പറയാതെ പറഞ്ഞ് ജേക്കബ് തോമസ് , ലക്ഷ്യം സര്‍ക്കാര്‍

മുഖ്യമന്ത്രിയ്‌ക്കെതിരെ ആഞ്ഞടിച്ച് ഡി.ജി.പി ജേക്കബ് തോമസ്. അഴിമതിക്കാരല്ലാത്തവരെ ഇല്ലാതാക്കുന്നതാണ് നിലവിലെ അവസ്ഥ. അഴിമതിക്കാതെ സംരംക്ഷിക്കുകയും അഴിമതിക്കെതിരെ പ്രതികരിക്കുന്ന ഉദ്യോഗസ്ഥരെ മാനസികരോഗികളെന്ന് മുദ്രകുത്തി നടപടിയെടുക്കുന്ന രീതിയാണ് ഇവിടെയുള്ളതെന്ന് ഡി.ജി.പി. ജേക്കബ് തോമസ്. കേരളം നെക്സ്റ്റ് സംഘടിപ്പിച്ച \'അഴിമതിരഹിത കേരളത്തിന് സുസ്ഥിരവികസനം\' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മികച്ച അഭിനേതാക്കളാണ് ഭരണത്തില്‍ ഉള്ളത്. കഴിഞ്ഞവര്‍ഷം അഴിമതിവിരുദ്ധ ദിനത്തില്‍ മുഖ്യമന്ത്രിയും വിജിലന്‍സ് മന്ത്രിയും അഴിമതിവിരുദ്ധ പ്രതിജ്ഞ ചൊല്ലാനെത്തി. ഇത്തവണ ആരെയും കാണുന്നില്ല. അന്നു ചൊല്ലിയ അഴിമതിവിരുദ്ധ പ്രതിജ്ഞയുടെ കുറേ പകര്‍പ്പുകള്‍ കൊണ്ടുവന്ന അദ്ദേഹം സദസ്യര്‍ക്ക് നല്‍കി പ്രതിജ്ഞയെടുത്തു.
അഴിമതിക്കെതിരെ സംസാരിക്കുന്ന ഉദ്യോഗസ്ഥരുടെ കൂട്ടായ്മകള്‍ ഉണ്ടാകണം. ക്രമക്കേടുകള്‍ എങ്ങനെ പിടിക്കപ്പെടാതിരിക്കാം എന്നതിലാണ് കേരളത്തില്‍ ഗവേഷണം നടക്കുന്നത്. അത് അധികമാവുമ്പോള്‍ നാണംകെട്ടും മറച്ചുപിടിക്കാന്‍ ശ്രമിക്കും. തുറന്നുപറയാന്‍ ശ്രമിക്കുന്നവരെ അധിക്ഷേപിക്കും. ഇത്തരക്കാരെ ജനങ്ങള്‍ ശിക്ഷിക്കണമെന്നും ജേക്കബ് തോമസ് പറഞ്ഞു.കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്ക് പോസ്റ്റിലുടെ അഴിമതിഭരണത്തിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു അദ്ദേഹം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha