വിവിധ ആവശ്യങ്ങളുന്നയിച്ച് കൊണ്ട് മില്‍മ ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്ക് തുടങ്ങി

മില്‍മ ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്ക് തുടങ്ങി. സഹകരണ പെന്‍ഷന്‍ നടപ്പാക്കുക, സ്റ്റാഫ് പാറ്റേണ്‍ അട്ടിമറിച്ച് പുറംകരാര്‍ ജീവനക്കാരെ നിയോഗിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, ക്ഷേമനിധി ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് മില്‍മയിലെ ട്രേഡ് യൂണിയനുകളുടെ സംയുക്തവേദിയാണ് പണിമുടക്ക് ആരംഭിച്ചത്.
മില്‍മ സംസ്ഥാന ഫെഡറേഷന് കീഴില്‍ വരുന്ന തിരുവനന്തപുരം, എറണാകുളം, മലബാര്‍ മേഖലാ യൂനിയനുകളിലെ മുഴുവന്‍ സ്ഥാപനങ്ങളില്‍ ഐ.എന്‍.ടി.യു.സി, സി.ഐ.ടി.യു, എ.ഐ.ടി.യു.സി എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് പണിമുടക്ക്. തിരുവനന്തപുരം ഫെഡറേഷന്‍ ആസ്ഥാനത്ത് ചൊവ്വാഴ്ച സര്‍ക്കാറും മില്‍മയും തൊഴിലാളി സംഘടനകളും നടത്തിയ പ്രശ്‌ന പരിഹാരചര്‍ച്ച ഫലം കണ്ടിരുന്നില്ല.
ജീവനക്കാരുടെ പണിമുടക്ക് ക്ഷീരകര്‍ഷകര്‍ക്ക് കനത്ത തിരിച്ചടിയാകും. മൂന്ന് മേഖലകളിലായി പ്രതിദിനം 25 ലക്ഷം ലിറ്റര്‍ പാല്‍ ആണ് കര്‍ഷകരില്‍ നിന്ന് മില്‍മ ശേഖരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha