മദ്യപിച്ച് വാക്കേറ്റം.... കുരിശുമല തീര്‍ഥാടന ഡൂട്ടിയിലുണ്ടായിരുന്ന എസ്.ഐ ഉള്‍പ്പെടെ രണ്ടു പൊലീസുകാരെ മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത രണ്ടു പേര്‍ അറസ്റ്റില്‍

കുരിശുമല തീര്‍ഥാടന ഡൂട്ടിയിലുണ്ടായിരുന്ന എസ്.ഐ ഉള്‍പ്പെടെ രണ്ടു പൊലീസുകാരെ മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത രണ്ടു പേര്‍ അറസ്റ്റില്‍
ആറാട്ടുകുഴി ജംഗ്ഷനില്‍ കഴിഞ്ഞ ദിവസം രാത്രി 10. 30 നാണ് അക്രമം. ബൈക്കിലെത്തിയ വെള്ളറട ചാരുംകുഴി വീട്ടില്‍ നിതീഷ് (35), കൂതാളി കാക്കതൂക്കി അര്‍ച്ചന നിവാസില്‍ വിഷ്ണു എന്ന അരുണ്‍ (38) എന്നിവര്‍ മദ്യപിച്ച് പൊലീസുകാരുമായി വാക്കേറ്റം നടത്തുകയും പൊലീസുകാരനായ അരുണിനെ മര്‍ദിക്കുകയും ചെയ്തു. പിടിച്ചുമാറ്റാനായി ശ്രമിച്ച പൊലീസുകാരനായ വിശാഖിനും എസ്.ഐ ആന്റണി ജോസഫ് നോറ്റാക്കും പരിക്കേറ്റു.
പ്രതികള്‍ മറ്റു കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിച്ചുവരുന്നു. പരിക്കേറ്റ പൊലീസുകാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിട്ടയച്ചു. അക്രമികളെ കോടതിയില്‍ ഹാജരാക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha






















