ഗര്‍ഭസ്ഥശിശു മരിച്ചതറിയാതെ രണ്ടാഴ്ച ഉദരത്തില്‍പേറി ആദിവാസി യുവതി

ഗര്‍ഭസ്ഥശിശു മരിച്ചിട്ടും അതറിയാതെ ആദിവാസി യുവതി രണ്ടാഴ്ച കുഞ്ഞിനെ ഉദരത്തില്‍പേറി നടന്നു. കുഞ്ഞു മരിച്ചിട്ടും ചികിത്സയൊന്നു നല്‍കാതെ യുവതിയെ വീട്ടില്‍ പറഞ്ഞുവിടുകയായിരുന്നു. വേങ്ങൂര്‍ പൊങ്ങന്‍ചുവട് ആദിവാസി കുടിയിലെ ശിവന്റെ ഭാര്യ ജയ്മിയാണ് കുഞ്ഞു മരിച്ചതറിയാതെ രണ്ടാഴ്ചയോളം ഗര്‍ഭം ചുമന്നത്. സംഭവത്തില്‍ ആശുപത്രി അധികൃതരുടെ കടുത്ത അനാസ്ഥായാണെന്നാണ് പരാതി.
കോതമംഗലം താലൂക്ക് ആശുപത്രിയിലായിരുന്നു യുവതി ചികിത്സ തേടിയെത്തിയത്. കഴിഞ്ഞ 24 ന് കോതമംഗലത്ത് ഡോക്ടറുടെ നിര്‍ദേശപ്രകാരം സ്‌കാന്‍ ചെയ്‌തെങ്കിലും സമയം വൈകിയതിനാല്‍ ഡോക്ടറെ കാണാതെ തിരികെ പോന്നു. പിന്നീട് അവശനിലയിലായ ജയ്മിയെ 7 ന് വീണ്ടും താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്നുള്ള പരിശോധനയിലാണ് കുഞ്ഞ് ദിവസങ്ങള്‍ക്കു മുമ്പേ മരിച്ചതായി കണ്ടെത്തിയത്. വാഹന സൗകര്യമില്ലാത്ത പൊങ്ങന്‍ചുവട് നിന്നും ഏറെ ദൂരം നടത്തിയാണ് വാഹനസൗകര്യമുള്ളിടത്ത് എത്തിച്ച് ജയ്മിയെ ആശുപത്രിയിലാക്കിയത്. െ്രെടബല്‍ ഡിപ്പാര്‍ട്ടുമെന്റും ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥരും ആദിവാസി സ്ത്രീകള്‍ക്ക് ഗര്‍ഭാവസ്ഥയില്‍ നല്‍കേണ്ട പ്രത്യേക ശ്രദ്ധയും പരിരക്ഷയും സാമ്പത്തിക സഹായവും നല്‍കാത്തതാണ് ഈ അവസ്ഥയുണ്ടാകാന്‍ കാരണമെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha