഞ്ഞാല്‍ കെപിഎസി നാടകമുണ്ട്.

തീപ്പെട്ടിക്കമ്പനിയുടെ ആവശ്യത്തിനായി ശിവകാശിയില്‍ പോയി മടങ്ങും വഴി ഒരിക്കല്‍ മദ്രാസില്‍ എത്തിയ ഇന്നസന്റ് സിനിമാമോഹവുമായി അവിടെ കൂടുകയായിരുന്നല്ലോ. കോടമ്പാക്കത്തെ സിനിമക്കാരുടെ സ്ഥിരം താവളമായ ഉമാ ലോഡ്ജിലാണ് ഇന്നസന്റും ചെന്നടിഞ്ഞത്. മാസം മുപ്പതുരൂപ വാടക. നടന്‍ വിന്‍സെന്റ്, ഗായകന്‍ അയിരൂര്‍ സദാശിവന്‍, സംവിധാനം പഠിക്കുന്ന സുഹൃത്ത് മോഹന്‍, നാടകനടന്‍ ജോര്‍ജ് കണക്കശ്ശേരി, തൊടുപുഴ രാധാകൃഷ്ണന്‍, തുടങ്ങി നിരവധി മലയാളികള്‍ അടുത്ത മുറികളില്‍.

മുഴുപ്പട്ടിണിയുടെ നാളുകളായിരുന്നു അത്. ആകെയുള്ള ഒരു ടെറിലിന്‍ ഷര്‍ട്ടും ഡബിള്‍ മുണ്ടും മുഷിയാതെ നോക്കുകയായിരുന്നു ശ്രമകരമായ ജോലി. ലിബര്‍ട്ടിയില്‍നിന്ന് അശോക നഗറിലേക്ക് നാലഞ്ചു കിലോമീറ്റര്‍ നടക്കും. 15 പൈസയുണ്ടെങ്കില്‍ ബസിനുപോകാം. കാശില്ല. അതാണു നടപ്പ്. ആ നടപ്പിനിടയിലാണ് ഡേവിഡ് കാച്ചപ്പിള്ളിയെ പരിചയപ്പെടുന്നത്.

1972 സെപ്റ്റംബര്‍ 9നു റിലീസ് ചെയ്ത, എ.ബി.രാജ് സംവിധാനം ചെയ്ത 'നൃത്തശാല'യിലാണ് ഇന്നസന്റ് ആദ്യമായി തിരശ്ശീലയിലെത്തിയത്. അന്നു മോഹന്‍ എ.ബി രാജിന്റെ സഹസംവിധായകനാണ്. അഭിനയിക്കാന്‍ അവസരം ലഭിക്കുമെന്നു പ്രതീക്ഷിച്ച് പ്രൊഡക്ഷന്‍ മാനേജരുടെ സഹായിയായി കൂടിയിരിക്കയായിരുന്നു ഇന്നസന്റ്.

ശോഭന പരമേശ്വരന്‍ നായര്‍ നിര്‍മിച്ച ചിത്രത്തില്‍ പ്രേംനസീറും ജയഭാരതിയും അടൂര്‍ഭാസിയുമായിരുന്നു പ്രധാന താരങ്ങള്‍. തുടര്‍ന്ന് 'ഉര്‍വശിഭാരതി', 'ജീസസ്', 'നെല്ല്' തുടങ്ങിയ ചിത്രങ്ങളില്‍ ഏതാനും ചെറിയ വേഷങ്ങള്‍ കിട്ടി. 'ജീസസി'ല്‍ താടിയൊക്കെവച്ച് വയസ്സന്‍ രാജഗുരുവായാണ് അഭിനയിച്ചത്. ഹെരോദാസ് രാജാവായി കെ.പി. ഉമ്മര്‍, ഡര്‍ബാര്‍ഹാളില്‍ ശലോമി എന്ന നൃത്തക്കാരിയായി അഭിനയിച്ചതാകട്ടെ, പില്‍ക്കാലത്തെ തമിഴ്‌നാടു മുഖ്യമന്ത്രി ജയലളിത! ജീസസില്‍ അഭിനയിച്ചതിന് പതിനഞ്ചു രൂപയായിരുന്നു പ്രതിഫലം.

ശോഭനാ പരമേശ്വരന്‍നായരുടെ ശുപാര്‍ശയിലാണ് രാമുകാര്യാട്ടിന്റെ 'നെല്ല്' എന്ന സിനിമയില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയത്. തിരുനെല്ലിയിലായിരുന്നു ഷൂട്ടിങ്. 1,500 രൂപ പ്രതിഫലം. കുറെ അലഞ്ഞപ്പോള്‍ പിന്നെയും ചില സിനിമകളില്‍ കുഞ്ഞുകുഞ്ഞു വേഷങ്ങള്‍ കിട്ടി. ചായ കൊണ്ടുവരുന്ന ആളായിട്ടും വേലക്കാരനായിട്ടും ചില പാസിങ് ഷോട്ടുകള്‍. എന്നിട്ടും സിനിമാ നടന്റെ ഗമയോടെ വളരെമാസങ്ങള്‍ക്കു ശേഷം വീട്ടില്‍ ചെന്നു. അപ്പന്‍ ചോദിച്ചു: 'ഇന്നസന്റേ ചായകൊടുക്കലും കാപ്പികൊടുക്കലുമൊക്കെ സിനിമയില്‍ മാത്രമാണോ? അതോ ഇതുതന്നെയാണോ അവിടെ നിന്റെ പണി? നിവൃത്തിയില്ലെങ്കില്‍ ഇങ്ങോട്ടുപോരേ പട്ടിണികിടക്കരുത്.'

സിനിമയില്‍ താന്‍ അഭിനയിച്ച വേലക്കാരന്‍ വേഷങ്ങളൊക്കെ കോളജില്‍ പഠിക്കുന്ന സഹോദരിക്കും ബന്ധുക്കള്‍ക്കുമെല്ലാം നാണക്കേടാണ് ഉണ്ടാക്കിയിരുന്നതെന്ന് സങ്കടത്തോടെ തിരിച്ചറിഞ്ഞ് ഇന്നസന്റ് വീണ്ടും മദ്രാസിലേക്കു മടങ്ങി. പക്ഷേ, പിന്നെയും കിട്ടിയ വേഷങ്ങള്‍ പഴയതുതന്നെ.

നടന്‍ ശ്രീനിവാസനുമായുള്ള അടുപ്പമാണ് പ്രിയദര്‍ശനിലേക്കും അതുവഴി 'പുന്നാരം ചൊല്ലിച്ചൊല്ലി' എന്ന സിനിമയിലേക്കും എത്തിച്ചത്. 1989ല്‍ പുറത്തിറങ്ങിയ 'മഴവില്‍ക്കാവടി' എന്ന ചിത്രത്തിലെ അഭിനയത്തിനു മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചു. അതേവര്‍ഷമിറങ്ങിയ 'റാംജി റാവ് സ്പീക്കിങ്ങോ'ടെ തലവര മാറി. പിന്നെ തിരിഞ്ഞു നോക്കേണ്ടിവന്നിട്ടില്ല.

 

"  

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈറേഞ്ച് പശ്ചാത്തലത്തില്‍ ജോജു ജോര്‍ജ് നായകനായി ഷാജികൈലാസ് ചിത്രം വരവ്  (11 minutes ago)

ജിസ് ജോയ് -ആസിഫ് അലി കോമ്പിനേഷൻ; കോട്ടയം ബെൽറ്റ് ചിത്രീകരണം ആരംഭിച്ചു!!!!  (1 hour ago)

150 കോടി രൂപയുടെ ആസ്തി; 15 ഏക്കറും കടമുറികളും നൽകി, കിട്ടിയതൊന്നും പോരെന്ന് പരാതി അച്ഛനെ വെടിവെച്ച് കൊന്ന് മകൻ  (1 hour ago)

മുഖ്യമന്ത്രിക്കും വനംമന്ത്രിക്കും താക്കീതുമായി എം എം മണി  (2 hours ago)

ഒന്നര വയസുകാരന്‍ ദേവാന്‍ഷിന്റെ മരണത്തില്‍ ഡോക്ടര്‍മാര്‍ക്ക് ഗുരുതര വീഴ്ച  (2 hours ago)

കേരളത്തിലേക്ക് ആദ്യ ഫ്‌ലൈ ബസ് അവതരിപ്പിച്ച് കര്‍ണാടക ആര്‍ടിസി  (2 hours ago)

TATA Shipbuilding കേരളത്തിൽ ടാറ്റയുടെ കപ്പൽ നിർമ്മാണം;​  (2 hours ago)

വാണിയംകുളത്തില്‍നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി  (2 hours ago)

ആർ.സുഗതൻ വീണ്ടും സത്യപ്രതിജ്ഞ ചെയ്തിട്ടും അവസാനിക്കാതെ നിയമപ്രശ്നങ്ങൾ; തുടർച്ചയായ 3 കൗൺസിൽ യോഗങ്ങളിൽ ഹാജരാകാത്ത അംഗം അയോഗ്യനാകും; സുഗതനെ രക്ഷിക്കാൻ വൻ നീക്കം  (2 hours ago)

സ്വപ്ന സുരേഷ് വീണ്ടും; വിറങ്ങലിച്ച് പ്രതിപക്ഷം; ലൈഫ് മിഷൻ കേസിൽ വിജിലൻസ് കുറ്റപത്രം സമർപ്പിക്കാനൊരുങ്ങുന്നതിന്റെ മുന്നോടിയായി സ്വപ്ന സുരേഷിനെ ചോദ്യം ചെയ്തു  (3 hours ago)

ഭർത്താവുമായി ഏറെക്കാലമായി അകന്നു കഴിയുകയായിരുന്നു ഷഹനയ്ക്ക് അരുൺ കുമാറുമായി നേരത്തെ മുതൽ ബന്ധമുണ്ടായിരുന്നു; മതം മാറി വിവാഹം കഴിക്കണമെന്ന് ഷെഹനയെ അരുൺ ഭീഷണിപ്പെടുത്തി; സ്വകാര്യ വീഡിയോകളും ഫോട്ടോകളും  (3 hours ago)

MARRIAGE കല്യണ തട്ടിപ്പ് കയ്യോടെ തൂക്കി  (3 hours ago)

ഇറാന്റെ ഹിറ്റ് ലിസ്റ്റ് തയ്യാർ; ഇരട്ടി ശക്തിയോടെ അമേരിക്കയ്ക്കു നേരേ യുദ്ധം കടുപ്പിച്ച് ഇറാൻ; അമേരിക്കയ്ക്ക് കീഴടങ്ങാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപനം  (3 hours ago)

പൊലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്.  (3 hours ago)

വിവാദമായ പരീക്ഷയുടെ മാര്‍ക്ക് വിവരങ്ങള്‍ നല്‍കണമെന്ന വിവരാവകാശ കമ്മിഷന്റെ ഉത്തരവില്‍ അപ്പീല്‍ നല്‍കുമെന്ന് പിഎസ്‌സി  (4 hours ago)

Malayali Vartha Recommends