റിസോര്‍ട്ട് പൊളിച്ചു നീക്കാനുള്ള കാലാവധി ഇന്ന് അവസാനിക്കാനിരിക്കെ കാപികോ റിസോര്‍ട്ടുമായി ബന്ധപ്പെട്ട കേസ് ഇന്ന് പരിഗണനയില്‍...

റിസോര്‍ട്ട് പൊളിച്ചു നീക്കാനുള്ള കാലാവധി ഇന്ന് അവസാനിക്കാനിരിക്കെ കാപികോ റിസോര്‍ട്ടുമായി ബന്ധപ്പെട്ട കേസ് ഇന്ന് പരിഗണനയില്‍...55 കെട്ടിടങ്ങളില്‍ 54 ലും പൊളിച്ചുനീക്കി. പ്രധാന കെട്ടിടം ഭാഗികമായി പൊളിച്ചു കഴിഞ്ഞു.
വലിയ കെട്ടിടമായതിനാല്‍ പൊളിക്കല്‍ തുടരുന്നു. പരിസ്ഥിതിക്ക് ദോഷം വരാത്ത രീതിയിലാണ് പൊളിക്കല്‍ . നേരത്തെ വെള്ളിയാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാനായി കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടായിരുന്നു.
ഈ മാസം 28 ന് മുമ്പ് തന്നെ മുഴുവന് കെട്ടിടങ്ങളും പൊളിക്കണമെന്ന സുപ്രീംകോടതിയുടെ അന്ത്യശാസനത്തെ തുടര്‍ന്ന് കെട്ടിടം അപ്പാടെ ഇടിച്ചു നികത്താനാണ് തീരുമാനമായിട്ടുള്ളത്. വീണ്ടും ഉപയോഗിക്കാനായി കഴിയുന്ന സാധനങ്ങള്‍ ഊരി മാറ്റിയ ശേഷമായിരുന്നു റിസോര്‍ട്ടിലെ വില്ലകള്‍ ഇത് വരെ പൊളിച്ചിരുന്നത്.
കൂറ്റന്‍യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് കാപ്പിക്കോ റിസോര്‍ട്ടിന്റെ പ്രധാന കെട്ടിടം ഇടിച്ചു നിരത്തുന്നത്.
"
https://www.facebook.com/Malayalivartha






















