Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

കേട്ടത് ഒന്നും അല്ല സത്യം ഇന്നസെന്റിന്റെ മരണ കാരണം ഇത്... മഹാനടനെ ചികിത്സിച്ച ഡോക്ടർ പറയുന്നു..ഇന്നസെന്റ് എന്റെ വെറുമൊരു രോഗി ആയിരുന്നില്ല. ഉറ്റ സുഹൃത്ത് കൂടിയായിരുന്നു... ആ ചിരിയും നര്‍മ്മവും ഒരിക്കലും മറക്കില്ല. അദ്ദേഹം മരിച്ച് കിടക്കുന്നത് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല... ഇന്നസെന്റിന്റെ മരണവാര്‍ത്തയോട് പ്രതികരിക്കുമ്പോള്‍ ഡോക്ടറുടെ വാക്കുകള്‍ ഏറെ വൈകാരികമായിരുന്നു...

27 MARCH 2023 12:44 PM IST
മലയാളി വാര്‍ത്ത

നടന്‍ ഇന്നസെന്റിന്റെ മരണ കാരണത്തെ സംബന്ധിച്ച് വിശദീകരിച്ച് അദ്ദേഹത്തെ ചികിത്സിച്ച ഡോ വി പി ഗംഗാധരന്‍. ഇന്നസെന്റിന്റെ മരണ കാരണം ക്യാന്‍സര്‍ രോഗം മടങ്ങിവന്നതല്ലെന്ന് ഡോ വി പി ഗംഗാധരന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ മരണകാരണം കൊവിഡും അനുബന്ധ ശ്വാസകോശ സംബന്ധമായ രോഗങ്ങളുമാണെന്ന് ഡോക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു.

 


ഇന്നസെന്റ് എന്റെ വെറുമൊരു രോഗി ആയിരുന്നില്ല. ഉറ്റ സുഹൃത്ത് കൂടിയായിരുന്നു. ആ ചിരിയും നര്‍മ്മവും ഒരിക്കലും മറക്കില്ല. അദ്ദേഹം മരിച്ച് കിടക്കുന്നത് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഇന്നസെന്റിന്റെ മരണവാര്‍ത്തയോട് പ്രതികരിക്കുമ്പോള്‍ ഡോക്ടറുടെ വാക്കുകള്‍ ഏറെ വൈകാരികമായിരുന്നു.

 

 



ഇന്നസെന്റിന്റെ മരണത്തില്‍ മലയാളികള്‍ എല്ലാവരും ദുഖിക്കുന്നുണ്ടെങ്കിലും ഇന്നസെന്റിന്റെ മരണം തളര്‍ത്തുന്ന ഒരു വിഭാഗമുണ്ടെങ്കില്‍ അത് ക്യാന്‍സര്‍ രോഗികളായിരിക്കുമെന്നും ഡോക്ടര്‍ വി പി ഗംഗാധരന്‍ കൂട്ടിച്ചേര്‍ത്തു.

 

 



രണ്ട് തവണ ക്യാന്‍സറിനോട് പോരാടി അതിജീവനത്തിന്റെ സന്ദേശം മറ്റുള്ള രോഗികള്‍ക്ക് നല്‍കിയ വ്യക്തിത്വമായിരുന്നു ഇന്നസെന്റിന്റേത്. ഇതിനിടെയിലാണ് ക്യാന്‍സര്‍ രോഗമല്ല താരത്തിന്റെ മരണകാരണമെന്ന് വ്യക്തമാക്കി ഡോ വി പി ഗംഗാഗധരന്‍ രംഗത്തെത്തിയത്. തൊണ്ടയ്ക്കായിരുന്നു ഇന്നസെന്റിന് അര്‍ബുദം ബാധിച്ചത്. 2013 മുതല്‍ അദ്ദേഹം ഡോ ഗംഗാധരന്റെ ചികിത്സയിലായിരുന്നു.


രോഗം ഭേദമായതിന് ശേഷമായിരുന്നു അദ്ദേഹം ക്യാന്‍സര്‍ വാര്‍ഡിലെ ചിരി എന്ന സ്വന്തം അനുഭവങ്ങള്‍ നിറഞ്ഞ പുസ്തകം പുറത്തിറക്കിയത്. ഈ പുസ്തകം നിരവധി ക്യാന്‍സര്‍ രോഗികള്‍ക്കാണ് പ്രചോദനമായത്. വളരെ നര്‍മ്മത്തോടെയാണ് അദ്ദേഹം ക്യാന്‍സര്‍ എന്ന രോഗത്തെ കൈകാര്യം ചെയ്തത്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരങ്ങള്‍ എന്ന സിനിമയുടെ ചിത്രീകരണ സമയത്താണ് ഇന്നസെന്റ് ആദ്യമായി ക്യാന്‍സര്‍ രോഗ ലക്ണങ്ങള്‍ കാണിച്ച് തുടങ്ങിയത്.





രാവിലെ 8 മുതല്‍ 11 മണിവരെ എറണാകുളത്തു കടവന്ത്രയിലെ രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും ഉച്ചയ്ക്ക് 1 മണി മുതല്‍ 3.30 വരെ ഇരിങ്ങാലക്കുട മുനിസിപ്പല്‍ ടൗണ്‍ ഹാളിലും തുടര്‍ന്ന് സ്വവസതിയായ പാര്‍പ്പിടത്തിലും പൊതു ദര്‍ശനത്തിനു വയ്ക്കും. ചൊവ്വാഴ്ച രാവിലെ 10ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തിലാണ് സംസ്‌ക്കാര ചടങ്ങുകള്‍ നടക്കുക. ഇന്നസെന്റിന്റെ മരണവാര്‍ത്ത സിനിമ ലോകത്തെ ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്. അച്ഛനെപ്പോലെ സഹോദരനെ പോലെ ഒരു വഴികാട്ടിയെ പോലെ എന്നും ജീവിതത്തില്‍ എനിക്കൊപ്പം ഉണ്ടായിരുന്ന ആ മനുഷ്യന്‍ വിട പറഞ്ഞിരിക്കുന്നു എന്നാണ് നടന്‍ ദിലീപ് അനുശോചനക്കുറിപ്പില്‍ അറിയിച്ചത്.









കലാരംഗത്ത് എനിക്ക് ഒരു വിലാസം തന്നത് ആ ശബ്ദമായിരുന്നു, പിന്നീട് സിനിമയിലെത്തിയപ്പോഴും പിന്‍ബലമായത് അദ്ദേഹത്തിന്റെ കരുതല്‍ ആയിരുന്നു, ജീവിതത്തിലെ പ്രതിസന്ധികളില്‍ അദ്ദേഹത്തിന്റെ ആശ്വാസവാക്കുകള്‍ കരുത്തായിരുന്നു. . . ഇനിയാ ശബ്ദവും രൂപവും , ആശ്വാസ വാക്കുകളും നിലച്ചു എന്നറിയുമ്പോള്‍. വാക്കുകള്‍ മുറിയുന്നെന്ന് ദിലീപ് കുറിച്ചു .



ലോകത്തിന് മുഴുവന്‍ നിറഞ്ഞ ചിരിയും സ്‌നേഹവും സാന്ത്വനവും പകര്‍ന്ന്, ഒപ്പമുള്ളവരെ ഒരു സഹോദരനെപ്പോലെ ചേര്‍ത്തുപിടിച്ച്, എന്ത് കാര്യത്തിനും കൂടെ നിന്ന്, തണലും തലോടലുമായ നിങ്ങളുടെ വേര്‍പാടിന്റെ സങ്കടം എങ്ങനെ വാക്കുകളില്‍ ഒതുക്കും എന്നറിയില്ലെന്ന് നടന്‍ മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു. പോയില്ല എന്ന് വിശ്വസിക്കാനാണ് ഇപ്പോഴും മനസ്സ് പറയുന്നത്. ഓരോ നിമിഷവും ആ നിഷ്‌കളങ്ക ചിരിയും സ്‌നേഹവും ശാസനയുമായി എന്റെ ഇന്നസെന്റ് എന്നും കൂടെത്തന്നെ ഉണ്ടാവും. എവിടെ ആണെങ്കിലും എന്ത് കാര്യത്തിനും ഓടിവരാന്‍ ഇനിയും നിങ്ങള്‍ ഇവിടെത്തന്നെ കാണും.- ഫേസ്ബുക്കില്‍ പങ്കുവച്ച അനുശോചന കുറിപ്പില്‍ മോഹന്‍ലാല്‍ പറഞ്ഞു .

     
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈറേഞ്ച് പശ്ചാത്തലത്തില്‍ ജോജു ജോര്‍ജ് നായകനായി ഷാജികൈലാസ് ചിത്രം വരവ്  (12 minutes ago)

ജിസ് ജോയ് -ആസിഫ് അലി കോമ്പിനേഷൻ; കോട്ടയം ബെൽറ്റ് ചിത്രീകരണം ആരംഭിച്ചു!!!!  (1 hour ago)

150 കോടി രൂപയുടെ ആസ്തി; 15 ഏക്കറും കടമുറികളും നൽകി, കിട്ടിയതൊന്നും പോരെന്ന് പരാതി അച്ഛനെ വെടിവെച്ച് കൊന്ന് മകൻ  (1 hour ago)

മുഖ്യമന്ത്രിക്കും വനംമന്ത്രിക്കും താക്കീതുമായി എം എം മണി  (2 hours ago)

ഒന്നര വയസുകാരന്‍ ദേവാന്‍ഷിന്റെ മരണത്തില്‍ ഡോക്ടര്‍മാര്‍ക്ക് ഗുരുതര വീഴ്ച  (2 hours ago)

കേരളത്തിലേക്ക് ആദ്യ ഫ്‌ലൈ ബസ് അവതരിപ്പിച്ച് കര്‍ണാടക ആര്‍ടിസി  (2 hours ago)

TATA Shipbuilding കേരളത്തിൽ ടാറ്റയുടെ കപ്പൽ നിർമ്മാണം;​  (2 hours ago)

വാണിയംകുളത്തില്‍നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി  (2 hours ago)

ആർ.സുഗതൻ വീണ്ടും സത്യപ്രതിജ്ഞ ചെയ്തിട്ടും അവസാനിക്കാതെ നിയമപ്രശ്നങ്ങൾ; തുടർച്ചയായ 3 കൗൺസിൽ യോഗങ്ങളിൽ ഹാജരാകാത്ത അംഗം അയോഗ്യനാകും; സുഗതനെ രക്ഷിക്കാൻ വൻ നീക്കം  (2 hours ago)

സ്വപ്ന സുരേഷ് വീണ്ടും; വിറങ്ങലിച്ച് പ്രതിപക്ഷം; ലൈഫ് മിഷൻ കേസിൽ വിജിലൻസ് കുറ്റപത്രം സമർപ്പിക്കാനൊരുങ്ങുന്നതിന്റെ മുന്നോടിയായി സ്വപ്ന സുരേഷിനെ ചോദ്യം ചെയ്തു  (3 hours ago)

ഭർത്താവുമായി ഏറെക്കാലമായി അകന്നു കഴിയുകയായിരുന്നു ഷഹനയ്ക്ക് അരുൺ കുമാറുമായി നേരത്തെ മുതൽ ബന്ധമുണ്ടായിരുന്നു; മതം മാറി വിവാഹം കഴിക്കണമെന്ന് ഷെഹനയെ അരുൺ ഭീഷണിപ്പെടുത്തി; സ്വകാര്യ വീഡിയോകളും ഫോട്ടോകളും  (3 hours ago)

MARRIAGE കല്യണ തട്ടിപ്പ് കയ്യോടെ തൂക്കി  (3 hours ago)

ഇറാന്റെ ഹിറ്റ് ലിസ്റ്റ് തയ്യാർ; ഇരട്ടി ശക്തിയോടെ അമേരിക്കയ്ക്കു നേരേ യുദ്ധം കടുപ്പിച്ച് ഇറാൻ; അമേരിക്കയ്ക്ക് കീഴടങ്ങാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപനം  (3 hours ago)

പൊലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്.  (3 hours ago)

വിവാദമായ പരീക്ഷയുടെ മാര്‍ക്ക് വിവരങ്ങള്‍ നല്‍കണമെന്ന വിവരാവകാശ കമ്മിഷന്റെ ഉത്തരവില്‍ അപ്പീല്‍ നല്‍കുമെന്ന് പിഎസ്‌സി  (4 hours ago)

Malayali Vartha Recommends