പൈങ്കുനി ഉത്രം മഹോത്സവ പൂജകള്‍ക്കായി ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്ര നട തുറന്നു.... ചൊവ്വാഴ്ച മുതല്‍ ഉല്‍സവബലി ആരംഭിക്കും, വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിലൂടെ അയ്യപ്പഭക്തര്‍ക്ക് ദര്‍ശനത്തിനെത്താം

പൈങ്കുനി ഉത്രം മഹോത്സവ പൂജകള്‍ക്കായി ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്ര നട തുറന്നു. ഇന്നാണ് ഉത്സവക്കൊടിയേറ്റ്. ഞായറാഴ്ച വൈകുന്നേരം തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മികത്വത്തില്‍ ക്ഷേത്രമേല്‍ശാന്തി കെ. ജയരാമന്‍ നമ്പൂതിരിക്ഷേത്ര ശ്രീകോവില്‍ നടതുറന്ന് ദീപങ്ങള്‍ തെളിച്ചു.
ഇന്ന് രാവിലെ 9.45 നും 10.45 നും മധ്യേയുള്ള മുഹൂര്‍ത്തത്തില്‍ കൊടിയേറ്റ് നടക്കും. ചൊവ്വാഴ്ച മുതല്‍ ഉല്‍സവബലി ആരംഭിക്കും.കൊടിയേറ്റിനു ശേഷം 25 കലശാഭിഷേകം, ഉച്ചപൂജയ്ക്ക് ശേഷം ഒരു മണിക്ക് നട അടയ്ക്കും. വൈകുന്നേരം അഞ്ചിന് നട തുറക്കും. 6.30ന് ദീപാരാധന, തുടര്‍ന്ന് മുളയിടല്‍, അത്താഴപൂജയ്ക്കും ശ്രീഭൂതബലിക്കും ശേഷം രാത്രി 10ന് ഹരിവരാസനം പാടി നട അടയ്ക്കും.
രണ്ടാം ഉത്സവ ദിവസമായ 28 മുതല്‍ ഉത്സവ ബലി ആരംഭിക്കും. ഏപ്രില്‍ നാലിന് പള്ളിവേട്ട. അഞ്ചിന് പമ്പാനദിയില്‍ ആറാട്ട്. അന്ന് രാത്രി 10ന് നട അടയ്ക്കും. വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിലൂടെ അയപ്പഭക്തര്‍ക്ക് ദര്‍ശനത്തിനെത്താം. നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളില്‍ സ്പോട്ട് ബുക്കിങ് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha






















